ലുലുവിലേക്ക് വീണ്ടും വമ്പന്‍ റിക്രൂട്ട്മെന്റ്: പത്താംക്ലാസ് യോഗ്യതയുള്ളവർക്കും അവസരം
തിരുവനന്തപുരം മേഖലയിലെ നിരവധി ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. എസ് എസ് എല്‍ സി യോഗ്യതയുള്ളവർക്ക് മുതല്‍ അവസരങ്ങളുണ്ട്. യുവാക്കൾക്ക് മികച്ച തൊഴിൽ അവസരങ്ങൾ നൽകുന്ന ലുലു ഗ്രൂപ്പിന്റെ ഈ റിക്രൂട്ട്മെന്റ് ഡ്രൈവില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവർ മെയ് 21 ബുധനാഴ്ച കൊല്ലത്ത് നേരിട്ട് എത്തേണ്ടതാണ്. ഓരോ ഒഴിവുകളും അതിലേക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യതകളും താഴെ വിശദമായി നല്‍കുന്നു.
കാഷ്യർ
- യോഗ്യത: +2, ബി.കോം; ഫ്രഷർമാർക്ക് അപേക്ഷിക്കാം.
- പ്രായപരിധി: 30 വയസ്സിന് താഴെ.
- വിഭാഗങ്ങൾ: കാഷ് സൂപ്പർവൈസർ, റോസ്റ്ററി, ഗ്രോസറി ഫുഡ്, ഗ്രോസറി നോൺ-ഫുഡ്, ഹൗസ്‌ഹോൾഡ്, ഇലക്ട്രോണിക്സ്, മൊബൈൽസ്, ഹെൽത്ത് & ബ്യൂട്ടി, ടെക്സ്റ്റൈൽ, ഫുട്‌വെയർ.
- എക്സ്പീരിയന്‍സ്: ബന്ധപ്പെട്ട മേഖലയിൽ 1 മുതല്‍ 3 വർഷം വരെ.

സെയിൽസ്മാൻ / സെയിൽസ്വുമൺ
- യോഗ്യത: എസ് എസ് എൽ സി/എച്ച്എസ്സി; ഫ്രഷർമാർക്ക് അപേക്ഷിക്കാം.
- പ്രായപരിധി: 25 വയസ്സിന് താഴെ.
കമ്മിസ് / ഷെഫ് ഡി പാർട്ടി / ഡി സി ഡി പി
- വിഭാഗങ്ങൾ: സൗത്ത് ഇന്ത്യൻ, കോണ്ടിനെന്റൽ, ചൈനീസ്, അറബിക്, കോൺഫെക്ഷനർ, ബേക്കർ, ഷവർമ മേക്കർ, ബ്രോസ്റ്റഡ് മേക്കർ, ജ്യൂസ് മേക്കർ, ബിരിയാണി സ്പെഷ്യലിസ്റ്റ്, പിസ മേക്കർ, ലോക്കൽ ട്രഡീഷണൽ സ്പെഷ്യലിസ്റ്റ്, പേസ്ട്രി.
- എക്സീപീരയന്‍സ്: ബി എച്ച് എം അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലയിൽ അനുഭവം.
ക്രെ (കസ്റ്റമർ റിലേഷൻസ് എക്സിക്യൂട്ടീവ്)
- യോഗ്യത: ബിരുദം, പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.
- പ്രായപരിധി: 30 വയസ്സിന് താഴെ.
മെയ് 21 ബുധനാഴ്ച രാവിലെ 8:30 മുതൽ വൈകിട്ട് 4:00 വരെ കൊല്ലം ശാസ്തമംഗലത്തെ ബസേലിയോസ് മാത്യൂസ് II കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വെച്ചാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. ഉദ്യോഗാർത്ഥികൾ അവരുടെ പുതുക്കിയ റെസ്യൂമെയും കളർ ഫോട്ടോയും കരുതണം.
അതേസമയം, വിവിധ സർക്കാർ വകുപ്പുകളില്‍ നിരവധി താല്‍ക്കാലിക ഒഴിവുകള്‍ വന്നിട്ടുണ്ട്. അതേക്കുറിച്ച് താഴെ വിശദമായി നല്‍കുന്നു.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
പട്ടികജാതി വികസന വകുപ്പിനു കീഴില്‍ നെടുങ്കണ്ടം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നെടുങ്കണ്ടം പ്രീ-മെട്രിക് ഹോസ്റ്റലിലേക്ക് ഒരു വാര്‍ഡന്‍(പെണ്‍), രണ്ട് കുക്ക് (പെണ്‍), ഒരു വാച്ച്മാന്‍ (ആണ്‍) എന്നിവരെ താല്‍ക്കാലികമായി നിയമിക്കുന്നതിന് മെയ് 17 ന് രാവിലെ 10ന് ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ വച്ച് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.
വാച്ച്മാന്‍, വാര്‍ഡന്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എസ്എസ്എല്‍സി പാസായിരിക്കണം. കുക്ക് തസ്തിക യിലേക്ക് അപേക്ഷി ക്കുന്നവര്‍, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂഷന്‍ കെ.ജി.സി.ഇ - ഫുഡ് പ്രൊഡക്ഷന്‍ കോഴ്‌സ് അല്ലെങ്കില്‍ ഗവ. അംഗീകൃത തത്തുല്യ കോഴ്‌സ് പാസായിരിക്കണം. ഇവരുടെ അഭാവത്തില്‍ പ്രവൃത്തി പരിചയമുള്ളവരെ പരിഗണിക്കും. പ്രായപരിധി 55 വയസില്‍ താഴെ.
ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനായി ഉദ്യോഗാര്‍ത്ഥികള്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിപ്പിച്ച് വെള്ള പേപ്പറിലുള്ള അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ് (പട്ടികജാതി- പട്ടികവര്‍ഗ വിഭാഗത്തിപ്പെട്ടവര്‍ മാത്രം, പ്രായം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകള്‍ സഹിതം മെയ് 17ന് രാവിലെ 10 നു പൈനാവ് -കുയിലിമല സിവില്‍ സ്‌റ്റേഷനിലുള്ള ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 048662 296297..
സൈക്കോളജിസ്റ്റ് നിയമനം
മലപ്പുറം സർക്കാർ വനിതാ ആർട്സ് ആൻഡ് സയൻസ് കോളേജിൽ 'ജീവനി മെന്റൽ വെൽബിങ് പ്രോഗ്രാമിന്റെ ഭാഗമായി 2025-26 വർഷത്തേക്ക് കോളേജ് സൈക്കോളജിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നു. സൈക്കോളജിയിലെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജിയിൽ പ്രവൃത്തി പരിചയം അഭിലഷണീയം. യോഗ്യമായ ഉദ്യോഗാർത്ഥികൾ മെയ് 19ന് രാവിലെ പത്തിന് നടക്കുന്ന അഭിമുഖത്തിന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജരാകണം. 04832972200, 88900203.












Click it and Unblock the Notifications