Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തും ഇരുപതും അല്ല, അതുക്കും മേലെ, ഖത്തറില്‍ നിറഞ്ഞാടി ലുലു: പുതിയൊരെണ്ണം കൂടെ വന്നു

ലോകത്താകമാനം തങ്ങളുടെ വ്യാപാര ശൃംഖല കൂടുതല്‍ ശക്തമാക്കുകയാണ് ലുലു ഗ്രൂപ്. 25 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ഗ്രൂപ്പ് ഇന്ത്യയില്‍ ഉള്‍പ്പെടെ പുതിയ മാളുകള്‍ തുറന്നുകൊണ്ടിരിക്കുകയാണ്. അതോടൊപ്പം തന്നെ ഗള്‍ഫ് മേഖലിയിലും ലുലു കൂടുതല്‍ കൂടുതല്‍ നഗരങ്ങളില്‍ തങ്ങളുടെ സാന്നിധ്യം വർധിപ്പിക്കുകയാണ്. ഇപ്പോഴിതാ ഖത്തറില്‍ തങ്ങളുടെ പുതിയൊരു ഔട്ട്‌ലെറ്റ് കൂടെ തുറന്നിരിക്കുകയാണ് ലുലു ഗ്രൂപ്പ്.

ഉം അല്‍ അമാദിലെ നോർത്ത് പ്ലാസ മാളിലാണ് ലുലു ഗ്രൂപ്പ് രാജ്യത്തെ തങ്ങളുടെ പുതിയ ഔട്ട്‌ലെറ്റ് തുറന്നത്. ഖത്തറിലെ ഗ്രൂപ്പിന്റെ 24-ാമത് ഔട്ട്‌ലെറ്റാണ് ഇത്. ലുലു ഗ്രൂപ്പ് ഇൻ്റർനാഷണൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അഹമ്മദ് എം എ അൽ താനിയുടെ സാന്നിധ്യത്തില്‍ ഖത്തറിലെ പ്രമുഖ വ്യവസായി ഷെയ്ഖ് ഫൈസൽ ഖലീഫ സുൽത്താൻ അൽതാനിയാണ് പുതിയ ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.

വിശാലമായ പാർക്കിങ്, സെൽഫ് ചെക്ക്ഔട്ട് അവസരങ്ങള്‍, പരിസ്ഥിതി സൗഹൃദ ഗ്രീൻ ചെക്ക്ഔട്ട് കൗണ്ടറുകൾ എന്നിവയും പുതിയ ഔട്ട്ലെറ്റിന്റെ പ്രത്യേകതയാണ്. ഓരോ ഉപഭോക്താവിനും ലുലു സുഗമവും സുസ്ഥിരവുമായ ഷോപ്പിംഗ് അനുഭവം ഉറപ്പ് നൽകുകയും ചെയ്യുന്നുവെന്ന് വ്യക്തമാക്കിയ എം എ യൂസഫലി ഖത്തർ ഭരണാധികാരികള്‍ തങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും പറഞ്ഞു.

"ഉം അല്‍ അമാദില്‍ ഞങ്ങളുടെ ഏറ്റവും പുതിയ ലുലു ഹൈപ്പർമാർക്കറ്റും എക്സ്പ്രസ് സ്റ്റോറും ഉദ്ഘാടനം ചെയ്യാൻ ഞാൻ ഇന്ന് നിങ്ങളുടെ മുൻപിൽ നിൽക്കുന്നത് അഭിമാനത്തോടും അതോടൊപ്പം തന്നെ വളരെ അധികം നന്ദിയോടും കൂടിയാണ്. ഖത്തറിലെ ഞങ്ങളുടെ 24-ാമത്തെ സ്റ്റോറും ലോകമെമ്പാടുമുള്ള ലുലു ഗ്രൂപ്പിൻ്റെ 273-ാമത്തെ സ്റ്റോറും ആയതിനാൽ ഇത് ഒരു സുപ്രധാന നാഴികക്കല്ലായി മാറുന്നു" എംഎ യൂസഫലി പറഞ്ഞു.

ഉദ്ഘാടനം നിർവ്വഹിച്ച, ഷെയ്ഖ് ഫൈസൽ ബിൻ ഖലീഫ അൽ താനിയോട് ഹൃദയംഗമമായ നന്ദി അറിയിക്കുന്നതായും എംഎ യൂസഫലി വ്യക്തമാക്കി. ലുലു ഗ്രൂപ്പും ഖത്തർ ഭരണാധികാരികളും തമ്മിലുള്ള ദൃഢവും ശാശ്വതവുമായ ബന്ധം ഇതിലൂടെ വീണ്ടും ഉറപ്പിക്കുന്നു. ഖത്തറിലെ ഇന്ത്യൻ അംബാസഡർ എച്ച് ഇ വിപുലിനോടും ഈ യാത്രയിൽ ഞങ്ങളെ പിന്തുണച്ച നിരവധി ഖത്തറികളോടും അന്താരാഷ്ട്ര സുഹൃത്തുക്കളോടും ഞാൻ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഖത്തറിൻ്റെ ഉന്നതനായ അമീറിൻ്റെ ദീർഘവീക്ഷണമുള്ള നേതൃത്വവും ഖത്തർ ഗവൺമെൻ്റിൻ്റെ മഹത്തായ പിന്തുണയും ഇല്ലായിരുന്നുവെങ്കില്‍ ഈ മനോഹരമായ രാഷ്ട്രത്തിലെ ഞങ്ങളുടെ വിജയവും വളർച്ചയും സാധ്യമാകുമായിരുന്നില്ല. ഖത്തറിലെ ജനങ്ങളെ സേവിക്കാനും രാജ്യത്തിൻ്റെ ഊർജ്ജസ്വലമായ സമ്പദ്‌വ്യവസ്ഥയിലേക്ക് സംഭാവന നൽകാനും ഞങ്ങള്‍ക്ക് അനുവാദം തന്ന ബിസിനസ് സൗഹൃദ അന്തരീക്ഷത്തിന് ഞങ്ങൾ നന്ദിയുള്ളവരാണെന്നും എംഎ യൂസഫലി കൂട്ടിച്ചേർത്തു.

ഖത്തറില്‍ ഉടന്‍ തന്നെ പുതിയ മൂന്ന് സ്റ്റോറുകള്‍ കൂടി തുറക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാന്‍ പറഞ്ഞു. ഇതില്‍ ഒന്നിന്റെ ഉദ്ഘാടനം ഈ വർഷം തന്നെ നടക്കും. ശേഷിക്കുന്ന രണ്ടെണ്ണം അടുത്ത വർഷം ആദ്യവും പ്രവർത്തനമാരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഖത്തറിലെ ഇന്ത്യൻ അംബാസഡർ എച്ച് ഇ വിപുൽ, ലുലു ഗ്രൂപ്പ് ഡയറക്ടർ ഗ്ലോബൽ ഓപ്പറേഷൻസ് സി എസ് ഒ ഡോ മുഹമ്മദ് അൽത്താഫ്, ഷെയ്ഖ് മുഹമ്മദ് ബിൻ അഹമ്മദ് എം എ അൽതാനി തുടങ്ങിയ മറ്റ് നിരവധി പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യൻ സമൂഹത്തിനും ലുലു ഗ്രൂപ്പിനും നൽകുന്ന പിന്തുണയ്ക്ക് അമീറിനോടും ഖത്തർ സർക്കാരിനോടും ഞങ്ങൾ നന്ദിയുള്ളവരാണെന്നായിരുന്നു അംബാസഡർ എച്ച് ഇ വിപുലിന്റെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+