കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്‌സഭാ സെക്രട്ടറിയേറ്റില്‍ ട്രാന്‍സ്ലേറ്റര്‍ തസ്തികയില്‍ 47 ഒഴിവുകള്‍

  • By News Desk
Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ സെക്രട്ടറിയേറ്റില്‍ ട്രാന്‍സ്ലേറ്റര്‍ തസ്തികയില്‍ 47 ഒഴിവുകള്‍. എഴുത്ത് പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷകര്‍ക്ക് 27 വയസ് കവിയാന്‍ പാടില്ല്. സംവരണ വിഭാഗക്കാര്‍ക്കും ഇളവുണ്ട്.

യോഗ്യത: ബിരുദ തലത്തില്‍ ഇംഗ്ലീഷ് ഒരു വിഷയമായി ബിരുദാനന്തര ബിരുദവും അല്ലെങ്കില്‍ ബിരുദ തലത്തില്‍ ഹിന്ദി ഒരു വിഷയമായി ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും വേണം.

job

അല്ലെങ്കില്‍ ബിരുദ തലത്തില്‍ ഹിന്ദി, ഇംഗ്ലീഷ് എന്നിവ പഠിച്ച് ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം, അല്ലെങ്കില്‍ ഇംഗ്ലീഷ് മീഡിയത്തില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം, ബിരുദ തലത്തില്‍ ഹിന്ദി ഒരു വിഷയമായി പഠിച്ചിരിക്കണം. അംഗീകൃത ട്രാന്‍സ്ലേഷന്‍ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്( ഇംഗ്ലീഷ്-ഹിന്ദി ആന്റ് ഹിന്ദി- ഇംഗ്ലീഷ്). സര്‍ക്കാര്‍ / പൊതുമേഖല സ്ഥാപനങ്ങളില്‍ ട്രാന്‍സ്ലേഷന്‍ ജോലികളില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കും അപേക്ഷിക്കാം

ശമ്പളം- പേ സ്‌കെയില്‍ ലെവല്‍( 47600-151100) വരെ.

താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് https://loksabha.nic.in എന്ന വെബ്‌സൈറ്റ് വഴി വിജ്ഞാപനവും അപേക്ഷയും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷ ഫോറം
[email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ജൂലൈ 27 നകം അയയ്ക്കണം.

 മടങ്ങാനുള്ള പട്ടികയിൽ പേരില്ല: ഇറാനിൽ കുടുങ്ങി മലയാളി മത്സ്യ തൊഴിലാളികൾ, തുറമുഖത്ത് പെട്ടത് 24 പേർ മടങ്ങാനുള്ള പട്ടികയിൽ പേരില്ല: ഇറാനിൽ കുടുങ്ങി മലയാളി മത്സ്യ തൊഴിലാളികൾ, തുറമുഖത്ത് പെട്ടത് 24 പേർ

പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ അവസരം; 11000-15000 വരെ സ്റ്റൈപ്പന്‍ഡ്പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ അവസരം; 11000-15000 വരെ സ്റ്റൈപ്പന്‍ഡ്

English summary
Loksabha Translator Recruitment 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X