Get Updates
Get notified of breaking news, exclusive insights, and must-see stories!

2000 ടെക്നീഷ്യന്മാർക്കും 200 എഞ്ചിനീയർമാർക്കും ജോലി: മലയാളികള്‍ക്ക് മികച്ച അവസരങ്ങളുമായി വന്‍ കമ്പനികള്‍

രാജ്യത്തിന് അകത്തും പുറത്തും പ്രവർത്തിക്കുന്ന മുൻനിര നിർമാണ കമ്പനികൾ കേരളത്തില്‍ നിന്നും മികച്ച യോഗ്യതയുള്ള എൻജിനിയറിങ് ബിരുദധാരികളെ തേടുന്നു. സ്വകാര്യ മേഖലയിലെ പ്രമുഖ കമ്പനികൾ കേരളത്തിലെ വിദ്യാർഥികളെ നേരിട്ട് റിക്രൂട്ട് ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ച് കഴിഞ്ഞു. സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, മെക്കാനിക്കൽ എൻജിനിയറിങ് ബിരുദവും മികച്ച പ്രായോഗിക പരിചയവും ഉള്ളവർക്കാണ് മുൻഗണന. സാങ്കേതിക വിദഗ്ധർമാരേയും (ടെക്നീഷ്യന്മാർ) ആവശ്യമുണ്ട്.

ഒഡിഷ ആസ്ഥാനമായ ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ, ബഹുരാഷ്ട്ര കമ്പനിയായ റെഞ്ച് സൊലൂഷൻ, ബംഗളൂരു കേന്ദ്രമായ സാൽമൺ ലീപ്പ് തുടങ്ങിയ പ്രമുഖ കമ്പനികളാണ് കേരളത്തിലെ ഉദ്യോഗാർഥികളിൽ താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ 200-ലധികം എൻജിനിയർമാരെയും 2000-ത്തിലേറെ ടെക്നീഷ്യന്മാരെയും റിക്രൂട്ട് ചെയ്യാനാണ് ലക്ഷ്യം. കേരളത്തിന്റെ ഉന്നത സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്ക് ലഭിച്ച അംഗീകാരത്തിന്റെ തെളിവാണിത്.

job-asap-

കൊല്ലം ചവറയിൽ സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനെ (IIIC) യാണ് കമ്പനികള‍ റിക്രൂട്ട്മെന്റിനായി സമീപിച്ചിരിക്കുന്നത്. ഐ ഐ ഐ സി യിൽ എൻജിനിയർമാർക്ക് തൊഴിൽ ലഭ്യതാ ക്ഷമത വർധിപ്പിക്കുന്നതിനായി നൽകുന്ന പരിശീലനത്തിന്റെ മികവാണ് ഇതിന് കാരണം. എൻജിനിയർമാരുടെയും ടെക്നീഷ്യന്മാരുടെയും തെരഞ്ഞെടുപ്പും, നിയമനത്തിന്റെ ഭാഗമായ പരിശീലനവും ഐ ഐ ഐ സി യെ ഏൽപ്പിച്ചിരിക്കുന്നു.

ഐ ഐ ഐ സി-യിലെ 'ഹയർ ട്രെയിൻ ഡിപ്ലോയ്' പരിശീലന പദ്ധതിയിൽ സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ ബിരുദധാരികൾക്കും ബി ആർക്ക് യോഗ്യത നേടിയവർക്കും അപേക്ഷിക്കാം. ഐ ഐ ഐ സി നടത്തുന്ന ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ് (ATEiiic), ഗ്രൂപ്പ് ഡിസ്കഷൻ, അഭിമുഖം എന്നിവ വിജയിക്കുന്ന 200 ഉദ്യോഗാർഥികൾക്ക് കമ്പനികളിൽ ജോലിക്കുള്ള ക്ഷണം ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർ ഐഐഐസി-യിൽ 6 മാസം മുതൽ ഒരു വർഷം വരെ ദൈർഘ്യമുള്ള പരിശീലനം പൂർത്തിയാക്കണം. പരിശീലന ഫീസ് കമ്പനികൾ വഹിക്കും. പരിശീലന കാലയളവിൽ 15,000 രൂപയിൽ കുറയാത്ത സ്റ്റൈപ്പെൻഡും ലഭിക്കും. പരിശീലനത്തിന് ശേഷം കമ്പനികളുടെ തൊഴിൽ കേന്ദ്രങ്ങളിൽ നിയോഗിക്കപ്പെടും.

കഴിഞ്ഞ രണ്ട് വർഷമായി കേരളത്തിലെ പ്രമുഖ നിർമാണ സ്ഥാപനമായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ULCCS) ഐ ഐ ഐ സി വഴി എൻജിനിയർമാരെയും ടെക്നീഷ്യന്മാരെയും തെരഞ്ഞെടുക്കുകയും പരിശീലനം നൽകി നിയമിക്കുകയും ചെയ്യുന്നു. ഊരാളുങ്കലിന്റെ ഉടമസ്ഥതയിൽ ഐ ഐ ഐ സി പ്രവർത്തിക്കുന്നതും, ഇവിടെ പരിശീലനം നേടുന്നവർക്ക് ഊരാളുങ്കലിന്റെ വർക്ക് സൈറ്റുകളിൽ പ്രായോഗിക പരിചയം ലഭിക്കുന്നതും മറ്റു കമ്പനികളെ കേരളത്തിലേക്ക് ആകർഷിച്ചിട്ടുണ്ട്.

നിർമാണ മേഖലയിലെ പുത്തൻ സാങ്കേതിക വിദ്യകളായ ജിയോഗ്രാഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം (GIS), ബിൽഡിങ് ഇൻഫർമേഷൻ മോഡലിങ് (BIM) എന്നിവയിൽ പ്രാവീണ്യവും പരിശീലനവും നേടിയ ഉദ്യോഗാർഥികൾക്ക് കമ്പനികളിൽ നിന്ന് വർധിച്ച ഡിമാൻഡും നിയമന സാധ്യതയും ഉണ്ടെന്ന് ഐ ഐ ഐ സി അധികൃതർ വ്യക്തമാക്കി.

ടെക്നീഷ്യൻ വിഭാഗത്തിൽ സൂപ്പർവൈസർ, കാർപ്പെന്റർ, സ്റ്റീൽ ഫിറ്റർ, മേസൺ, സ്കാഫോൾഡർ, സ്കാഫോൾഡർ ഇൻസ്പെക്ടർ, ഫാബ്രിക്കേറ്റർ, സ്ട്രക്ചറൽ ഫിറ്റർ, എം ഐ ജി / എസ് എം എ ഡബ്ല്യു വെൽഡർ, ഇലക്ട്രീഷ്യൻ, ഗ്യാസ് കട്ടർ, ഗ്രൈൻഡർ, ഹെൽപ്പർ തുടങ്ങിയ തസ്തികകളിലേക്കാണ് ആവശ്യം. വരും വർഷങ്ങളിൽ ഈ പ്രവണത വർധിക്കുമെന്നാണ് പ്രതീക്ഷ.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും സന്ദർശിക്കുക: www.iiic.ac.in.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+