56,100 മുതല്‍ 1,77,500 രൂപ വരെ ശമ്പളം; ഈ യോഗ്യതയുണ്ടോ, സയന്റിസ്റ്റ് തസ്തികയില്‍ ജോലി റെഡി

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിക്ക് കീഴിലുള്ള നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്ററില്‍ അവസരം. 598 ഒഴിവുരളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇന്തയ്ക്ക് അകത്തും പുറത്തും നിയമനമുണ്ടാകും. സയന്റിസ്റ്റ്-ബി, സയന്റിഫിക് ഓഫീസര്‍/ എഞ്ചിനീയേഴ്സ്-ബി, സയന്റിഫിക്/ടെക്നിക്കല്‍ അസിസ്റ്റന്റ്-എ തുടങ്ങിയ തസ്തികകളില്‍ താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ബിഇ/ബി ടെക്/എംഇ/എം. ടെക്/ എം. എസ്സി/എം.ഫില്‍ ബിരുദം എന്നിങ്ങനെയാണ് വിദ്യാഭ്യാസ യോഗ്യകള്‍
എന്‍ഐസി റിക്രൂട്ട്മെന്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും അറിഞ്ഞിരിക്കണം. മാര്‍ച്ച് 4 ന് ആരംഭിച്ച റിക്രൂട്ട്മെന്റ് നടപടികള്‍ ഏപ്രില്‍ 4 വരെ തുടരും. ഔദ്യോഗിക വെബ്‌സൈറ്റ് https://www.calicut.nielit.in/nic
ശമ്പളത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍
സയന്റിസ്റ്റ് ബി: 56,100-1,77,500.
സയന്റിഫിക് ഓഫിസര്‍/ എന്‍ജിനീയര്‍: 44,900-1,42,400.
സയന്റിഫിക്/ ടെക്നിക്കല്‍ അസിസ്റ്റന്റ്: 35,400-1,12,400.
പ്രായപരിധി: 30. അര്‍ഹര്‍ക്ക് ഇളവ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ മതി. 800 രൂപയാണ് അപേക്ഷ ഫീസ്. പട്ടികവിഭാഗം, ഭിന്നശേഷി, സ്ത്രീകള്‍ എന്നിവര്‍ക്ക് ഫീസില്ല. പരീക്ഷ ഫീസ് ഓണ്‍ലൈനായി അടയ്ക്കാവുന്നതാണ്.
റിസർച്ച് ഫെല്ലോ അഭിമുഖം
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ അഗദതന്ത്ര വകുപ്പിൽ ഹോണറേറിയം അടിസ്ഥാനത്തിൽ റിസർച്ച് ഫെല്ലോ നിയമനത്തിനായി അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. മാർച്ച് 21 രാവിലെ 11ന് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിലാണ് അഭിമുഖം. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ബയോഡാറ്റ എന്നിവ സഹിതം രാവിലെ 10.30ന് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
നോർക്ക ട്രിപ്പിൾ വിൻ മൂന്നാം ഘട്ടം : -ഓറിയന്‍റേഷന്‍ മാർച്ച് 21-ന്
ജർമ്മനിയിലേയ്ക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യാനായുളള നോർക്ക റൂട്ട്സ് ട്രിപ്പിൾ വിൻ പ്രോഗ്രാമിന്റെ മൂന്നാം ഘട്ടത്തിലേയ്ക്ക് അപേക്ഷ നൽകിയ ഉദ്യോഗാർഥികളുടെ ഓറിയന്‍റേഷൻ പ്രോഗ്രാം മാർച്ച് 21 നടക്കും. ഉച്ചയ്ക്കുശേഷം മൂന്നു മണിമുതൽ ഓൺലൈനായാണ് പരിപാടി. ഉദ്യോഗാർത്ഥികൾക്ക് ട്രിപ്പിൾ വിൻ പ്രോഗ്രാം സംബന്ധിച്ചും റിക്രൂട്ട്മെന്റ് സംബന്ധിച്ചുമുളള കൂടുതൽ വിവരങ്ങൾ ജർമൻ അധികാരികളില്‍ നിന്നും നേരിട്ട് അറിയാന്‍ ഇതുവഴി കഴിയും.
ഓറിയന്റേഷൻ പ്രോഗാമിൽ പങ്കെടുക്കുന്നതിനായുളള ഓൺലൈൻ ലിങ്ക് എല്ലാ ഉദ്യോഗാര്‍ത്ഥികളുടെയും ഇമെയിൽ വിലാസത്തിൽ അയച്ചിട്ടുണ്ട്. ലിങ്ക് ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ നോര്‍ക്ക റൂട്ട്സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
കേരളത്തില്‍ നിന്നുളള നഴ്‌സിങ്ങ് പ്രൊഫഷണലുകളെ ജര്‍മ്മനിയിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്നതിനായി ജര്‍മനിയിലെ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും നോര്‍ക്ക-റൂട്ട്‌സും സംയുക്തമായി നടത്തുന്ന പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍.












Click it and Unblock the Notifications