കൊച്ചിയിൽ ജോലി വേണോ? ഷിപ്പ്യാഡിൽ ഇതാ അവസരം..24 ഒഴിവുകൾ
കൊച്ചിൻ ഷിപ്യാഡിൽ ഫയർമാൻ തസ്തികയിൽ ഒഴിവ്. ആകെ 24 ഒഴിവുകളാണ് ഉള്ളത്. ആർക്കൊക്കെ അപേക്ഷിക്കാം, യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാം
യോഗ്യത- ഒൻപതാം ക്ലാസ് പാസായിരിക്കണം. ഹെവി ലൈസൻസ് ആവശ്യമാണ്. കുറഞ്ഞത് ആറ് മാസത്തെ പരിശീലന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ന്യൂക്ലിയർ ബയോളജിക്കൽ കെമിക്കൽ ഡിഫൻസ് ആൻഡ് ഡാമേജ് കൺട്രോൾ (എൻ ബി സി ഡി) സർട്ടിഫിക്കറ്റ് വേണം. കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം.

ജനറൽ -10, ഒബിസി-5, എസ്ഇ -7, ഇഡബ്ല്യുഎസ്-2 എന്നിങ്ങനെയാണ് ഒഴിവുകൾ. കരാർ നിയമനമാണ്. ആദ്യവർഷം 22100, രണ്ടാം വർഷം 22800, മൂന്നാം വർഷം 23400 എന്നിങ്ങനെ ശമ്പളം ലഭിക്കും. അധിക സമയത്തിന് മാസം 5530, 5700,5850 (ഓരോ വർഷവും) എന്നിങ്ങനെ ലഭിക്കും. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 30 വയസാണ്. മെയ് 23 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് www.cochinshipyard.in.
വാക്ക്- ഇൻ- ഇന്റർവ്യൂ
പത്തനംതിട്ട സർക്കാർ നഴ്സിംഗ് കോളേജിലെ ഒരു നഴ്സിംഗ് ട്യൂട്ടർ ഒഴിവിലേക്ക് ഒരു വർഷത്തേക്ക് കരാർ നിയമനത്തിന് 26ന് രാവിലെ 10ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പ്രതിമാസ സ്റ്റൈപന്റ് 25,000 രൂപ. കേരളത്തിലെ സർക്കാർ സ്വകാര്യ/ സ്വാശ്രയ നഴ്സിംഗ് കോളേജിൽ നിന്ന് എം.എസ്‌സി നഴ്സിംഗും കെ.എൻ.എം.സി രജിസ്ട്രേഷനും ഉള്ളവർക്ക് പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, മാർക്ക് ലിസ്റ്റ്, ആധാർ കാർഡ് പ്രായം ഇവ തെളിയിക്കുന്ന അസൽ രേഖകളുമായി കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0468 2994534, 9746789505.
അധ്യാപക നിയമനം
കൊണ്ടോട്ടി ഇ.എം.ഇ.എ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് അധ്യാപരെ നിയമിക്കുന്നു. മെയ് 23ന് രാവിലെ പത്തിന് കൊമേഴ്സ് (സിനീയര്‍), കൊമേഴ്സ് (ജൂനിയര്‍), ഇംഗ്ലീഷ് (ജൂനിയര്‍), എന്നീ തസ്തികകളിലേക്കും 11.30ന് കമ്പ്യൂട്ടര്‍ അപ്ലിക്ഷേന്‍ ( സിനീയര്‍), എക്കണോമിക്സ് (സിനീയര്‍), ബോട്ടണി (ജൂനിയര്‍), അറബിക്ക്(ജൂനിയര്‍) എന്നീ തസ്തികളിലേക്കും അഭിമുഖം നടക്കും. താത്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് സ്‌കൂള്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 9447552750.
ജൂനിയര്‍ റസിഡന്റ് നിയമനം
മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ വിവിധ വിഭാഗങ്ങളിലെ ഒഴിവുള്ള ജൂനിയര്‍ റസിഡന്റ് (എം ബി ബി എസ്) തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നു. പ്രതിമാസം 52,000 രൂപ വേതനം ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള അപേക്ഷകള്‍ മെയ് 24ന് വൈകീട്ട് അഞ്ചിന് മുമ്പായി [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം. അപേക്ഷയില്‍ മൊബൈല്‍ നമ്പറും ഇ മെയിലും നിര്‍ബന്ധമായി ഉള്‍പ്പെടുത്തണം. അധിക യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും.
അതിഥി അധ്യാപക നിയമനം
പെരിങ്ങോം സര്‍ക്കാര്‍ കോളേജില്‍ ഇംഗ്ലീഷ്, കൊമേഴ്സ്, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്‌സ് വിഷയങ്ങളിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ നേരിട്ടോ, തപാല്‍ വഴിയോ മെയ് 23 ന് വൈകുന്നേരം മൂന്നിനകം ലഭിക്കണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. അപേക്ഷയുടെ മാതൃക www.gcpnr.org/ എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഇമെയില്‍: [email protected], ഫോണ്‍ : 04985 295440, 8304816712












Click it and Unblock the Notifications