Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലു ഗ്രൂപ്പില്‍ ജോലി വേണോ? അതും കൊച്ചിയില്‍: ഇതാ പുതിയ ഒഴിവുകള്‍, ഉടന്‍ അപേക്ഷിക്കാം

ഇൻവെസ്റ്റ്മെന്റ് കേരള ഗ്ലോബൽ സമ്മിറ്റിൻ്റെ ഭാഗമായി കേരളത്തിൽ 5000 കോടിയുടെ പുതിയ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ലുലു ഗ്രൂപ്പ്. ഫുഡ് പ്രൊസസിങ്ങ് ഉൾപ്പെടെയുള്ള മേഖലകളിൽ വലിയ തൊഴിലവസരങ്ങൾ ഈ നിക്ഷേപത്തിലൂടെ കടന്നുവരും. ഇതിന് പുറമെ സംസ്ഥാനത്ത് ആരംഭിക്കാന്‍ പോകുന്ന മാളുകളും ഹൈപ്പർമാർക്കറ്റുകളും സംബന്ധിച്ച പ്രഖ്യാപനവും ലുലു ഗ്രൂപ്പ് നടത്തി. ഇപ്പോഴിതാ കൊച്ചിയിലെ തങ്ങളുട സ്ഥാപനത്തിലേക്ക് പുതിയ ഒഴിവുകളിലേക്ക് ലുലു ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിരിക്കുകയാണ്.

റീട്ടെയിൽ പ്ലാനർ (ജോബ് കോഡ് MP01), ഗാർമെന്റ് ഫിറ്റ് ടെക്നീഷ്യൻ (ജോബ് കോഡ് FTO2) തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകളുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർ കൊച്ചി ലുലു കേന്ദ്രീകരിച്ചായിരിക്കും ജോലി ചെയ്യേണ്ടി വരിക. ഓരോ ഒഴിവുകളിലേക്കും വേണ്ട വിശദമായ യോഗ്യതകള്‍ താഴെ നല്‍കുന്നു.

lulu-job

റീട്ടെയിൽ പ്ലാനർ

ഈ വിഭാഗത്തിലേക്ക് അപേക്ഷിക്കാന്‍ വസ്ത്ര വ്യാപാര രംഗത്ത് 3 മുതല്‍ 5 വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ്. OTB പ്ലാനിംഗ്, സെയിൽസ് ഫോർകാസ്റ്റിംഗ്, ഇൻവെന്ററി മാനേജ്മെന്റ്, സ്റ്റോക്ക് അലോക്കേഷൻ, കളർഷെൻറ് പ്ലാനിംഗ് & കാറ്റഗറി പ്ലാനിംഗ് എന്നിവയിൽ കഴിവുള്ളവരായിരിക്കണം അപേക്ഷകർ. പ്രൊഡക്ട് പെർഫോമന്‍സിലും ടീമുകളുമായുള്ള സഹകരണത്തിലും ശക്തമായ പരിചയം എന്നിവയ്ക്ക് പുറമെ ഫാഷൻ മാനേജ്മെന്റിലോ അനുബന്ധ മേഖലയിലോ ബിരുദവും ഉണ്ടായിരിക്കണം.

ഗാർമെന്റ് ഫിറ്റ് ടെക്നീഷ്യൻ

ഫിറ്റ് ടെക്നീഷ്യനായി 5-8 വർഷത്തെ പരിചയം. ഫിറ്റിംഗിനെക്കുറിച്ചുള്ള എല്ലാ സാങ്കേതിക പരിജ്ഞാനവും/ഫിറ്റിംഗുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനുള്ള യോഗ്യതയും ഉണ്ടായിരിക്കണം. എംഎസ് എക്സൽ/പിപിടി ഉപയോഗിക്കുന്നതിൽ പ്രാവീണ്യം, നെയ്ത്ത്, നെയ്ത വസ്ത്രങ്ങൾ എന്നിവയിൽ മികച്ച അറിവും അപേക്ഷകർക്ക് ഉണ്ടായിരിക്കണം. ഫാഷൻ ഡിസൈനിലോ അനുബന്ധ മേഖലയിലോ ബിരുദം അല്ലെങ്കിൽ ഡിപ്ലോമയോ ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.

യോഗ്യരായ ഉദ്യോഗാർത്ഥികള്‍ക്ക് [email protected] എന്ന വിലാസത്തിലേക്ക് ഇമെയിൽ അയച്ചുകൊണ്ട് ഒഴിവുകളിലേക്ക് അപേക്ഷിക്കാം. മെയിലിന്റെ സബ്ജക്ട് ഫീൽഡിൽ ജോബ് കോഡ് പരാമർശിക്കാൻ മറക്കരുത്. അപേക്ഷിക്കേണ്ട അവസാന തിയതി ഫെബ്രുവരി 25. 25 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന പ്രമുഖ അന്താരാഷ്ട്ര റീട്ടെയിൽ സ്ഥാപനമായ ലുലു ഗ്രൂപ്പ് ഇന്റർനാഷണലില്‍ ആക 75000 ത്തോളം പേരാണ് ജോലി ചെയ്യുന്നത്.

വാക്ക് ഇൻ ഇന്റർവ്യൂ

ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ പഞ്ചായത്ത് പദ്ധതിയായ ആയുർസാന്ത്വനത്തിലേക്ക് മൾട്ടിപർപ്പസ് വർക്കർ / ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താല്പര്യമുള്ളവർ വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, മേൽ വിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി ഫെബ്രുവരി 27 രാവിലെ 10 മണിക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ എത്തിച്ചേരണം.

ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

ആറ്റിങ്ങൽ ഗവ ഐ.ടി.ഐയിൽ ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിൽ ഒ.സി വിഭാഗത്തിനും ഡി/സിവിൽ ട്രേഡിൽ എം.യു വിഭാഗത്തിനും സംവരണം ചെയ്തിട്ടുള്ള ഒഴിവുകളിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിന് ഫെബ്രുവരി 25ന് അഭിമുഖം നടത്തും. യോഗ്യത സംബന്ധിച്ച വിവരം www.cstaricalcutta.gov.in വെബ്സൈറ്റിൽ ലഭിക്കും. താല്പര്യമുള്ളവർ യോഗ്യത തെളിയിയ്ക്കുന്ന അസ്സൽ രേഖകളും പകർപ്പുകളുമായി രാവിലെ 10.30 ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0470 2622391

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+