Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലു മാളില്‍ ജോലി അവസരം: സ്റ്റോർ മാനേജർ വിഭാഗത്തിലുള്‍പ്പെടെ ഒഴിവുകള്‍; ഉടന്‍ അപേക്ഷിക്കൂ..

ലുലു ഗ്രൂപ്പിന് കീഴില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവർക്ക് വീണ്ടും അവസരം. ബെംഗളൂരുവിലെ തങ്ങളുടെ സ്റ്റോറിലെ രണ്ട് പ്രധാന തസ്തികകളിലേക്കാണ് ലുലു ഇത്തവണ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. റീട്ടെയിൽ, എച്ച്‌ആർ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾക്കുള്ള മികച്ച അവസരം കൂടിയാണിത്. അസിസ്റ്റന്റ് സ്റ്റോർ മാനേജർ, മാനേജർ എച്ച്‌ആർ - കംപ്ലയൻസ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്.

മാനേജർ എച്ച്‌ആർ - കംപ്ലയൻസ്

എച്ച്‌ആർ കംപ്ലയൻസിൽ കുറഞ്ഞത് 8 വർഷത്തെ പരിചയം, പ്രത്യേകിച്ച് ആഗോള അല്ലെങ്കിൽ ബഹുരാഷ്ട്ര കമ്പനികളിൽ കംപ്ലയൻസ് പ്രോഗ്രാമുക‌ൾ വികസിപ്പിക്കുന്നതിൽ പ്രവർത്തന പരിചയം ഉണ്ടായിരിക്കണം. ലോ അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലയിൽ ബാച്ച്‌ലർ ഡിഗ്രി എന്നിവ ഉണ്ടായിരിക്കണം. എച്ച്‌ആറില്‍ മാസ്റ്റ്റർ ഡിഗ്രി (MBA, MHRM) ഉള്ളവർക്ക് മുൻഗണന. താൽപ്പര്യമുള്ളവർ 'JOB CODE MHR02' എന്ന സബ്ജക്ടില്‍ തങ്ങളുടെ അപ്ഡേറ്റഡ് സിവി [email protected] എന്ന വിലാസത്തിൽ അയക്കുക.

lulu-kozhikode

അസിസ്റ്റന്റ് സ്റ്റോർ മാനേജർ

ലുലു ഫാഷൻ സ്റ്റോറിന്റെ റീട്ടെയിൽ പ്രവർത്തനങ്ങൾ നയിക്കാൻ പരിചയസമ്പന്നനായ ഒരു അസിസ്റ്റന്റ് സ്റ്റോർ മാനേജറെയാണ് ലുലു തേടുന്നത്. വിൽപ്പന വളർച്ച ഉറപ്പാക്കുക, സ്റ്റോർ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുക, പോസിറ്റീവ് ആയ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണ് ഈ തസ്തികയുടെ പ്രധാന ഉത്തരവാദിത്തങ്ങൾ.

റീട്ടെയിൽ മാനേജ്‌മെന്റിൽ തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോർഡ്, മികച്ച ആശയവിനിമയ ശേഷി, അപ്പാരൽ റീട്ടെയിൽ മേഖലയിൽ മർച്ചൻഡൈസിംഗ്, ഇൻവെന്ററി മാനേജ്‌മെന്റ്, വിഷ്വൽ മർച്ചൻഡൈസിംഗ് എന്നിവയിൽ വൈദഗ്ധ്യം എന്നിവ ഉള്ളവർ അപേക്ഷിക്കണം. താൽപ്പര്യമുള്ളവർ തങ്ങളുടെ സിവി [email protected] അല്ലെങ്കിൽ [email protected] എന്ന വിലാസത്തിൽ "Application for Asst Store Manager Role - Bengaluru" എന്ന സബ്ജക്ട് ലൈനോടെ അയക്കണം.

അതേസമയം നാട്ടില്‍ തന്നെ ഒരു ജോലി അന്വേഷിക്കുന്നവരാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്കായി വിവിധ സർക്കാർ വകുപ്പുകളില്‍ നിരവധി താല്‍ക്കാലിക ജോലികള്‍ ലഭ്യമാണ്. അത്തരത്തിലുള്ള ഏതാനും ഒഴിവുകള്‍ താഴെ വിശദമായി നല്‍കുന്നു..

