Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലു ഗ്രൂപ്പിന്റെ വമ്പന്‍ ഗള്‍ഫ് റിക്രൂട്ട്മെന്റ്: സെയില്‍സ്മാന്‍ അടക്കം നിരവധി ഒഴിവുകള്‍: അഭിമുഖം തൃശൂരില്‍

ലുലു ഗ്രൂപ്പിന് കീഴില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരവുമായി വമ്പന്‍ റിക്രൂട്ട്മെന്റ്. യു എ ഇയും ഖത്തറുമൊക്കെ അടങ്ങുന്ന മിഡില്‍ ഈസ്റ്റ് മേഖലയില്‍ പ്രവർത്തിക്കുന്ന ഷോറുമുകളിലെ ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് തന്നെ അഭിമുഖം നടത്തിയാണ് യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. പതിവ് പോലെ ഈ റിക്രൂട്ട്മെന്റും തികച്ചും സൗജന്യമായിട്ടാണ് ലുലു ഗ്രൂപ്പ് നടത്തുന്നത്.

മാർക്കറ്റിംഗ്/ഓപ്പറേഷൻസ് എക്സിക്യൂട്ടീവ്, അക്കൗണ്ടന്റ്സ് ,സെയിൽസ്മാൻ, കാഷ്യർ, ഐടി സപ്പോർട്ട് സ്റ്റാഫ്, ഗ്രാഫിക് ഡിസൈനേഴ്സ്, ടെയ്‌ലർ, സെക്യൂരിറ്റീസ്, ഇലക്ട്രീഷ്യൻ, കാർപെന്റർ, ഹെവി ഡ്രൈവർ, കിച്ചണ്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളിലായിട്ടാണ് ഒഴിവുകള്‍. ഒരോ വിഭാഗത്തിലേയും ഒഴിവുകളേക്കുറിച്ച് താഴെ വിശദമായി നല്‍കുന്നു.

lulu-small

മാർക്കറ്റിംഗ്/ഓപ്പറേഷൻസ് എക്സിക്യൂട്ടീവ്

3 വർഷത്തെ പരിചയമാണ് ഈ ഒഴിവിലേക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത. ഉദ്യോഗാർത്ഥികളുടെ പ്രായം 30 വയസ്സിൽ താഴെയാരിക്കണം. താരതമ്യേന ഉയർന്ന ശമ്പളം കിട്ടുന്ന തസ്തികയാണ് ഇത്. യോഗ്യത - എം‌ ബി‌ എ-മാർക്കറ്റിംഗ്.

അക്കൗണ്ടന്റ്

സാധാരണയായി നിരവധി അപേക്ഷകരുണ്ടാകുന്ന ഈ വിഭാഗത്തിലേക്കും അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികള്‍ക്ക് ബന്ധപ്പെട്ട മേഖലയില്‍ ഏറ്റവും കുറഞ്ഞത് 3 വർഷത്തെ പ്രവർത്തി പരിചയമുണ്ടായിരിക്കണം. പ്രായം: 30 വയസ്സിൽ താഴെ. യോഗ്യത എം കോം.

സെയിൽസ്മാൻ, കാഷ്യർ

ഗാർമെന്റ്സ്, സാരി ഫുട്‌വെയർ, ഇലക്ട്രോണിക്സ് ഹൗസ്ഹോൾഡ് & സൂപ്പർമാർക്കറ്റ് എന്നിവയിൽ കുറഞ്ഞത് 2 വർഷത്തെ പ്രസക്തമായ പരിചയം. പ്രായം: 28-20 വയസ്സ്. വിദ്യാഭ്യാസ യോഗ്യത - പ്ലസ് ടു.

കിച്ചണ്‍ വിഭാഗം

ദക്ഷിണേന്ത്യൻ സ്റ്റൈല്‍ ഭക്ഷണം പാചകം ചെയ്യുന്നവർ, സാൻഡ്‌വിച്ച്/ഷവർമ മേക്കർമാർ, ലഘുഭക്ഷണം/സാലഡ് മേക്കർമാർ, ബേക്കർമാർ, ബുച്ചർ, ഫിഷ് മോങ്കർ തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. അപേക്ഷകർക്ക് അഞ്ച് വർഷത്തെ പ്രവർത്തി പരിചയമുണ്ടായിരിക്കണം. പ്രായം 35 വയസ്സിൽ താഴെ.

ഐടി സപ്പോർട്ട് സ്റ്റാഫ്

ഐടി സപ്പോർട്ട് സ്റ്റാഫ് വിഭാഗത്തിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികള്‍ക്ക് ബി സി എ അല്ലെങ്കില്‍ ബി എസ്‌ സി-സി എസ് യോഗ്യത ഉണ്ടായിരിക്കണം. മൂന്ന് വർഷത്തെ സി എസ് ഡിപ്ലോമ ഉള്ളവർക്കും അപേക്ഷിക്കാം. 3 വർഷത്തെ പരിചയം അത്യാവശ്യമാണ്. പ്രായം: 30 വയസ്സിൽ താഴെ.

ഗ്രാഫിക് ഡിസൈനേഴ്സ് - ആർട്ടിസ്റ്റസ്

3 വർഷത്തെ പരിചയം .പ്രായം: 30 വയസ്സിൽ താഴെ

മറ്റ് ഒഴിവുകള്‍

ടെയ്‌ലർ, സെക്യൂരിറ്റീസ്, ഇലക്ട്രീഷ്യൻ, കാർപെന്റർ, (ഫർണിച്ചർ അസംബ്ലിംഗ്) ഹെവി ഡ്രൈവർ, (കെ എസ് എ ലൈസൻസുള്ളവർ). 3 വർഷത്തെ പരിചയം. പ്രായം: 35 വയസ്സിൽ താഴെ

അഭിമുഖം എപ്പോള്‍

തൃശൂർ പുഴക്കലില്‍ സ്ഥിതി ചെയ്യുന്ന ലുലു കൺവെൻഷൻ സെൻ്ററില്‍ (ഹയാത്ത്) വെച്ച് ഫെബ്രുവരി 24 തിങ്ങളാഴ്ചയാണ് അഭിമുഖം നടക്കുക. രാവിലെ 9 മണിമുതല്‍ 3 മണിവരെ നടക്കുന്ന അഭിമുഖത്തിനായി ഉദ്യോഗാർത്ഥികള്‍ക്ക് നേരിട്ട് ഹാജരാകാം. വിശദമായ ബയോഡാറ്റ, ഏറ്റവും പുതിയ പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഒറിജിനൽ പാസ്‌പോർട്ട്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ പകർപ്പുകൾ എന്നിവ അഭിമുഖത്തിനായി എത്തുന്നവർ കൊണ്ടുവരണം. പുരുഷന്മാർക്ക് മാത്രമായി നടത്തുന്ന റിക്രൂട്ട്മെന്റാണ് ഇത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 7593812223-7593812226 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+