ലുലു ഗ്രൂപ്പില്‍ ജോലി നേടാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ ഇപ്പോള്‍ തന്നെ അപേക്ഷിക്കൂ, അവസാന തിയതി 30
ഇന്ത്യയിലെ പ്രവർത്തനങ്ങള്‍ സമീപകാലത്ത് കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് ലുലു ഗ്രൂപ്പ്. കേരളത്തില്‍ പുതിയ മാളുകള്‍ക്ക് പുറമെ ഐടി ടവർ, ഭക്ഷ്യ സംഭരണ കേന്ദ്രം തുടങ്ങിയ വിവിധ പദ്ധതികള്‍ ലുലു ഗ്രൂപ്പ് നടപ്പിലാക്കുന്നു. കേരളത്തിന് പുറത്തും കൂടുതല്‍ നഗരങ്ങളില്‍ മാളുകളും മറ്റ് ബിസിനസ് സംരഭങ്ങളും ആരംഭിക്കുയാണ് മലയാളികളുടെ അഭിമാനമായ വ്യവസായ ഗ്രൂപ്പ്.
ലുലുവിന്റെ ഒരോ സ്ഥാപനങ്ങളും നേരിട്ടും അല്ലാതെയുമായി ആയിരക്കണക്കിന് പേർക്കാണ് തൊഴില്‍ നല്‍കുന്നത്. കോഴിക്കോട് മാളിന്റെ കാര്യം തന്നെ എടുത്ത് നോക്കിയാല്‍ മാളിന് അകത്തും പുറത്തുമായി നൂറ് കണക്കിന് ആളുകള്‍ ജോലി ചെയ്യുന്നു. അതിന് പുറമെ ഓട്ടോ ഡ്രൈവർമാർക്ക് ഉള്‍പ്പെടെ കൂടുതല്‍ സർവ്വീസ് ലഭിക്കുന്നു.

സാധാരണ ദിവസക്കൂലി അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവർ മുതല്‍ ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്നവർ വരെ ഒരോ ലുലുവിലും ജോലി ചെയ്യുന്നു. ലുലുവിന് കീഴില്‍ ജോലി ലഭിക്കുക എന്നുള്ളത് പലരുടേയും സ്വപ്നമാണ്. ലുലുവിന്റെ റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ നൂറ് കണക്കിന് യുവാക്കളാണ് രാവിലെ മുതല്‍ വന്ന് ക്യൂ നില്‍ക്കാറുള്ളത്.
ഇപ്പോഴിതാ ലുലുവില്‍ ജോലി നേടാനായി മികച്ച ഒരു അവസരം വന്നിരിക്കുകയാണ്. കൂടുതല്‍ ആളുകള്‍ക്ക് അവസരം ഇല്ലെങ്കിലും മികച്ച ശമ്പളം ലഭിക്കുന്ന ജോലികളിലൊന്നാണ് ഇത്. ജോലി സംബന്ധിച്ച വിജ്ഞാപനം ലുലു ഗ്രൂപ്പ് തന്നെ തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.
എസ് ഒ എച്ച് എക്സിക്യൂട്ടീവ് (ജോബ് കോഡ് HYDO1) ഒഴിവിലേക്കാണ് റിക്രൂട്ട്മെന്റ്. ഹൈദരാബാദിലായിരിക്കും നിയമനം. വിദ്യാഭ്യാസ യോഗ്യതയായി ചോദിക്കുന്നത് ബിരുദമോ അതിൽ കൂടുതലോ ആണ്. റീട്ടെയിൽ വ്യവസായത്തിൽ ബി 2 ബി വിൽപ്പനയിലും സ്‌പേസ് സെല്ലിംഗിലും 3 വർഷത്തെ പരിചയം. ബ്രാൻഡിംഗ് ആന്‍ഡ് പ്രൊമോഷണൽ സ്പേസ് സെല്ലിങ്. ശക്തമായ വിലപേശല്‍ കഴിവ് എന്നിവയും ഉദ്യോഗാർത്ഥികള്‍ക്ക് ഉണ്ടായിരിക്കണം.
താല്‍പര്യമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് തങ്ങളുടെ ബയോഡാറ്റ [email protected] എന്ന കമ്പനിയുടെ മെയില്‍ ഐഡിയിലേക്ക് അയക്കുക. മെയിലിന്റെ സബ്ജക്ട് ഫീൽഡിൽ തൊഴിൽ കോഡ് പരാമർശിക്കാൻ മറക്കരുത്. അപേക്ഷകള്‍ സെപ്തംബർ 30 ന് മുമ്പ് ലഭിച്ചിരിക്കണം.
അതേസമയം, ലുലുവിന്റെ പേരില്‍ വലിയ തൊഴില്‍ തട്ടിപ്പും നടക്കാറുണ്ട്. എന്നാല്‍ ഏതൊരു തൊഴിലായാലും ലുലു ഗ്രൂപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാതെയുള്ള വാഗ്ധാനങ്ങള്‍ക്ക് പുറകെ പോയാല്‍ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കമ്പനി തന്നെ പലപ്പോഴും ഇത്തരം വ്യാജ വാഗ്ദാനങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി രംഗത്ത് വന്നിട്ടുണ്ട്.












Click it and Unblock the Notifications