Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലുവില്‍ ജോലി വേണോ? ഇതാ വന്‍ അവസരം; നിയമനം ഗള്‍ഫിലും ഇന്ത്യയിലും: അപേക്ഷിക്കേണ്ടത് ഇങ്ങനെ

അടുത്തകാലത്തായി കേരളത്തിലെ നിരവധി ഒഴിവുകളിലേക്കാണ് ലുലു ഗ്രൂപ്പ് റിക്രൂട്ട്മെന്റുകള്‍ നടത്തിയിരിക്കുന്നത്. തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളില്‍ റിക്രൂട്ട്മെന്റ് മേളകള്‍ തന്നെ നടത്തിയ ലുലു കൊച്ചിയിലെ ഏതാനും ഒഴിവുകളിലേക്കായി പ്രത്യേക വിജ്ഞാപനവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇപ്പോഴിതാ ജി സി സിയിലേയും ഇന്ത്യയിലേയും നിരവധി ഒഴിവുകളിലേക്കും കൂടി യോഗ്യരായ ഉദ്യോഗാർത്ഥികളെ തേടുകയാണ് ലുലു. ഓരോ ഒഴിവുകളും അതിലേക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യതയും താഴെ വിശദമായി നല്‍കുന്നു.

മാനേജർ-മാർക്കറ്റിംഗ് (ജോബ് കോഡ് mmo1)

ഈ ഒഴിവിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികള്‍ക്ക് റീട്ടെയിൽ / മാൾ മാർക്കറ്റിംഗിൽ 5 വർഷത്തെ പരിചയമുണ്ടായിരിക്കണം. എ ടി ടി പ്രവർത്തനങ്ങൾ, മാർക്കറ്റിംഗ് ഇവന്റുകൾ, വെണ്ടർ മാനേജ്മെന്റ്, മാർക്കറ്റിംഗ് കാമ്പെയ്നുകൾ,പ്രമോഷനുകൾ, പരസ്യങ്ങൾ എന്നിവ കൈകാര്ം ചെയ്യുന്നതിലും പരിചയസമ്പന്നരായിരിക്കണം. അതോടൊപ്പം തന്നെ മാർക്കറ്റിംഗ് തന്ത്രങ്ങള്‍ രൂപകൽപ്പന ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും പ്രൊമോഷണൽ ഇവന്റുകളും മറ്റ് പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും കഴിവ് പുലർത്തണം. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ബിരുദമോ അതിന് മുകളിലോ ആയിരിക്കണം.

lulu-job

മാനേജർ ലീസിംഗ് (ജോബ് കോഡ് lmo2)

റീട്ടെയിൽ / മാൾ ലീസിങ് മേഖലയില്‍ 3-5 വർഷം അനുഭവമുണ്ടായിരിക്കണം. ശക്തമായ സംഘാടക മികവും ആളുകളുമായി ഇടപഴകാനുമുള്ള കഴിവും വേണം. റിയൽ എസ്റ്റേറ്റ് വിപണിയെക്കുറിച്ചുള്ള വ്യക്തമായ അറിവ് ഒരു അധിക യോഗ്യതയായിരിക്കും. അറബി ഭാഷയിലെ ശക്തമായ ആശയവിനിമയ കഴിവുകളും ഉണ്ടവരായിരിക്കണം അപേക്ഷകർ.

ചില്ലറ ഡെലിവറി / ഫിറ്റ് ഔട്ട് ഡെലിവറി മാനേജർ (ജോബ് കോഡ് ടിഎം 03)

ലീസിംഗ് മാനേജ്മെന്റിൽ 5 വർഷത്തെ പരിചയം.ഫിറ്റ് ഔട്ടുകള്‍ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള കഴിവ്. കരാർ പുതുക്കല്‍, നിയമപരമായ ഇടപാടുകള്‍ പൂർത്തീകരിക്കല്‍, ഒക്യുപൻസി നില കൈകാര്യം ചെയ്യല്‍, വരുമാന ലക്ഷ്യങ്ങൾ പൂർത്തീകരിക്കല്‍ തുടങ്ങിയവ ഈ ജോലിയുടെ ഉത്തരവാദിത്തങ്ങളായിരിക്കും. മാളിന്റെ ഭാഗത്ത് നിന്നുള്ള ഓഫറുകള്‍ തയ്യാറാക്കുന്നതിന് മാർക്കറ്റ് ട്രെൻഡുകളും ഉപഭോക്തൃ താല്‍പര്യങ്ങളും മനസ്സിലാക്കാനുള്ള കഴിവും അപേക്ഷകർക്കുണ്ടാകണം.

അസിസ്റ്റൻ്റ് മാൾ മാനേജർ (ജോബ് കോഡ് AMO4)

മാളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ 3-5 വർഷത്തെ പരിചയം. അതായത് മാളിന്റെ ദൈനംദിന പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വ്യക്തമായ അനുഭവപരിചയമുണ്ടായിരിക്കണം. വിദ്യാഭ്യാസ യോഗ്യത
ബിരുദമോ അതിനുമുകളിലോ ആയിരിക്കണം.

ലീസിംഗ് അഡ്മിനിസ്ട്രേഷൻ മാനേജർ (ജോബ് കോഡ് LMOS)

അഡ്മിനിസ്‌ട്രേഷൻ വിഭാഗത്തിൽ 3 വർഷത്തെ പ്രവൃത്തിപരിചയം. ഡാറ്റയും ഫയലുകളും കൈകാര്യം ചെയ്യുന്നതില്‍ പരിചയമുണ്ടായിരിക്കണണം അതോടൊപ്പം ഇംഗ്ലീഷിൽ ശക്തമായ ആശയവിനിമയ വൈദഗ്ദ്ധ്യം ഉണ്ടായിരിക്കണം. ബിരുദവും അതിനുമുകളിലും വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കാണ് മുന്‍ഗണന.

ആവശ്യമായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികള്‍ക്ക് [email protected] എന്ന വിലാസത്തിലേക്ക് ബയോഡാറ്റ ഇമെയിൽ ചെയ്തുകൊണ്ട് ഒഴിവുകളിലേക്ക് അപേക്ഷിക്കാം. മെയിലിന്റെ സബ്ജക്ട് ഫീല്‍ഡില്‍ അപേക്ഷിക്കുന്ന ഒഴിവിന്റെ ജോബ് കോഡ് പരാമർശിക്കേണ്ടതാണ്. അപേക്ഷിക്കേണ്ട അവസാന തിയതി - ജനുവരി 31.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+