Get Updates
Get notified of breaking news, exclusive insights, and must-see stories!

പോളിടെക്നിക് കോളേജിൽ ലക്ചറര്‍ ; താൽക്കാലിക അധ്യാപകർക്ക് അവസരം; തൊഴിൽ അവസരങ്ങൾ

പാലക്കാട് ഗവ. പോളിടെക്നിക് കോളേജിലേക്ക് ലക്ചറര്‍ ഇന്‍ സിവില്‍ എന്‍ജിനീയറിങ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി സെപ്റ്റംബര്‍ ഒമ്പതിന് കൂടിക്കാഴ്ച നടത്തും. ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനീയറിങ് ബിരുദം ഫസ്റ്റ് ക്ലാസോടെ പാസാവണം. താല്പര്യമുള്ളവര്‍ രാവിലെ 11 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പാളിന്റെ ഓഫീസിലെത്തണം. ഫോണ്‍: 0466-2260350, 0466-2260565.

job

ആര്‍.എല്‍.വി.കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ അവസരം

കൊച്ചി: എറണാകുളം ആര്‍.എല്‍.വി.കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ 2021-22 അധ്യയന വര്‍ഷത്തേക്ക് മദ്ദളം വിഭാഗത്തിലേക്ക് അതിഥി അദ്ധ്യാപകരെ നിയമിക്കുന്നതിനായി സെപ്തംബര്‍ ഏഴിന് രാവിലെ 11-ന് അഭിമുഖം നടത്തുന്നു. എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തില്‍ ഗസ്റ്റ് പാനലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2779757, ഇ-മെയില്‍ www.rlvcollege.com യോഗ്യത ഒന്നാം/രണ്ടാം ക്ലാസോടുകൂടി അംഗീകൃത സര്‍വകലാശാലയില്‍ നിന്നും പ്രസ്തുത വിഷയങ്ങളില്‍ നേടിയിട്ടുളള ബിരുദാനന്തര ബിരുദം.

ബിരുദ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

ആലപ്പുഴ: കേരള യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.എച്.ആര്‍.ഡി.യുടെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് കാര്‍ത്തികപ്പള്ളിയില്‍ ബിരുദ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. 50% സീറ്റുകളില്‍ സര്‍വ്വകലാശാലയും 50% സീറ്റുകളില്‍ കോളേജുമാണ് പ്രവേശനം നടത്തുന്നത്. എസ്.സി./ എസ്.റ്റി./ ഒ.ഇ.സി. കുട്ടികള്‍ക്ക് സര്‍ക്കാര്‍ അംഗീകൃത ഇളവുകളുണ്ടാകും. കോളേജിന്റെ സീറ്റുകളില്‍ പരിഗണിക്കുന്നതിനായി സെപ്റ്റംബര്‍ അഞ്ചിനകം www.keralauniversity.ac.in വഴി അപേക്ഷിച്ച് www.ihrdadmissions.org എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് പ്രിന്റ് ഔട്ട് കോളജില്‍ നല്‍കണം. വിശദവിവരത്തിന് ഫോണ്‍; 8547005018, 9495069307, 0479 2485370.

പോളിടെക്നിക്ക് പ്രവേശനം : സെപ്തംബർ 6, 7, 8 തീയതികളിൽ

ഷൊർണൂർ ഐ.പി.ടി ആൻഡ് ഗവ. പോളിടെക്നിക് കോളേജിൽ 2021 - 22 അധ്യയനവർഷത്തെ ഡിപ്ലോമ കോഴ്സിൽ ആദ്യ അലോട്ട്മെന്റ് രജിസ്ട്രേഷനും പ്രവേശനവും സെപ്തംബർ 6, 7, 8 തീയതികളിൽ കോളേജിൽ നടക്കും. പ്രിന്റിങ് ടെക്നോളജി കോഴ്സ് ജനറൽ ക്വാട്ടയിൽ അലോട്ട്മെന്റ് ലഭിച്ചവർക്ക് സെപ്റ്റംബർ ആറിനും (തിങ്കൾ), വിവിധ റിസർവേഷൻ ക്വാട്ടയിൽ അലോട്ട്മെന്റ് ലഭിച്ചവർക്ക് സെപ്തംബർ ഏഴിനും (ചൊവ്വ), കമ്പ്യൂട്ടർ എൻജിനീയറിങ്, ഇലക്ട്രോണിക്സ് എൻജിനീയറിങ് കോഴ്സുകളിൽ അലോട്ട്മെന്റ് ലഭിച്ചവർക്ക് സെപ്തംബർ 8 നും (ബുധൻ) പ്രവേശനം ക്രമീകരിച്ചതായി പ്രിൻസിപ്പാൾ അറിയിച്ചു.

Recommended Video

cmsvideo
    What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam

    രാവിലെ ഒമ്പത് മുതലാണ് പ്രവേശനം. ഫീസ് എ.ടി.എം കാർഡ് (ഇ-പോസ്) മുഖേന മാത്രമേ അടയ്ക്കാൻ സാധിക്കൂ. ഫീസിളവ് ഇല്ലാത്തവർക്ക് 7000 രൂപയും ഇളവ് ഉള്ളവർക്ക് 3000 രൂപയും എസ്.സി /എസ്.ടി വിഭാഗക്കാർക്ക് 1000 രൂപയുമാണ് അടയ്ക്കേണ്ടത്. കൂടുതൽ വിവരങ്ങൾ polyadmission.org ലും iptgptc.ac.in ലും ലഭിക്കും. ഫോൺ: 0466 2220450.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+