ലുലു ഗ്രൂപ്പിൽ ജോലി നേടാം; യുഎഇയിലും സൗദിയിലും അവസരങ്ങൾ: ആലപ്പുഴ, കോട്ടയ്ക്കൽ, കണ്ണൂർ എന്നിവിടങ്ങളിൽ അഭിമുഖം
കൊച്ചി: മിഡിൽ ഈസ്റ്റിലെ ലുലു ഗ്രൂപ്പ് സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിൽ ഒഴിവ്. വാക്ക്-ഇൻ ഇന്റർവ്യൂ സംഘടിപ്പിക്കുന്നു. ക്യാഷർ, സെയിൽസ്മാൻ, ബുച്ചർ, ഫിഷ്‌മോംഗർ, കുക്ക്, സെക്യൂരിറ്റി സ്റ്റാഫ്, ഇലക്ട്രീഷ്യൻ, ബേക്കർ, മലബാർ സ്നാക്ക് മേക്കർ, വാൻ സെയിൽസ്മാൻ, ഹെവി-ലൈറ്റ് വാഹന ഡ്രൈവർ തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പുരുഷ ഉദ്യോഗാർത്ഥികൾക്കാണ് അവസരം.
കേരളത്തിലെ മൂന്ന് ജില്ലകളിലാണ് അഭിമുഖം. അപേക്ഷകർ വിശദമായ ബയോഡാറ്റ, പാസ്‌പോർട്ടിന്റെ കളർ കോപ്പി, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അഭിമുഖത്തിൽ പങ്കെടുക്കണം. യോഗ്യത, പ്രായപരിധി തുടങ്ങിയ വിശദാംശങ്ങൾ അറിയാം

സെയിൽസ്മാൻ/ക്യാഷർ തസ്തിക
പ്ലസ് ടു യോഗ്യതയുള്ള 20 മുതൽ 28 വയസ് വരെ പ്രായമുള്ളവർക്ക് സെയിൽസ്മാൻ, ക്യാഷർ തസ്തികകളിലേക്ക് അപേക്ഷിക്കാം. ഗാർമെന്റ്, സാരി, ഫുട്‌വെയർ, ഇലക്ട്രോണിക്സ്, ഹൗസ്‌ഹോൾഡ്, സൂപ്പർമാർക്കറ്റ് മേഖലകളിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
ഡ്രൈവർ ഒഴിവുകൾ
ഹെവി, ലൈറ്റ് വാഹന ഡ്രൈവർ തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. യു.എ.ഇ അല്ലെങ്കിൽ സൗദി അറേബ്യയിൽ സാധുവായ ഡ്രൈവിങ് ലൈസൻസുള്ളവർക്ക് അപേക്ഷിക്കാം.
അഭിമുഖ തീയതികളും കേന്ദ്രങ്ങളും
ജൂൺ 30 - ആലപ്പുഴ
ആലപ്പുഴ കെ.എസ്.ബി.സി റോഡിലുള്ള കല്യാണി ഓഡിറ്റോറിയത്തിൽ ജൂൺ 30 ചൊവ്വാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 3 വരെ വാക്ക്-ഇൻ ഇന്റർവ്യൂ നടക്കും.
ജൂലൈ 2 - കോട്ടയ്ക്കൽ
മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിലുള്ള പീയം ഓഡിറ്റോറിയത്തിൽ ജൂലൈ 2 വ്യാഴാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 3 വരെ അഭിമുഖം സംഘടിപ്പിക്കും.
ജൂലൈ 4 - കണ്ണൂർ
കണ്ണൂർ ജില്ലയിലെ താണ ദിനേശ് ഓഡിറ്റോറിയത്തിൽ ജൂലൈ 4 ശനിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 3 വരെ വാക്ക്-ഇൻ ഇന്റർവ്യൂ നടക്കും.
മിഡിൽ ഈസ്റ്റിൽ തൊഴിൽ തേടുന്നവർക്ക് മികച്ച അവസരമാണ് ലുലു ഗ്രൂപ്പ് ഒരുക്കിയിരിക്കുന്ന ഈ റിക്രൂട്ട്മെന്റ് ഡ്രൈവ്. വിവിധ മേഖലകളിൽ പരിചയവും യോഗ്യതയും ഉള്ള ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് അഭിമുഖത്തിൽ പങ്കെടുത്ത് തൊഴിൽ അവസരം നേടാം. കൂടുതൽ വിവരങ്ങൾക്കായി +91 7594054655, +91 7593812223, +91 7593812225, എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.


Click it and Unblock the Notifications