• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടർ എൻജിനിയറിങ് ലക്ചറർ: തൊഴിൽ അവസരങ്ങൾ അറിയാം

Google Oneindia Malayalam News

ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ഇലക്ട്രോണിക്‌സ് എൻജിനിയറിങ്, കമ്പ്യൂട്ടർ എൻജിനിയറിങ് എന്നീ ലക്ചറർ തസ്തികകളിലെ അധ്യാപക ഒഴിവുകളിലേക്ക് താത്ക്കാലിക അധ്യാപക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത അതത് വിഷയത്തിൽ 1st ക്ലാസ് ബി.ടെക് ബിരുദം. താത്പര്യമുള്ളവർ അപേക്ഷകൾ ബയോഡാറ്റാ സഹിതം ഇ-മെയിൽ ആയി അയയ്‌ക്കണം. ഇ-മെയിൽ : - mptpainavu.ihrd@gmail.com. അവസാന തിയതി ഡിസംബർ 7. കൂടുതൽ വിവരങ്ങൾക്ക് : 04862 297617, 9495276791, 8547005084.

പ്രിൻസിപ്പാൾ നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന പ്രീ-എക്സാമിനേഷൻ ട്രെയിനിങ് സെന്റർ പ്രിൻസിപ്പാൾ തസ്തികയിലേക്ക് പ്രതിമാസം 20,000/- രൂപ ഹോണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് കരാർ നിയമനത്തിനായി ഉന്നത വിദ്യാഭ്യാസവകുപ്പിൽ നിന്നും പ്രിൻസിപ്പാൾ/ സെലക്ഷൻ ഗ്രേഡ് ലെക്ച്ചർ/ സീനിയർ ഗ്രേഡ് ലക്ച്ചർ തസ്തികകളിൽ വിരമിച്ചവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, സ്വയം തയാറാക്കിയ അപേക്ഷ എന്നിവ സഹിതം ഡിസംബർ 8 ന് വൈകുന്നേരം 5 മണിക്ക് മുൻപായി ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ് , മ്യൂസിയം - നന്ദാവനം റോഡ്, വികാസ് ഭവൻ.പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് :- 0471-2737246 .

ഇന്റർവ്യൂ മാറ്റി

നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ അക്കൗണ്ടിങ് ക്ലർക്ക്/ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഡിസംബർ 9ന് നടത്താനിരുന്ന അക്കൗണ്ടിങ് ക്ലർക്ക്/ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ സാങ്കേതിക കാരണങ്ങളാൽ 15 ലേക്കു മാറ്റി.

അപ്രന്റീസ് ട്രെയിനി ലൈബ്രേറിയൻ

തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ തമിഴ് അപ്രന്റീസ് ട്രെയിനി ലൈബ്രേറിയനെ താൽക്കാലികമായി ആറു മാസത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ സ്റ്റൈപന്റ് 6,000 രൂപ). യോഗ്യത SSLC, CLISc or Degree in Library & Information Science, തമിഴ് ഒരു വിഷയമായി പഠിക്കുകയോ അല്ലെങ്കിൽ തമിഴ് എഴുതാനും വായിക്കാനും അറിയുകയോ വേണം. പ്രായപരിധി 18-36. ഒഴിവുകളുടെ എണ്ണം ഒന്ന്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം വിശദമായ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ആധാർ എന്നീ രേഖകൾ സഹിതം ഡിസംബർ എട്ടിനു രാവിലെ 11.30ന് സ്റ്റേറ്റ് ലൈബ്രേറിയൻ മുൻപാകെ ഇന്റർവ്യൂവിനു ഹാജരാകണം .

വാച്ച്മാൻ തസ്തികയിലേക്ക് അഭിമുഖം

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ വാച്ച്മാൻ തസ്തികയിലെ താൽക്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം ഡിസംബർ 3ന് രാവിലെ 10 മണിക്ക് കോളേജിൽ വച്ച് നടത്തുന്നു. വാച്ച്മാൻ തസ്തികയിൽ മുൻകാലപരിചയമുളളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്. ഫോൺ : 0471-2360391 .

ആയ തസ്തികയിൽ അപേക്ഷിക്കാം

കേരള സർക്കാർ സാംസ്കാരികവകുപ്പ് സ്ഥാപനമായ ഗുരു ഗോപിനാഥ് നടനഗ്രാമത്തിലേക്ക് ആയ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10-ാം ക്ലാസ്സ് ആണ് മിനിമം യോഗ്യത. ആയയുടെ പ്രവർത്തി പരിചയം, കുട്ടികൾക്ക് ക്രാഫ്റ്റ് മേക്കിങ് അറിയുന്നവർ, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകൾ കൈകാര്യം ചെയ്യാൻ അറിയുന്നവർ, എന്നിവർക്ക് മുൻഗണന. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 10 .

കൂടുതൽ വിവരങ്ങൾക്ക് ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം എന്ന വിലാസത്തിലോ secretaryggng@gmail.com എന്ന മെയിലിലോ, ബന്ധപ്പെടേണ്ടതാണ്. ഫോൺ - 0471-2364771.

English summary
Lecturer in Electronics and Computer Engineering: Know Career Opportunities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X