സോഷ്യൽ മീഡിയയിലെ കളികള്‍ അറിയുമോ? എങ്കില്‍ ലുലു ഗ്രൂപ്പ് വിളിക്കുന്നു: ജോലി യുഎഇയില്‍
അബുദാബി: ലുലു ഗ്രൂപ്പിലേക്ക് വീണ്ടും അവസരം. അസിസ്റ്റന്റ് മാർക്കറ്റിംഗ് മാനേജർ (സോഷ്യൽ മീഡിയ & ഡിജിറ്റൽ മാർക്കറ്റിംഗ്) വിഭാഗത്തിലാണ് ഒഴിവ് വന്നിരിക്കന്നത്. യു എ ഇയിലെ അബുദാബിയില്‍ സ്ഥിതി ചെയ്യുന്ന കമ്പനിയുടെ ആസ്ഥാനത്തായിരിക്കും നിയമനം. കമ്പനിയുടെ ഓൺലൈൻ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനും ഡിജിറ്റൽ ക്യാമ്പെയ്നുകൾ വഴി ഉപഭോക്തൃ ഇടപഴകല്‍ പ്രോത്സാഹിപ്പിക്കുക എന്നതുമായിരിക്കും തിരഞ്ഞെടുക്കപ്പെടുന്നവരുടെ പ്രധാന ഉത്തരവാദിത്തം.
ഡിജിറ്റല്‍ രംഗത്തെ കമ്പനിയുടെ സാന്നിധ്യം വർധിപ്പിക്കുന്നതിനായി ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ഗൂഗിൾ ആഡ്സ്, ഇമെയിൽ, വാട്സാപ്പ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ മൾട്ടി-ചാനൽ ക്യാമ്പെയ്നുകൾ ഈ പദവിയില്‍ ജോലി ചെയ്യുന്നവർ നടപ്പിലാക്കേണ്ടി വരും. അനുയോജ്യനായ ഉദ്യോഗാർത്ഥിക്ക് ഡിജിറ്റൽ മാർക്കറ്റിംഗിലും കണ്ടന്റ് ക്രിയേഷനിലും മികച്ച കഴിവുകളും, സി ആർ എം, പേഴ്സണലൈസേഷൻ എന്നിവയെക്കുറിച്ച് അടിസ്ഥാന ധാരണയും ഉണ്ടായിരിക്കണം.

ജോലിയുടെ പ്രധാന ഉത്തരവാദിത്തങ്ങള്‍
ഡിജിറ്റൽ വളർച്ച: സോഷ്യൽ മീഡിയ, പെർഫോമൻസ് മാർക്കറ്റിംഗ്, ഓൺഡ് ചാനലുകൾ എന്നിവയിലൂടെ കമ്പനിയുടെ ഡിജിറ്റൽ സാന്നിധ്യം വർദ്ധിപ്പിക്കുക.
ക്യാമ്പെയ്നുകൾ ആസൂത്രണം ചെയ്യലും നടപ്പാക്കലും: കമ്പനിക്ക് വേണ്ടി മികച്ച രീതിയിലുള്ള ക്യാമ്പെയ്നുകൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുക.
ക്രിയേറ്റീവ് ടീമുമായുള്ള സഹകരണം: വിവിധ ഡിജിറ്റൽ ചാനലുകൾക്ക് അനുയോജ്യമായ ആകർഷകമായ ഉള്ളടക്കം തയ്യാറാക്കാൻ ക്രിയേറ്റീവ് ടീമുമായി ചേർന്ന് പ്രവർത്തിക്കുക.
ബിഐ & സിആർഎം ടീമുമായുള്ള സഹകരണം: ഉപഭോക്തൃരെ കൃത്യമായി മനസ്സിലാക്കി, വ്യക്തിഗത അനുഭവങ്ങൾ മികച്ചതാക്കാന്‍ ബിഐ, സിആർഎം ടീമുകളുമായി സഹകരിക്കുക.
വൻകിട പ്രൊമോഷനുകൾ: വന്‍ ബ്രാൻഡുകളുമായി ചേർന്ന് വലിയ തോതിലുള്ള പ്രൊമോഷണൽ ക്യാമ്പെയ്നുകൾ നടപ്പാക്കുക.
ടാർഗെറ്റഡ് ക്യാമ്പെയ്നുകൾ: ഉപഭോക്തൃരെ മനസ്സിലാക്കി അവർക്കിടയില്‍ സ്ഥാപനത്തോടുള്ള ശക്തമായ ബന്ധങ്ങൾ വളർത്തുന്നതിനും നിരന്തരമുള്ള ഇടപഴകല്‍ പ്രോത്സാഹിപ്പിക്കുന്നതിനും ക്യാമ്പെയ്നുകൾ തയ്യാറാക്കുക.
