Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലു ഗ്രൂപ്പില്‍ നൂറിലേറെ ജോലി അവസരം: അഭിമുഖം ഈ ജില്ലയില്‍; ഫ്രഷേഴ്സിനും പത്താംക്ലാസുകാർക്കും പങ്കെടുക്കാം

ഓഫർ സെയിലുകള്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ഉടനീളമുള്ള ലുലു മാളുകളിലും ഹൈപ്പർമാർക്കറ്റിലും വലിയ രീതിയിലുള്ള തിരക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടത്. ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങള്‍ക്കായുള്ള ലുലു കണക്ടിലും ഓഫറുകള്‍ ലഭ്യമായിരുന്നു. എൻഡ് ഓഫ് സീസൺ സെയിലുടെ ലുലു ഫാഷൻ സ്റ്റോറിൽ വില കിഴിവ് ഈ മാസം 19വരെ ലഭിക്കും. ഓഫർ സെയിലുകള്‍ പൊടിപൊടിക്കുന്നതിന് ഇടയിലാണ് കേരളത്തിലെ തങ്ങളുടെ സ്ഥാപനങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റും ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

സൂപ്പർവൈസർ, സെക്യുരിറ്റി സൂപ്പർവൈസർ/ഓഫീസർ/ സി സി ടി വി/ ഓപ്പറേറ്റർ, മെയിന്റയിന്‍സ് സൂപ്പർവൈസർ/ എച്ച് വി എ സി ടെക്നീഷ്യന്‍/ മള്‍ട്ടി ടെക്നീഷ്യന്‍, സോസ് ഷെഫ്, സ്റ്റോർ കീപ്പർ/ഡാറ്റാ എന്‍ട്രി ഓപ്പറേറ്റർ, സെയില്‍സ് മാന്‍ / സെയില്‍സ് വുമണ്‍, സീനിയർ സെയില്‍മാന്‍ / സീനിയർ സെയില്‍സ് വുമണ്‍, കാഷ്യർ, റൈഡ് ഓപ്പറേറ്റർ, കോമി/ സി ഡി പി/ ഡി സി ഡി പി, ബുച്ചർ / ഫിഷ് മോങ്കർ, ഹെല്‍പർ/പാക്കർ, ബയർ എന്നീ വിഭാഗങ്ങളിലായിട്ടാണ് ഒഴിവുകളുള്ളത്. ഒരോ വിഭാഗത്തിലേക്കും വേണ്ട യോഗ്യത അടക്കമുള്ള വിശദ വിവരങ്ങള്‍ താഴെ നല്‍കുന്നു.

lulu

സൂപ്പർവൈസർ

ക്യാഷ്, ചില്‍ഡ് ആന്‍ഡ് ഡയറി, ഹോട്ട് ഫുഡ്, ഗ്രോസറി, ഫുണ്ട് ആന്‍ഡ് നോണ്‍ ഫുഡ്, ബേക്കറി, റോസ്റ്ററി, ഹൗസ് കീപ്പിങ്, ഹൗസ് ഹോള്‍ഡ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, മൊബൈല്‍സ്, ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി (മെന്‍സ്, ലേഡീഡ്, കിഡ്സ്) വിഭാഗങ്ങളിലായിട്ടാണ് സൂപ്പർവൈസർമാരെ നിയമിക്കുന്നത്. ഈ വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നതിന് വേണ്ട പ്രായപരിധി.

സെക്യുരിറ്റി സൂപ്പർവൈസർ/ഓഫീസർ/ സി സി ടി വി/ ഓപ്പറേറ്റർ

വ്യക്തമായ പ്രവർത്തി പരിചയം ഉള്ളവർക്കായിരിക്കും ഈ വകുപ്പിലേക്ക് അപേക്ഷിക്കാന്‍ സാധിക്കുക. ബന്ധപ്പെട്ട മേഖലയില്‍ 1 മുതല്‍ 7 വർഷം വരെ പ്രവർത്തി പരിചയമുള്ളവരായിരിക്കണം അപേക്ഷകർ.

മെയിന്റയിന്‍സ് സൂപ്പർവൈസർ/ എച്ച് വി എ സി ടെക്നീഷ്യന്‍/ മള്‍ട്ടി ടെക്നീഷ്യന്‍

ഈ വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവർക്ക് എം ഇ പിയില്‍ കൃത്യമായ അറിയും ഇലക്ട്രിക്കല്‍ ലൈസന്‍സും ഉണ്ടായിരിക്കണം. ബിടെക് അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറങ്ങില്‍ ഡിപ്ലോമ ഉണ്ടായിരിക്കണം. അതോടൊപ്പം തന്നെ അപേക്ഷകർക്ക് നാല് വർഷത്തെ പ്രവർത്തി പരിചയവും വേണം.

സോസ് ഷെഫ്

ബന്ധപ്പെട്ട മേഖലയില്‍ ബി എച്ച് എം അല്ലെങ്കില്‍ നാല് മുതല്‍ എട്ട് വർഷം വരേയുള്ള വ്യക്തമായ പ്രവർത്തി പരിചയമുണ്ടായിരിക്കണം.

