എൽഡി ക്ലർക്ക്, കംപ്യൂട്ടര്‍ എന്‍ജിനിയറിംഗ് അദ്ധ്യാപക ഒഴിവ്: തൊഴിൽ അവസരങ്ങൾ അറിയാം
നെയ്യാറ്റിന്‍കര സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിലെ കംപ്യൂട്ടര്‍ എന്‍ജിനിയറിംഗ് വിഭാഗത്തില്‍ താത്കാലിക അദ്ധ്യാപകരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ ഫസ്റ്റ് ക്ലാസ് എന്‍ജിനിയറിംഗ് ബിരുദമാണ് യോഗ്യത. അഭിമുഖത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 12 ന് രാവിലെ 10.30 ന് ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
വനിതാ കമ്മിഷനില്‍ എല്‍ഡി ക്ലാര്‍ക്ക് ഡെപ്യൂട്ടേഷന്‍ ഒഴിവ്
കേരള വനിതാ കമ്മിഷനില്‍ നിലവിലുള്ള ഒരു എല്‍ഡി ക്ലാര്‍ക്ക് തസ്തികയിലേക്ക് സര്‍ക്കാര്‍ സര്‍വീസില്‍ സമാനതസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്ന് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപ പത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മിഷന്‍, പട്ടം പാലസ് പി.ഒ., പി.എം.ജി., തിരുവനന്തപുരം-695 004 എന്ന വിലാസത്തില്‍ ഈ മാസം 24-നകം ലഭിക്കേണ്ടതാണ്.

താൽക്കാലിക നിയമനം
ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കു കീഴില്‍ പബ്ലിക് റിലേഷന്‍ ഓഫീസര്‍/ പബ്ലിക് റിലേഷന്‍ ഓഫീസര്‍ കം ലെയ്‌സണ്‍ ഓഫീസര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷകള്‍ നവംബര്‍ 13ന് വൈകിട്ട് അഞ്ച് മണിക്കകം നാഷണല്‍ ഹെല്‍ത്ത് മിഷന്‍, ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് സപ്പോര്‍ട്ട് യൂണിറ്റ്, രണ്ടാം നില, സിവില്‍ സ്‌റ്റേഷന്‍ ,കണ്ണൂർ - 2 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04972 2709920. അപേക്ഷാ ഫോറവും കൂടുതല്‍ വിവരങ്ങളും www.arogyakeralam.gov.in ല്‍ ഓപ്പര്‍ച്യുനിറ്റീസ് കണ്ണൂര്‍ വിഭാഗത്തില്‍ ലഭിക്കും.
വാക്ക്-ഇന്‍-ഇന്‍റര്‍വ്യൂ
ആലപ്പുഴ: ഗവണ്‍മെന്‍റ് ടി.ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അനസ്‌തേഷ്യ സേവനം നല്‍കുന്നതിനായി അനസ്‌തേഷ്യ വിഭാഗത്തില്‍ ബിരുദാന്തര ബിരുദമുള്ളവരെ താത്ക്കാലികമായി നിയമിക്കുന്നു. പ്രായപരിധി 62 വയസ്സ്.
ഒരു വര്‍ഷത്തെ മുന്‍പരിചയം/ പോസ്റ്റ് എസ്.ആര്‍, എം.ഡി/ ഡി.എന്‍.ബി/ ഡി.എ യോഗ്യതയുള്ളവര്‍ നവംബര്‍ 16ന് രാവിലെ 11ന് യോഗ്യത രേഖയുടെ അസ്സലും പകര്‍പ്പുമായി ആശുപത്രി സൂപ്രണ്ടിന്‍റെ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0477 2282021
അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: കെല്‍ട്രോണ്‍ നോളജ് സര്‍വീസ് ഗ്രൂപ്പ് നടത്തുന്ന വിവിധ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ- സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിംഗ്(കാലാവധി- ഒരു വര്‍ഷം, യോഗ്യത- എസ്.എസ്.എല്‍.സിയോ അതിന് മുകളിലോ), ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ്(കാലാവധി-ഒരു വര്‍ഷം, യോഗ്യത-പ്ലസ് ടൂവോ അതിന് മുകളിലോ), ഡിപ്ലോമ ഇന്‍ നഴ്സറി ടീച്ചര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി (കാലാവധി- രണ്ട് വര്‍ഷം, യോഗ്യത- പ്ലസ് ടൂവോ അതിന് മുകളിലോ) എന്നിവയാണ് കോഴ്സുകള്‍. ഓണ്‍ലൈന്‍/ ഓഫ് ലൈന്‍/ ഹൈബ്രിഡ് രീതികളില്‍ പഠിക്കാം. ഫോണ്‍: 9072592417, 9072592412, 9188665545.












Click it and Unblock the Notifications