ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്: കൊച്ചിയിലും അവസരം..ഇപ്പോൾ തന്നെ അപേക്ഷിക്കാം
കൊച്ചി: ലുലു വിവിധ യൂണിറ്റുകളിലേക്ക് ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കൊച്ചിയിലെ ലുലു സെലിബ്രേറ്റ് വിഭാഗത്തിൽ ബയർ (Buyer) തസ്തികയിലേക്കും കോയമ്പത്തൂരിൽ സീനിയർ എക്സിക്യൂട്ടീവ് - ട്രെയിനിങ് ആൻഡ് ഡെവലപ്‌മെന്റ് തസ്തികയിലേക്കുമാണ് നിയമനം.
കൊച്ചിയിലെ ലുലു സെലിബ്രേറ്റിൽ ബയർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ഫാഷൻ, റീട്ടെയിൽ മാനേജ്‌മെന്റ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ ബിരുദം ഉണ്ടായിരിക്കണം. റീട്ടെയിൽ ബയിങ് മേഖലയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്. ബ്രൈഡൽ വെയർ, എത്‌നിക് വെയർ, ഡിസൈനർ കളക്ഷനുകൾ, ഫാഷൻ ആക്സസറികൾ എന്നിവയുടെ സോഴ്‌സിങ്, വാങ്ങൽ, സ്റ്റോക്ക് പ്ലാനിങ്, വിൽപ്പന വിശകലനം, വിതരണക്കാരുമായുള്ള ഏകോപനം തുടങ്ങിയ ചുമതലകളാണ് തസ്തികയിലുള്ളത്.

വിപണിയിലെ ട്രെൻഡുകളും ഉപഭോക്തൃ താൽപര്യങ്ങളും വിലയിരുത്തി ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുക, വിതരണക്കാരുമായി വിലയും വിതരണ വ്യവസ്ഥകളും ചർച്ച ചെയ്ത് ഉറപ്പാക്കുക, സ്റ്റോക്ക് ലഭ്യത നിയന്ത്രിക്കുക, മന്ദഗതിയിലുള്ള ഇൻവെന്ററി കുറയ്ക്കുക, മെർച്ചൻഡൈസിങ്, ഓപ്പറേഷൻസ്, സ്റ്റോർ ടീമുകളുമായി സഹകരിച്ച് ഉൽപ്പന്ന ലോഞ്ചുകൾ ആസൂത്രണം ചെയ്യുക തുടങ്ങിയ ഉത്തരവാദിത്വങ്ങളും ഉണ്ടായിരിക്കും. എം.എസ്. എക്സലിലും റീട്ടെയിൽ ERP സിസ്റ്റങ്ങളിലുമുള്ള പ്രാവീണ്യം അഭികാമ്യമാണ്.
അതേസമയം, കോയമ്പത്തൂരിൽ സീനിയർ എക്സിക്യൂട്ടീവ് - ട്രെയിനിങ് ആൻഡ് ഡെവലപ്‌മെന്റ് തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ട്രെയിനിങ് ആൻഡ് ഡെവലപ്‌മെന്റ് മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം വേണം. റീട്ടെയിൽ മേഖലയിലെ പരിചയം നിർബന്ധമാണ്.
പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതിലും ജീവനക്കാരുടെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിലും പരിചയമുള്ളവരെയാണ് കമ്പനി തേടുന്നത്. മികച്ച ആശയവിനിമയ, അവതരണ കഴിവുകൾ ഉണ്ടായിരിക്കണം.
താൽപര്യമുള്ള ഉദ്യോഗാർഥികൾ പുതുക്കിയ ബയോഡാറ്റ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കണം.












Click it and Unblock the Notifications