Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഗൽ കൗൺസിലർ, അസിസ്റ്റന്‍റ് പ്രൊഫസര്‍ ഒഴിവുകൾ; തൊഴിൽ അവസരങ്ങൾ അറിയാം

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന "സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക്" ലീഗൽ കൗൺസിലർ (പാർട്ട് ടൈം) തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. സ്ത്രീ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം മേയ് ആറിന് രാവിലെ 10.30ന് ഇടുക്കി തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള സമഖ്യ സൊസൈറ്റി, റ്റി.സി.20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666, ഇമെയിൽ: [email protected], വെബ്‌സൈറ്റ്: www.keralasamakhya.org.

job

അസിസ്റ്റന്‍റ് പ്രൊഫസര്‍ നിയമനം

ആലപ്പുഴ: ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജില്‍ വിവിധ വിഭാഗങ്ങളില്‍ ഒഴിവുള്ള അസിസ്റ്റന്‍റ് പ്രൊഫസര്‍/ സീനിയര്‍ റസിഡന്‍റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
വിവിധ വിഷയങ്ങളില്‍ മെഡിക്കല്‍ പോസ്റ്റ് ഗ്രാജുവേഷന്‍ ബിരുദം, ടി.സി.എം.സി. രജിസ്‌ട്രേഷന്‍ എന്നീ യോഗ്യതയുള്ളവര്‍ മെയ് നാലിന് രാവിലെ 11ന് പ്രിന്‍സിപ്പലിന്‍റെ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ ഹാജരാക്കണം. ഫോണ്‍: 0477- 22822015.

ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവ്

എറണാകുളം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ എ വി ടി എസ് ഇൻസ്ട്രക്ടർ തസ്തികയിൽ താൽക്കാലിക ഒഴിവ്. ഈഴവ മുൻഗണനാ (ഇവരുടെ അഭാവത്തിൽ മറ്റു വിഭാഗക്കാരെയും പരിഗണിക്കും) വിഭാഗക്കാർക്കാണ് അർഹത. യോഗ്യത: ടൂൾ ആന്റ് ഡൈ മേക്കിങ്ങിൽ എൻ സി വി ടി സർട്ടിഫിക്കറ്റും ഏഴ് വർഷത്തെ പ്രവൃത്തി പരിചയവും/ മെക്കാനിക്കൽ അല്ലെങ്കിൽ ടൂൾ ആന്റ് ഡൈയിൽ ഡിപ്ലോമയും അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും/ എഞ്ചിനീയറിംഗിൽ ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും. പ്രായം 18 മുതൽ 41 വയസ് വരെ (നിയമാനുസൃത ഇളവ് ബാധകം) നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 7ന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്‌സിക്യുട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 04842312944

മഹാരാജാസ് കോളേജില്‍ ജോലി ഒഴിവ്

എറണാകുളം മഹാരാജാസ് കോളേജില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ് അറ്റന്‍ഡന്റ്, പാര്‍ട്ട് ടൈം ക്ലാര്‍ക്ക് എന്നീ തസ്തികകളിലേക്ക് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെയ് 17-ന് ഇന്റര്‍വ്യൂ നടത്തും. താത്പര്യമുളളവര്‍ അന്നേ ദിവസം രാവിലെ 11-ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ ഹാജരാകണം.

യോഗ്യത: സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍:- അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലക്കേഷന്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിടെക് ബിരുദം. ഓട്ടോണമസ് കോളേജില്‍ പരീക്ഷാ സെക്ഷനില്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ഏതെങ്കിലും വിഷയത്തിലുളള ബിരുദം/ഡിപ്ലോമ, കമ്പ്യൂട്ടര്‍ പരിഞ്ജാനം, ഓട്ടോണമസ് കോളേജില്‍ പരീക്ഷാ സെക്ഷനില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം. ഓഫീസ് അറ്റന്‍ഡന്റ് പ്‌ളസ് ടു തലത്തില്‍ അല്ലെങ്കില്‍ തത്തുല്യ യോഗ്യത കമ്പ്യൂട്ടര്‍ പരിഞ്ജാനം, ഓട്ടോണമസ് കോളേജില്‍ പരീക്ഷാ സെക്ഷനില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം. പാര്‍ട്ട് ടൈം ക്‌ളര്‍ക്ക് അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ഏതെങ്കിലും വിഷയത്തിലുളള കമ്പ്യൂട്ടര്‍ പരിഞ്ജാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+