Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലു വീണ്ടും വിളിക്കുന്നു: ജോലി അബുദാബായില്‍; മികച്ച ശമ്പളമുള്ള ഒഴിവ്, ഉടന്‍ അപേക്ഷിക്കൂ

ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഏറ്റവും അധികം മലയാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനമാണ് ലുലു ഗ്രൂപ്പ്. മലയാളി ഉദ്യോഗാർത്ഥികള്‍ക്കായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലുലു ഗ്രൂപ്പ് പ്രത്യേക വിദേശ റിക്രൂട്ട്മെന്റും നടത്താറുണ്ട്. വലിയ തോതിലുള്ള ഒഴിവുകളാണ് ലുലു ഇത്തരത്തില്‍ നടത്താറുള്ളത്. ഒന്നോ രണ്ടോ ഒഴിവുകള്‍ മാത്രം വരുന്ന ചില ഉയർന്ന പദവികളിലേക്ക് ലിങ്ക്ഡ് ഇന്‍ വഴി, അല്ലെങ്കില്‍ നേരിട്ടുള്ള അഭിമുഖങ്ങളിലൂടെയുമാണ് ലുലു ജീവനക്കാരെ നിയമിക്കുന്നത്.

ഇപ്പോഴിതാ അബുദാബിയിലെ മാളിലേക്ക് പുതിയ ഒരു നിയമനത്തിന് ഒരുങ്ങുകയാണ് ലുലു. ലീസിങ് മാനേജരുടെ ഒഴിവാണ് കമ്പനിയില്‍ പുതുതായി വന്നിരിക്കുന്നത്. സ്ഥാപനത്തിന്റെ നയങ്ങൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായി ലീസിംഗ് ഓപ്പറേഷൻസ് ടീമിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുകയെന്നതാണ് ഈ പദവിയുടെ പ്രധാന ചുമതല.

lulu-uae-

കുറഞ്ഞ വാടകയില്‍ കെട്ടിടങ്ങള്‍ ലഭ്യമാക്കാനുള്ള ചർച്ചകള്‍, കമ്പനി പ്രോസസ്സ് അനുസരിച്ച് മാനേജ്മെൻ്റിനായി വിശദമായ റിപ്പോർട്ടുകൾ നൽകുക, റീട്ടെയിൽ ട്രെൻഡുകളെക്കുറിച്ച് മാനേജ്മെൻ്റിന് മുന്നിൽ അവതരിപ്പിക്കുകയും ആവശ്യാനുസരണം നിലവിലെ മാർക്കറ്റ് ഡിമാൻഡുകൾ വ്യക്തമാക്കുന്ന ബിസിനസ് പ്ലാനുകൾ വികസിപ്പിക്കുകയും ചെയ്യലും ഈ ജോലിയുടെ ഉത്തരവാദിത്തങ്ങളില്‍ പെടുന്നു.

ജോലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ ഈ തസ്തികതയുമായി ബന്ധപ്പെട്ട എല്ലാ പരിശീലനങ്ങളിലും സെമിനാറുകളിലും കൺവെൻഷനുകളിലും മറ്റ് സെഷനുകളിലും പങ്കെടുക്കേണ്ടി വരും. വാടക ഇടപാടുകളും കരാറുകളും അവലോകനം ചെയ്യാനും ബന്ധപപെട്ട കക്ഷികളുമായി വിലപേശല്‍ നടത്തുന്നത് ഉള്‍പ്പേടയുള്ളവയും ഈ ജോലിയുടെ ഭാഗമായി ചെയ്യേണ്ടി വരും.

ലീസിംഗ് ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ പ്രകടനം വർധിപ്പിക്കുക, സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിക്കുക എന്നതിനോടൊപ്പം വിപണിയിലെ പ്രവണതകൾ നിരീക്ഷിക്കുയും വേണം. സ്ഥാപനത്തിന്റെ സുഗമമായ പ്രവർത്തനത്തിനായി എല്ലാ ഇടപാടുകാരുമായും പ്രത്യേകിച്ച് വാടകക്കാരുമായും കരാറുകാരുമായും മികച്ച ബന്ധം നിലനിർത്തുകയും വേണം.

റീട്ടെയിൽ ലീസിംഗിലും ഷോപ്പിംഗ് മാളുകളിലും കുറഞ്ഞത് 5 വർഷത്തെ പ്രവർത്തന പരിചയമാണ് ഉദ്യോഗാർത്ഥികള്‍ക്ക് വേണ്ട യോഗ്യത. മികച്ച അവതരണ ശേഷി, പരസ്പര ആശയവിനിമയ കഴിവുകൾ എന്നിവ ഉണ്ടായിരിക്കണം. മികച്ച സംഘാടകന്‍ എന്നതിനോടൊപ്പം തന്നെ സമയക്രമം പാലിക്കാന്‍ കഴിയുന്നവരുമായിരിക്കണം അപേക്ഷകർ. കഴിവുകളും ഉണ്ടായിരിക്കണം. യോഗ്യരായ ഉദ്യോഗാർത്ഥികള്‍ക്ക് ലുലു ഗ്രൂപ്പിന്റെ ലിങ്ക്ഡ് ഇന്‍ പ്രൊഫൈല്‍ വഴി അപേക്ഷിക്കാവുന്നതാണ്.

അതേസമയം, കേരളത്തിലെ അടുത്ത ലുലുമാള്‍ നാളെ കോട്ടയത്ത് ഉദ്ഘാടനം ചെയ്യപ്പെടും. എംസി റോഡിന് സമീപം മണിപ്പുഴയില്‍ നിർമ്മിച്ചിരിക്കുന്ന മാളിലേക്ക് ഞായറാഴ്ച മുതലായിരിക്കും പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുക. കേരളത്തിലെ അഞ്ചാമത്തെ ലുലു മാളാണ് കോട്ടയത്തേത്. കൊച്ചി, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് നഗരങ്ങളിലാണ് നിലവില്‍ ലുലുവിന് സ്വന്തമായി മാളുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+