ലുലു ഗ്രൂപ്പില്‍ ജോലി വേണോ? ഇതാ സുവർണ്ണാവസരം; മികച്ച ശമ്പളം ലഭിക്കുന്ന ജോലി: ഉടന്‍ അപേക്ഷിക്കാം
കേരളത്തിലുള്‍പ്പെടെ തങ്ങളുടെ പ്രവർത്തനം കൂടുതല്‍ ശക്തമാക്കി മുന്നേറുകയാണ് ലുലു ഗ്രൂപ്പ്. ഈ മാസം കേരളത്തില്‍ മാത്രം മൂന്ന് സ്ഥാപനങ്ങളാണ് ലുലു ആരംഭിച്ചത്. കോട്ടയത്ത് പുതിയ മാളും തൃശൂരിലും കൊല്ലം കൊട്ടിയത്തും ലുലു ഡെയിലിയുമാണ് അരംഭിച്ചിരിക്കുന്നത്. ഇതുവഴി ആയിരക്കണക്കിന് ആളുകള്‍ക്ക് നേരിട്ടും അല്ലാതെയും ലുലു തൊഴില്‍ അവസരങ്ങള്‍ ഉറപ്പ് വരുത്തുന്നു.
തങ്ങള്‍ക്ക് ആവശ്യമുള്ള തൊഴിലാളികളെ നേരിട്ട് തന്നെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനമാണ് ലുലു. ഇതിനായി വിവിധ ഇടങ്ങള്‍ കേന്ദ്രീകരിച്ച് വമ്പന്‍ റിക്രൂട്ട്മെന്റ് റാലികളും ലുലു നടത്താറുണ്ട്. ഒന്നോ രണ്ടോ നിയമനങ്ങളാണെങ്കില്‍ ഇ-മെയില്‍ വഴി അപേക്ഷ ക്ഷണിച്ച് അഭിമുഖങ്ങള്‍ നടത്തിയും ലുലു പുതിയ ജീവനക്കാരെ നിയമിക്കുന്നു. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു ഒഴിവിലേക്ക് ലുലു അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

ചാർട്ടേഡ് അക്കൗണ്ടൻ്റ് (ജോബ് കോഡ്: CA121) തസ്തികയിലേക്കാണ് ലുലു ഗ്രൂപ്പ് ഏറ്റവും പുതുതായി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യയിലേക്ക് തന്നേയാണ് നിയമനം. ചാർട്ടേഡ് അക്കൗണ്ടൻ്റ് കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവർത്തി പരിചയമുള്ളവരായിരിക്കണം അപേക്ഷകർ. ക്വാളിഫൈഡ് ചാർട്ടേഡ് അക്കൗണ്ടൻ്റുകള്‍ക്ക് മാത്രമേ ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ സാധിക്കുകയുള്ളുവെന്നും ലുലു വ്യക്തമാക്കുന്നു.
സാമ്പത്തിക നിയന്ത്രണങ്ങളെയും ഓഡിറ്റിംഗ് രീതികളെയും കുറിച്ചുള്ള ശക്തവും വ്യക്തമായ അറിവ് ഉദ്യോഗാർത്ഥികള്‍ക്കുണ്ടായിരിക്കണം. ഫിനാന്‍ഷ്യല്‍ സോഫ്റ്റ്‌വെയറിൽ പ്രാവീണ്യവും ഇന്ത്യയിൽ എവിടെയും താമസം മാറാന്‍ തയ്യാറുള്ളവരുമായിരിക്കണം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ ബയോഡാറ്റ [email protected] എന്ന ഇ-മെയിലിൽ അയച്ച് അപേക്ഷിക്കാം. അപേക്ഷകള്‍ ഡിസംബർ 25-ന് മുമ്പായി ലഭിക്കണം. സബ്ജക്ട് ഫീൽഡിൽ തൊഴിൽ കോഡ് പരാമർശിക്കാൻ മറക്കരുത്. മികച്ച ശമ്പളം ലഭിക്കുന്ന ഒഴിവുകളിലൊന്നുമാണ് ഇത്.
അതേസമയം, ലീസിങ് മാനേജരുടെ ഒഴിവിലേക്കും ലുലു അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ നയങ്ങൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായി ലീസിംഗ് ഓപ്പറേഷൻസ് ടീമിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുകയെന്നതാണ് ഈ പദവിയുടെ പ്രധാന ചുമതല. അബുദാബിയിലായിരിക്കും നിയമനം.
കുറഞ്ഞ വാടകയില്‍ കമ്പനിക്ക് കെട്ടിടങ്ങള്‍ ലഭ്യമാക്കാനുള്ള ചർച്ചകള്‍, ഇതുസംബന്ധിച്ച് മാനേജ്മെൻ്റിനായി വിശദമായ റിപ്പോർട്ടുകൾ നൽകുക, റീട്ടെയിൽ ട്രെൻഡുകളെക്കുറിച്ച് മാനേജ്മെൻ്റിന് മുന്നിൽ അവതരിപ്പിക്കുകയും ആവശ്യാനുസരണം നിലവിലെ മാർക്കറ്റ് ഡിമാൻഡുകൾ വ്യക്തമാക്കുന്ന ബിസിനസ് പ്ലാനുകൾ വികസിപ്പിക്കുകയും ചെയ്യലും ഈ ജോലിയുടെ ഉത്തരവാദിത്തങ്ങളില്‍ പെടുന്നു.
ലീസിംഗ് ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ പ്രകടനം വർധിപ്പിക്കുക, സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിക്കുക എന്നതിനോടൊപ്പം വിപണിയിലെ പ്രവണതകൾ നിരീക്ഷിക്കുകയും ചെയ്യേണ്ടത് ഈ ജോലി ഏറ്റെടുക്കുന്നവരാണ്. യോഗ്യരായ ഉദ്യോഗാർത്ഥികള്‍ക്ക് ലുലു ഗ്രൂപ്പിന്റെ ലിങ്ക്ഡ് ഇന്‍ പ്രൊഫൈല്‍ വഴി അപേക്ഷിക്കാവുന്നതാണ്.












Click it and Unblock the Notifications