സ്റ്റുഡൻ്റ് കൗൺസലർ നിയമനം

പുനലൂർ പട്ടികവർഗ്ഗ വികസന ഓഫീസിൻ്റെ കീഴിലെ കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഹോസ്റ്റലുകളിലും കൊല്ലം ജില്ലയിലെ കുളത്തുപ്പുഴ മോഡൽ റെസിഡൻഷ്യൽ സ്കൂളിലും രണ്ട് സ്റ്റുഡന്റ് കൗൺസലർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.

എം.എ സൈക്കോളജി /എം.എസ്.ഡബ്ലു (സ്റ്റുഡന്റ് കൗൺസലിംഗ് പരിശീലനം നേടിയവരായിരിക്കണം), എം.എസ് സി സൈക്കോളജി (കേരളത്തിന് പുറത്തുള്ള സർവകലാശാലയിൽ നിന്ന് യോഗ്യത നേടിയവർ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം) എന്നീ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. വാക് ഇൻ ഇന്റർവ്യൂ ജൂൺ 24ന് ഉച്ചക്ക് 2 ന് പുനലൂർ പട്ടികവർഗ്ഗ വികസന ഓഫീസിൽനടക്കും.ഫോൺ:0475-2222353

റേഡിയോഗ്രാഫർ ഒഴിവ്

ആലപ്പുഴ ജില്ലാ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ കീഴില്‍ ഗവ. റ്റി. ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സി.ടി സെന്ററിലെ റേഡിയോഗ്രാഫര്‍ തസ്തികയിലെ താല്ക്കാലിക ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസവേതനം 15,000 രൂപ. പ്രായപരിധി 2025 മേയ് 31 ന് 40 വയസ് കവിയരുത്. മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് നടത്തുന്ന ഡി.ആര്‍.ടി/ഡി.ആര്‍.ആര്‍.ടി കോഴ്സ് പാസായിരിക്കണം അല്ലെങ്കില്‍ ഗവണ്‍മെന്റ് അംഗീകൃത തത്തുല്യ യോഗ്യത നേടിയവരായിരിക്കണം.

128 സ്ലൈഡ് സി.ടി മെഷ്യീനില്‍ ആറു മാസത്തെ പ്രവൃത്തിപരിചയം വേണം. അപേക്ഷ, ബയോഡാറ്റ, ആധാര്‍ കാര്‍ഡ്, വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം ആലപ്പുഴ ജില്ലാ കാന്‍സര്‍ കെയര്‍ സൊസൈറ്റി ഓഫീസില്‍ ജൂണ്‍ 30 ന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പ് നേരിട്ടോ ദൂതന്‍ മുഖേനയോ, തപാല്‍ മുഖാന്തിരമോ എത്തിക്കണം. ഫോണ്‍: 0477 2991240.

ഫാർമസി മാനേജർ നിയമനം

കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പേയിംങ്ങ് ഫാർമസി ആരംഭിക്കുന്നതിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ ഫാർമസി മാനേജറിനെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഫാർമസിയിൽ ഡിഗ്രി / ഡിപ്ലോമയും കേരള സംസ്ഥാന പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും സർക്കാർ / അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ ഫാർമസിസ്റ്റ് / ഫാർമസിസ്റ്റ് സ്റ്റോർകീപ്പർ / സ്റ്റോർ സൂപ്രണ്ട് തസ്തികയിൽ 10 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.

പ്രായപരിധി: 18-50 വയസ്. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് എന്നിവ സഹിതം [email protected] എന്ന വിലാസത്തിൽ ഇ-മെയിൽ മുഖേന 25 ന് വൈകിട്ട് 5 ന് മുൻപായി അപേക്ഷ സമർപ്പിക്കണം. ഇന്റർവ്യൂ തീയതി www.gmckollam.edu.in ൽ പ്രസിദ്ധീകരിക്കുന്നതാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+