ലോക്‌സഭാ സെക്രട്ടറിയേറ്റില്‍ ട്രാന്‍സ്ലേറ്റര്‍ തസ്തികയില്‍ 47 ഒഴിവുകള്‍
ദില്ലി: ലോക്‌സഭാ സെക്രട്ടറിയേറ്റില്‍ ട്രാന്‍സ്ലേറ്റര്‍ തസ്തികയില്‍ 47 ഒഴിവുകള്‍. എഴുത്ത് പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷകര്‍ക്ക് 27 വയസ് കവിയാന്‍ പാടില്ല്. സംവരണ വിഭാഗക്കാര്‍ക്കും ഇളവുണ്ട്.
യോഗ്യത: ബിരുദ തലത്തില്‍ ഇംഗ്ലീഷ് ഒരു വിഷയമായി ബിരുദാനന്തര ബിരുദവും അല്ലെങ്കില്‍ ബിരുദ തലത്തില്‍ ഹിന്ദി ഒരു വിഷയമായി ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും വേണം.

അല്ലെങ്കില്‍ ബിരുദ തലത്തില്‍ ഹിന്ദി, ഇംഗ്ലീഷ് എന്നിവ പഠിച്ച് ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം, അല്ലെങ്കില്‍ ഇംഗ്ലീഷ് മീഡിയത്തില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം, ബിരുദ തലത്തില്‍ ഹിന്ദി ഒരു വിഷയമായി പഠിച്ചിരിക്കണം. അംഗീകൃത ട്രാന്‍സ്ലേഷന്‍ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്( ഇംഗ്ലീഷ്-ഹിന്ദി ആന്റ് ഹിന്ദി- ഇംഗ്ലീഷ്). സര്‍ക്കാര്‍ / പൊതുമേഖല സ്ഥാപനങ്ങളില്‍ ട്രാന്‍സ്ലേഷന്‍ ജോലികളില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കും അപേക്ഷിക്കാം
ശമ്പളം- പേ സ്‌കെയില്‍ ലെവല്‍( 47600-151100) വരെ.
താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് https://loksabha.nic.in എന്ന വെബ്‌സൈറ്റ് വഴി വിജ്ഞാപനവും അപേക്ഷയും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷ ഫോറം
[email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ജൂലൈ 27 നകം അയയ്ക്കണം.












Click it and Unblock the Notifications