സ്റ്റോർ കീപ്പർ/ഡാറ്റാ എന്‍ട്രി ഓപ്പറേറ്റർ

ഈ വിഭാഗത്തിലേക്ക് അപേക്ഷിക്കാന്‍ വേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ബിരുദമാണ്. അതോടൊപ്പം തന്നെ സ്റ്റോർ കീപ്പർ/ഡാറ്റാ എന്‍ട്രി ഓപ്പറേറ്റർ വിഭാഗത്തില്‍ ഒന്ന് മുതല്‍ രണ്ട് വർഷം വരെ പ്രവർത്തി പരിചയം വേണം.

മാനേജ്മെന്റ് ട്രെയിനി

എം ബി എ ബിരുദം. പ്രവർത്തി പരിചയം ഇല്ലാത്തവർക്കും ഈ വിഭാഗത്തിലേക്ക് അപേക്ഷിക്കാവുന്നതാണ്.

ഓപ്പറേഷന്‍ എക്സിക്യുട്ടീവ്-ഷോപ്പിങ് മാള്‍

അപേക്ഷകർക്ക് എം ബി എ ബിരുദത്തോടൊപ്പം രണ്ട് വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. പ്രവർത്തി പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം.

സെയില്‍സ് മാന്‍ / സെയില്‍സ് വുമണ്‍

എസ് എസ് എല്‍ സി വിദ്യാഭ്യാസ യോഗ്യത ഉള്ളവരായിരിക്കണം ഈ വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവർ. പ്രവർത്തി പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം. 18 മുതല്‍ 30 വയസ് വരെയാണ് പ്രായപരിധി.

സീനിയർ സെയില്‍മാന്‍ / സീനിയർ സെയില്‍സ് വുമണ്‍

സീനിയർ സെയില്‍മാന്‍ അല്ലെങ്കില്‍ സീനിയർ സെയില്‍സ് വുമണ്‍ വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവർക്ക് ടെക്സ്റ്റൈല്‍സ് മേഖലയില്‍ ഏറ്റവും കുറഞ്ഞത് 4 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. പ്രായപരിധി 22 മുതല്‍ 35 വരെ.

കാഷ്യർ

പ്ലസ്ടു വോ അല്ലെങ്കില്‍ അതിലേറെയോ വിദ്യാഭ്യാസ യോഗ്യതയുള്ളവരായിരിക്കണം അപേക്ഷകർ. പ്രവർത്തി പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം. പ്രായപരിധി: 18 മുതല്‍ 30 വയസ് വരെ

റൈഡ് ഓപ്പറേറ്റർ

അപേക്ഷകർക്ക് ഹയർ സെക്കന്‍ഡറി അല്ലെങ്കില്‍ ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതുണ്ടായിരിക്കണം. പ്രവർത്തി പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം. പ്രായപരിധി: 20 മുതല്‍ 30 വയസ് വരെ

കോമി/ സിഡിപി/ ഡിസിഡിപി

സൗത്ത്/നോർത്ത് ഇന്ത്യന്‍, കോണ്ടിനന്റല്‍, ചൈനീസ്, അറബിക്, ബേക്കർ, ബ്രോസ്റ്റഡ് മേക്കർ, ഷവർമ്മ മേക്കർ, സാന്‍ഡ്വിച്ച് മേക്കർ, പിസ മേക്കർ, ജ്യൂസ് മേക്കർ, ബിരിയാണി സ്പെഷ്യലിസ്റ്റ്, ട്രഡീഷണല്‍ സ്നാക്സ് മേക്കർ തുടങ്ങിയ വിവിധ വിഭാഗങ്ങളിലായിട്ടാണ് ഒഴിവുകള്‍,

ബുച്ചർ/ഫിഷ് മോങ്കർ

ബന്ധപ്പെട്ട മേഖലയില്‍ പ്രവർത്തി പരിചയമുണ്ടാകണം

ഹെല്‍പർ/പാക്കർ

ഈ വിഭാഗത്തിലേക്ക് അപേക്ഷിക്കാന്‍ പ്രവർത്തിപരിചയം ആവശ്യമില്ല. പ്രായപരിധി 20 മുതല്‍ 40 വയസ് വരെ.

ബയർ

ബയർ വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവരുടെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ബിരുദമായിരിക്കണം. റീടെയില്‍ രംഗത്ത് രണ്ട് വർഷത്തെ പ്രവർത്തി പരിചയവും വേണം.

ജനുവരി 19 ന് തലശ്ശേരിയിലെ ഗവ: ബ്രണ്ണന്‍ ഹയർ സെക്കന്‍ഡറി സ്കൂളിലാണ് അഭിമുഖങ്ങള്‍ നടക്കുന്നത്. രാവിലെ 10 മുതല്‍ 3 വരെയായിരിക്കും അഭിമുഖം. നിയമനങ്ങള്‍ക്കായി ലുലു ഉദ്യോഗാർത്ഥികളിൽ നിന്ന് ഒരു ഫീസും ഈടാക്കുന്നില്ലെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അഭിമുഖവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഉദ്യോഗാർത്ഥികൾ നേരിട്ട് ലുലു ഗ്രൂപ്പ് ഇന്ത്യയുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്കായി [email protected] എന്ന ഈ മെയിലിലോ 977 869 1725 എന്ന മ്പറിലോ ബന്ധപ്പെടുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+