കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള മീഡിയ അക്കാദമിയിൽ ലക്ചറർ; ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അറിയാം

സർക്കാർ, അക്കാദമി സേവന വേതന വ്യവസ്ഥകൾ പ്രകാരം കരാർ അടിസ്ഥാനത്തിലാവും നിയമനം.

Google Oneindia Malayalam News
jobs

കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ ടെലിവിഷൻ ജേർണലിസം കോഴ്സിൽ ലക്ചറർ തസ്തികയിലേക്ക് ഫെബ്രുവരി 4 വരെ അപേക്ഷിക്കാം. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദവും ടിവി മേഖലയിൽ കുറഞ്ഞത് അഞ്ചു വർഷത്തെ എഡിറ്റോറിയൽ പ്രവൃത്തി പരിചയവും അധ്യാപന പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്. സർക്കാർ, അക്കാദമി സേവന വേതന വ്യവസ്ഥകൾ പ്രകാരം കരാർ അടിസ്ഥാനത്തിലാവും നിയമനം.

വിശദവിവരങ്ങൾക്ക് www.keralamediaacademy.org സന്ദർശിക്കുക. ഫോൺ നമ്പർ: 0484 2422275 / 0484 2422068. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 4 വൈകിട്ട് അഞ്ചു മണി. ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30, കേരളം എന്ന വിലാസത്തിൽ അപേക്ഷകൾ ലഭിക്കണം. കവറിനു മുകളിൽ ടെലിവിഷൻ ജേർണലിസം ലക്ചറർ തസ്തികയിലേക്കുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം.

മാർക്കറ്റിങ് എക്സിക്യൂട്ടീവ്

മാർക്കറ്റിങ് എക്സിക്യൂട്ടീവ്

സൈനിക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള കെക്സ്കോൺ ഓഫീസിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് തസ്തികയിൽ വിമുക്ത ഭടന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിമുക്തഭടന്മാരുടെ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. യോഗ്യത ബിരുദവും പ്രവൃത്തി പരിചയവും. വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷകൾ അഡ്രസ്, ഫോൺ നമ്പർ, ഇമെയിൽ, യോഗ്യത തെളിയിക്കുന്ന പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഫെബ്രവരി നാലിനു അഞ്ചിനു മുമ്പ് [email protected] എന്ന ഇമെയിൽ ലഭിക്കണം. ഫോൺ: 0471 2320772/2320771.

സ്പെഷ്യൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് നിയമനം

സ്പെഷ്യൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് നിയമനം

നീതിന്യായ വകുപ്പിൽ ഓണററി സ്പെഷ്യൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് ഓഫ് സെക്കന്റ് ക്ലാസ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. പ്രതിമാസം 20,000 രൂപ ഓണറേറിയം. യോഗ്യത: ഇന്ത്യൻ പൗരനായിരിക്കണം. കേന്ദ്ര സർക്കാർ സർവീസിലോ സംസ്ഥാന സർക്കാർ സർവീസിലോ ഉദ്യോഗത്തിലിരുന്നവരോ ഇപ്പോൾ ഉദ്യോഗത്തിലുള്ളവരോ ആയിരിക്കണം. ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള നിയമ ബിരുദം/ ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും ഏഴു വർഷം നിയമ വിഷയങ്ങൾ കൈകാര്യം ചെയ്തുള്ള പരിചയവും/ ജൂഡീഷ്യൽ തസ്തികയിൽ മൂന്നു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം/ ഓണററി മജിസ്ട്രേറ്റായി ജോലി ചെയ്ത അഞ്ചു വർഷത്തിൽ കുറയാതെയുള്ള പരിചയം/ ക്രിമിനൽ ജുഡീഷ്യൽ ടെസ്റ്റോ തത്തുല്യമായ പരീക്ഷയോ പാസായിരിക്കണം. സ്പെഷ്യൽ ജുഡീഷ്യൽ മജിസ്ട്രേറ്റായി പ്രവർത്തിക്കുന്നതിന് ആവശ്യമായ ശാരീരികവും മാനസികവുമായ കാര്യക്ഷമത ഉണ്ടായിരിക്കണം. കോടതി ഭാഷയിൽ മതിയായ പ്രവീണ്യം ഉണ്ടായിരിക്കണം. നിയമന തീയതിയിൽ 65 വയസ് പൂർത്തിയാകാൻ പാടില്ല.

അഭിഭാഷക വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികൾ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ പാടില്ല. ഏതെങ്കിലും വിധത്തിലുള്ള സ്വഭാവ ദൂഷ്യത്തിന് ശിക്ഷിക്കപ്പെട്ടിട്ടുള്ളവരെ പരിഗണിക്കില്ല. യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയോടൊപ്പം വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ്, വഞ്ചിയൂർ, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ ഫെബ്രുവരി 28 വൈകിട്ട് 5 മണിക്ക് മുൻപ് അപേക്ഷ സമർപ്പിക്കണം.

വാക് ഇൻ ഇന്റർവ്യൂ

വാക് ഇൻ ഇന്റർവ്യൂ

ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുഖേന നടപ്പാക്കുന്ന സ്‌നേഹധാര പദ്ധതിയിൽ, പഞ്ചകർമ്മ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകർ ഡി എ എം ഇ അംഗീകൃത തെറാപ്പിസ്റ്റ് കോഴ്‌സ് പാസായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം ഫെബ്രുവരി ആറ് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്തിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

English summary
Lecturer at Kerala Media Academy; Know latest job opportunities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X