സ്വിറ്റ്‌സര്‍ലന്റില്‍ ജോലി തേടുകയാണോ? ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്ന ജോലികള്‍ ഏതെന്നറിയാമോ?
വിദേശത്ത് ജോലി സ്വപ്‌നം കാണുന്നവരുടെ ഇഷ്ട ഡെസ്റ്റിനേഷനുകളിലൊന്നാണ് സ്വിറ്റ്‌സര്‍ലന്റ്. മികച്ച ജീവിതരീതിയും ആകര്‍ഷകമായ കാലാവസ്ഥയുമാണ് സ്വിറ്റ്‌സര്‍ലന്റ് പലരുടേയും ഫസ്റ്റ് ഓപ്ഷനാകാന്‍ കാരണം. ഭേദപ്പെട്ട ശമ്പളവും സ്വിറ്റ്‌സര്‍ലന്റിലെ ജോലികള്‍ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ അടുത്തിടെ സ്വിറ്റ്സര്‍ലന്‍ഡിലെ പല ജീവനക്കാര്‍ക്കും ശമ്പളം കുറവാണെന്നും പണപ്പെരുപ്പം അവരുടെ വേതനത്തിന്റെ ഒരു ഭാഗം തിന്നുന്നുണ്ടെന്നും യൂണിയനുകള്‍ പറഞ്ഞിരുന്നു.
അതേസമയം ചില തൊഴിലുകളില്‍ ശമ്പളം സ്വിറ്റ്സര്‍ലന്‍ഡിന്റെ ശരാശരി വാര്‍ഷിക വരുമാനമായ 80,000 ഫ്രാങ്കിനേക്കാള്‍ (75 ലക്ഷം രൂപ) വളരെ കൂടുതലാണ്. സൂറിച്ച് ആസ്ഥാനമായുള്ള പേഴ്സണല്‍ കണ്‍സള്‍ട്ടന്‍സി റോബര്‍ട്ട് ഹാഫ് അടുത്തിടെ പുറത്തിറക്കിയ പഠനത്തിലാണ് ഇക്കാര്യം വെളിവാക്കായിരിക്കുന്നത്. വിദഗ്ധ തൊഴിലാളികളുടെ കുറവ് ബാധിച്ച മേഖലകളില്‍ അതിന് അനുസരിച്ച് ശമ്പളം ഉയര്‍ന്നതാണ്.

ഫിനാന്‍സ്, അക്കൗണ്ടിംഗ്, ഹ്യൂമന്‍ റിസോഴ്സ് (എച്ച്ആര്‍), ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി) എന്നീ മേഖലകളില്‍ ഇതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മിക്കപ്പോഴും ഈ മേഖലകളിലെ യോഗ്യരായ ജീവനക്കാര്‍ക്ക് പ്രതിവര്‍ഷം 100,000 ഫ്രാങ്കുകള്‍ക്ക് മുകളില്‍ സമ്പാദിക്കാന്‍ കഴിയുമെന്ന് പഠനം പറയുന്നു. പഠനത്തില്‍ ചില ജോലികള്‍ക്ക് നല്‍കുന്ന വാര്‍ഷിക ശമ്പളം നോക്കാം.
ഹെല്‍പ് ഡെസ്‌ക്: 110,000 ഫ്രാങ്ക് ( ഒരു കോടി രൂപ), ബിസിനസ് അനലിസ്റ്റ്: 102000 ഫ്രാങ്ക് ( 96 ലക്ഷം), എച്ച്ആര്‍ മാനേജര്‍: 103,250 ഫ്രാങ്ക് (97 ലക്ഷം), സിസ്റ്റ് എഞ്ചിനീയര്‍: 100,500 ഫ്രാങ്ക് (94 ലക്ഷം), ഡാറ്റ സയന്റിസ്റ്റ്: 100,000 ഫ്രാങ്ക് (94.34 ലക്ഷം), സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍: 101500 ഫ്രാങ്ക് (95 ലക്ഷം), ക്രെഡിറ്റ് & റിസ്‌ക് മാനേജര്‍: 127,000 ഫ്രാങ്ക് (1.19 കോടി) എന്നിങ്ങനെയാണ് വാര്‍ഷിക ശമ്പളം. എന്‍ട്രി ലെവല്‍ സ്ഥാനങ്ങള്‍ക്കുള്ള മികച്ച വേതനമാണിതെന്ന് പഠനം പറയുന്നു.
എന്നാല്‍ നിങ്ങള്‍ക്ക് ശരാശരിക്ക് മുകളിലുള്ള യോഗ്യതയും പ്രവൃത്തി പരിചയവും ഉണ്ടെങ്കില്‍ ഇതിലും കൂടുതല്‍ ശമ്പളം ലഭിക്കും. അക്കൗണ്ടിംഗ് മാനേജര്‍: 153,000 ഫ്രാങ്ക്, കംപ്ലയന്‍സ് മാനേജര്‍: 168,000 ഫ്രാങ്ക്, പേറോള്‍ അക്കൗണ്ടന്റ്: 132,500 ഫ്രാങ്ക്, പേഴ്സണല്‍/മാനേജ്മെന്റ് അസിസ്റ്റന്റ്: 115,250 ഫ്രാങ്ക്, എച്ച്ആര്‍ ബിസിനസ് പാര്‍ട്‌നര്‍: 142,750 ഫ്രാങ്ക്, എച്ച്ആര്‍ സ്‌പെഷ്യലിസ്റ്റ്: 122,500 ഫ്രാങ്ക്, കണ്‍ട്രോളര്‍: 152,750 ഫ്രാങ്ക് എന്നിങ്ങനെയാണ് ശമ്പള നിരക്ക്.
ഈ വേതന വ്യത്യാസം സ്വിറ്റ്‌സര്‍ലന്‍ഡിന്റെ തൊഴില്‍ വിപണിയുടെ നിലവിലെ അവസ്ഥയെയും വ്യക്തിഗത മേഖലകളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങളും പ്രതിഫലിപ്പിക്കുന്നു. ഐടിയുടെ പ്രാധാന്യവും അതിലെ വിവിധ സ്‌പെഷ്യലൈസേഷനുകളും വരും വര്‍ഷങ്ങളില്‍ വര്‍ധിച്ചുകൊണ്ടിരിക്കും എന്ന് റോബര്‍ട്ട് ഹാഫിലെ ഡയറക്ടര്‍ റെനാറ്റ വോണ്‍ ഗോട്ട്‌ബെര്‍ഗ് പറയുന്നു.












Click it and Unblock the Notifications