കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ചറർ ഇൻ മെക്കാനിക്കൽ എൻജിനിയറിങ്; തൊഴിൽ അവസരങ്ങൾ അറിയാം

Google Oneindia Malayalam News

സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി-യുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളജിൽ ലക്ചറർ ഇൻ മെക്കാനിക്കൽ എൻജിനിയറിങ് തസ്തികയിൽ താത്കാലിക നിയമനം നടത്തും. 1st ക്ലാസ് ബി.ടെക് ബിരുദമാണ് യോഗ്യത. അപേക്ഷകൾ ബയോഡേറ്റ സഹിതമുള്ള അപേക്ഷ [email protected] ലേക്ക് അയയ്‌ക്കണം. അവസാന തിയതി നവംബർ 15. കൂടുതൽ വിവരങ്ങൾക്ക്: 04862 297617, 9495276791, 8547005084.

പരിഭാഷകരെ നിയമിക്കുന്നു

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സൈദ്ധാന്തിക ഗ്രന്ഥങ്ങൾ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി പരിഭാഷകരെ നിയമിക്കുന്നു. ശാസ്ത്ര മാനവിക വിഷയങ്ങളിൽ ബിരുദാനന്തരബിരുദമുള്ളവർ, നിയമം, മെഡിസിൻ, എൻജിനിയറിംഗ് ഇവയിൽ ഏതിലെങ്കിലും ബിരുദമുള്ളവരായിരിക്കണം. മലയാള പരിജ്ഞാനമുള്ളവരായിരിക്കണം അപേക്ഷകർ. യോഗ്യതയുള്ളവർ ഡയറക്ടർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, നളന്ദ, തിരുവനന്തപുരം 695003 എന്ന വിലാസത്തിൽ നവംബർ 20ന് ഉച്ചയ്ക്ക് 2ന് മുമ്പ് ലഭിക്കത്തക്കവിധം തപാലിലോ, [email protected] എന്ന ഇമെയിലിലോ അപേക്ഷ അയയ്ക്കണം. അപേക്ഷയോടൊപ്പം 10 പേജിൽ കുറയാത്ത ഒരു പ്രതിപാദ്യം ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും കൂടി അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471- 2316306, വെബ്സൈറ്റ് : www.keralabhashainstitute.org.

jobs

താത്ക്കാലിക ഒഴിവ്

സംസ്ഥാനത്തെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ സർവ്വേയർ തസ്തികയിൽ ഒരു താത്ക്കാലിക ഒഴിവുണ്ട്. പ്രായപരിധി: 01.01.2022ന് 41 വയസ്സ് കവിയരുത്. ശമ്പളം: 68000. പ്രായം, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 15നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 04712330756, ഇ-മെയിൽ: [email protected].

സർവേയർ ഒഴിവ്

സംസ്ഥാനത്തെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ സർവേയർ തസ്തികയിൽ ഒരു താത്ക്കാലിക ഒഴിവുണ്ട്. പ്രായപരിധി: 01.01.2022ന് 41 വയസ് കവിയരുത്. സമാന മേഖലയിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. ശമ്പളം: 81,000 രൂപ. പ്രായം, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 18നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. യോഗ്യതയ്ക്കും കൂടുതൽ വിവരങ്ങൾക്ക്: 0471-2330756, ഇ-മെയിൽ: [email protected].

കെൽട്രോൺ കോഴ്സുകളിൽ പ്രവേശനം

കെൽട്രോണിന്റെ തൊഴിലധിഷ്ടിത കോഴ്സുകളായ കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ്, സോഫ്റ്റ് വെയർ ടെസ്റ്റിങ്, ഡി.സി.എ, പി.ജി.ഡി.സി.എ, വെബ് ഡിസൈനിങ് ആൻഡ് ഡെവലപ്പ്മെന്റ്, ഗ്രാഫിക് ഡിസൈനിങ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സ്പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളജ് സെന്ററിലോ 0471-237450/8590605271 നമ്പറിലോ ബന്ധപ്പെടണം.

English summary
Lecturer in Mechanical Engineering; Know latest Job opportunities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X