പ്രകടനം നിരീക്ഷിക്കുക: എന്‍ഗേജ്മെന്റ്, സി ടി ആർ, ആർഒഎഎസ്, കൺവേർഷൻ റേറ്റ് തുടങ്ങിയ കെപിഐ-കൾ വഴി ക്യാമ്പെയ്നുകളുടെ പ്രകടനം നിരീക്ഷിക്കുകയും ഒപ്റ്റിമൈസ് ചെയ്യുകയും ചെയ്യുക.
A/B ടെസ്റ്റിംഗ്: ക്യാമ്പെയ്നിന്റെ ക്രിയേറ്റീവുകൾ, സന്ദേശങ്ങൾ, ഫോർമാറ്റുകൾ എന്നിവയിൽ A/B ടെസ്റ്റിംഗ് നടത്തി ഫലങ്ങൾ മെച്ചപ്പെടുത്തുക.
ടീം സഹകരണം: ഇ-കൊമേഴ്സ്, പ്രാദേശിക, ഉൽപ്പന്ന ടീമുകളുമായി ചേർന്ന് ക്യാമ്പെയ്നുകളുടെ ഏകോപനവും ഉപഭോക്തൃ അനുഭവത്തിന്റെ സ്ഥിരതയും ഉറപ്പാക്കുക.
പുതിയ ട്രെൻഡുകൾ: ഡിജിറ്റൽ ട്രെൻഡുകൾ, പ്ലാറ്റ്ഫോം അപ്ഡേറ്റുകൾ, പുതിയ ടൂളുകൾ എന്നിവയെക്കുറിച്ച് അപ്ഡേറ്റ് ആയിരിക്കുക.
അപേക്ഷകർക്ക് വേണ്ട യോഗ്യതകള്‍
ഡിജിറ്റൽ മാർക്കറ്റിംഗ്, സോഷ്യൽ മീഡിയ, അല്ലെങ്കിൽ ലോയൽറ്റി പ്രോഗ്രാം നിർവ്വഹണത്തിൽ 3-5 വർഷത്തെ പരിചയം.
മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻസ്, ബിസിനസ്, അല്ലെങ്കിൽ അനുബന്ധ മേഖലയിൽ ബാച്ചിലർ ബിരുദം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, ഡിജിറ്റൽ പരസ്യ ടൂളുകൾ, ഇമെയിൽ/വാട്സാപ്പ് മാർക്കറ്റിംഗ് എന്നിവയിൽ ശക്തമായ അറിവ്.
CRM പ്ലാറ്റ്ഫോമുകൾ, ഉപഭോക്തൃ വിഭജനം, പേഴ്സണലൈസേഷൻ ടെക്നിക്കുകൾ എന്നിവയെക്കുറിച്ചുള്ള പരിചയം.
മൈക്രോസോഫ്റ്റ് ഓഫീസ് (എക്സൽ, പവർപോയിന്റ്), മാർക്കറ്റിംഗ് അനലിറ്റിക്സ്, റിപ്പോർട്ടിംഗ് ടൂളുകൾ എന്നിവയിൽ പ്രാവീണ്യം.
യോഗ്യരായ വിദ്യാർത്ഥികള്‍ക്ക് ലുലു റീടെയിലിന്റെ ഔദ്യോഗിക ലിക്ക്ഡ് ഇന്‍ (https://www.linkedin.com/company/-lulu-retail/jobs/) പ്രൊഫൈല്‍ വഴി അപേക്ഷിക്കാം.
ഡ്രൈവർമാരേയും വേണം
യുഎഇയിൽ ഐടിവി ഡ്രൈവർമാരുടെ ഒഴിവുകളും വന്നിട്ടുണ്ട്. 100 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം നടക്കുന്നത്. ലോജിസ്റ്റിക് മേഖലയിലാണ് ഒഴിവുകൾ. പുരുഷൻമാർക്ക് മത്രമാണ് അപേക്ഷിക്കാനാകുക. അപേക്ഷിക്കാനുള്ള പ്രായപരിധി 25-41 വരെ. പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. ഹെവി വെഹിക്കിൾ ജിസിസി അല്ലെങ്കിൽ യുഎഇ ലൈസൻസ് ഉള്ളവർക്ക് മുൻഗണന, ഇന്ത്യൻ ട്രെയിലർ ലൈസൻസ് നിർബന്ധമാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സിവി, പാസ്‌പോർട്ട്, ഹെവി/ട്രെയിലർ ഡ്രൈവിംഗ് ലൈസൻസ് എന്നിവ [email protected] എന്ന വിലാസത്തിൽ അയക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി ജുലൈ 2. കൂടുതൽ വിവരങ്ങൾക്ക് -https://odepc.kerala.gov.in/job/itv-drivers-requirement












Click it and Unblock the Notifications