Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡി-അഡിക്ഷൻ സെന്ററിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്: അപേക്ഷിക്കേണ്ടത് ഇങ്ങനെ

നെടുങ്ങോലം താലൂക്ക് ആശുപത്രിയോട് ചേർന്ന് പ്രവർത്തിക്കുന്ന വിമുക്തി ഡി-അഡിക്ഷൻ സെന്ററിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നതിനായി മെയ് 23ന് രാവിലെ 10.30ന് കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും.

അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള എം.എ/എം.എസ്.സി സൈക്കോളജി അല്ലെങ്കിൽ എം.എസ്.സി ക്ലിനിക്കൽ സൈക്കോളജി, ഗവ. അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നും ക്ലിനിക്കൽ സൈക്കോളജിയിൽ രണ്ട് വർഷത്തെ എം.ഫിൽ അല്ലെങ്കിൽ പി.എച്ച്.ഡി, റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (ആർ.സി.ഐ) രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യതകൾ. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ഓരോ പകർപ്പുകളും സഹിതം നേരിട്ട് ഹാജരാകണം.

jobs

ക്ലർക്ക് - കം - ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

എസ്.എസ്.കെ തിരുവനന്തപുരം ജില്ലാ പ്രോജക്ട് ഓഫീസിന്റെ കീഴിൽ നിപുൺ ഭാരത് മിഷൻ 2022-23 ന്റെ ഭാഗമായി ക്ലർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം മേയ് 22 ന് വൈകീട്ട് അഞ്ചിനകം എസ്.എസ്.കെ ജില്ലാ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഒരു ഒഴിവാണുള്ളത്. ശമ്പളം 21175.

ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഡാറ്റാ പ്രിപ്പറേഷൻ, കംപ്യൂട്ടർ സോഫ്റ്റ് വെയർ എന്നിവയിൽ എൻ.സി.വി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡാറ്റാ എൻട്രിയിൽ ഗവൺമെന്റ് അംഗീകാരമുള്ള സർട്ടിഫിക്കറ്റ്, മണിക്കൂറിൽ 6000 കീ ഡിപ്രഷൻ സ്പീഡ് എന്നിവയാണ് യോഗ്യത. മലയാളം ടൈപ്പിംഗ് അറിഞ്ഞിരിക്കണം. ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ ആറുമാസത്തിൽ കൂറയാത്ത പ്രവൃത്തിപരിചയം. B.Ed/DLEd യോഗ്യത എന്നിവ അഭിലഷണീയം. പ്രായപരിധി 36 (സംവരണ ഇളവ് ഒ.ബി.സി 3 വർഷം, എസ്.സി/എസ്.ടി - 5 വർഷം). അപേക്ഷ സമർപ്പിക്കേണ്ട സ്ഥലം: ജില്ലാ പ്രോജക്ട് കോർഡിനേറ്ററുടെ ഓഫീസ്, സമഗ്രശിക്ഷാ കേരളം, തിരുവനന്തപുരം, ഗവ.ഗേൾസ് എച്ച്.എസ്. ചാല, തിരുവനന്തപുരം, പിൻ - 695036. ഫോൺ: 0471-2455590, 2455591.

പ്രോജക്ട് ഫെല്ലോ ഒഴിവുകൾ

തൃശ്ശൂർ പീച്ചിയിലെ സംസ്ഥാന വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോയുടെ രണ്ട് ഒഴിവുകളുണ്ട്. യോഗ്യത:അഗ്രിക്കൾച്ചർ/ഫോറസ്റ്ററി/എൻവിറോൺമെന്റൽ സയൻസ്/എൻവയോൺമെന്റൽ ടെക്‌നോളജി എന്നിവയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. ഫീൽഡ് ഡാറ്റാ ശേഖരണത്തിലും ലാബ് വിശകലനത്തിലുമുള്ള ഗവേഷണം അഭികാമ്യ യോഗ്യതയാണ്. 2028 ഏപിൽ 18 വരെ കാലാവധിയുള്ള ഫെല്ലോഷിപ്പിൽ പ്രതിമാസം 22,000 രൂപ ലഭിക്കും. 2023 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃത വയസ് ഇളവുണ്ട്. ഉദ്യോഗാർഥികൾ മേയ് 22 രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ പീച്ചിയിലുള്ള ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

അതിഥി അധ്യാപക നിയമനം

മലപ്പുറം താനൂർ സി.എച്ച്.എം.കെ.എം. ഗവ ആർട്‌സ് ആൻഡ് സയൻസ് കോളജിൽ 2023-24 അധ്യയന വർഷത്തേക്ക് ഇലക്ട്രോണിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്‌കർഷിച്ച യോഗ്യതയുള്ളവരും കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ യോഗ്യതകൾ, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മേയ് 18 ന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് കോളജിൽ ഹാജരാകണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ പി.ജി (55 ശതമാനം) യോഗ്യതയുള്ളവരെ പരിഗണിക്കും. വിശദവിവരങ്ങൾക്ക്: gctanur.ac.in.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+