Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലുവില്‍ ജോലി നേടാം: അതും യുഎഇയില്‍; പക്ഷെ എല്ലാവർക്കും പറ്റില്ല: ഈ യോഗ്യത വേണം

യുഎഇയില്‍ ഒരു പുതിയ ജോലി അന്വേഷിക്കുന്നവരാണോ നിങ്ങള്‍? അല്ലെങ്കില്‍ നിലവിലെ ജോലിയില്‍ നിന്നും ഒരു മാറ്റം ആഗ്രഹിക്കുന്ന, സാങ്കേതിക മേഖലയില്‍ മികച്ച വൈദഗ്ധ്യം ഉള്ള വ്യക്തിയാണോ? എങ്കില്‍ ഇതാ ജി സി സി മേഖലയിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ലുലു ഗ്രൂപ്പ് തങ്ങളുടെ അബുദാബിയിലെ ആസ്ഥാനത്തെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

മെക്കാനിക്കൽ ഡിസൈൻ എൻജിനീയർ തസ്തികയിലേക്ക് കമ്പനി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പുതിയതും നിലവിലുള്ളതുമായ ലൊക്കേഷനുകളിൽ മെക്കാനിക്കൽ, പ്ലംബിംഗ് ജോലികളുടെ ഉയർന്ന ഗുണനിലവാരമുള്ള ഡിസൈനും നടപ്പാക്കലും ഉറപ്പാക്കുകയാണ് ഈ ജോലിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരുടെ പ്രധാന ഉത്തരവാദിത്തം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥി പ്രോജക്ട് ഡെവലപ്മെന്റ് വിഭാഗത്തിന്റെ തലവന് കീഴിലാണ് റിപ്പോർട്ട് ചെയ്യേണ്ടത്.

lulu-hypermarket-1-

പ്രധാന ഉത്തരവാദിത്തങ്ങൾ

മെക്കാനിക്കൽ ഡിസൈൻ എൻജിനീയർ തസ്തികയിൽ നിയമിതനാകുന്ന വ്യക്തിക്ക് യുഎഇയിലെ പ്രാദേശിക അതോറിറ്റി കോഡുകളും നിയന്ത്രണങ്ങളും അറിഞ്ഞിരിക്കണം. എച്ച്‌ വി എ സി ഡിസൈനിംഗ് സോഫ്റ്റ്‌വെയറുകളായ എച്ച് എ പി, ഡക്ടിംഗ് ഡിസൈൻ, പൈപ്പിംഗ് ഡിസൈൻ, ഓട്ടോകാഡ്, എംഎസ് ഓഫീസ് എന്നിവയിൽ പ്രാവീണ്യം ആവശ്യമാണ്.

കൂടാതെ, ഓട്ടോകാഡ് ഡ്രാഫ്റ്റിംഗ്, എച്ച്‌ വി എസി, പ്ലംബിംഗ് (വാട്ടർ സപ്ലൈ, ഡ്രെയിനേജ്, സ്റ്റോം വാട്ടർ, പമ്പ് ഫ്ലോ & ഹെഡ്, ഇഎസ്പി) കണക്കുകൂട്ടലുകൾ എന്നിവയിൽ അറിവും അനിവാര്യമാണ്. എയർ-കൂൾഡ് ചില്ലറുകൾ, വാട്ടർ-കൂൾഡ് ചില്ലറുകൾ, ഡിസ്ട്രിക്ട് കൂളിംഗ്, ഡി എക്സ്, വി ആർ എഫ്, പാക്കേജ് എസി സിസ്റ്റങ്ങളെക്കുറിച്ചും, ഫയർഫൈറ്റിംഗ്, ഗ്യാസ് തുടങ്ങിയ മറ്റ് മെക്കാനിക്കൽ സേവനങ്ങളുടെ അടിസ്ഥാന ഡിസൈനിംഗിനെക്കുറിച്ചും അറിവ് ഉണ്ടായിരിക്കണം. മികച്ച എഴുത്ത്, ആശയവിനിമയ കഴിവുകളും ഈ തസ്തികയ്ക്ക് അനിവാര്യമാണ്.

യോഗ്യത

  • മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിടെക് അല്ലെങ്കിൽ ബി.ഇ ബിരുദം.
  • പ്ലാൻ, ഡിസൈൻ, പ്രിന്റ്, സ്പെസിഫിക്കേഷൻ, ഷെമാറ്റിക്സ് എന്നിവയിൽ പ്രവൃത്തി പരിചയം.
  • യു എ ഇയിൽ എംഇപി ഡിസൈൻ മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം.
  • സൂപ്പർമാർക്കറ്റുകൾ, മാളുകൾ തുടങ്ങിയ വാണിജ്യ കെട്ടിടങ്ങളിലെ പരിചയം അഭിലഷണീയം.
  • നിർമ്മാണ പ്രക്രിയകളെക്കുറിച്ചും പ്രായോഗിക രീതികളെക്കുറിച്ചും നല്ല അറിവ്.
  • ഓട്ടോകാഡ്, റെവിറ്റ്, എം എസ് ഓഫീസ് സോഫ്റ്റ്‌വെയർ എന്നിവയിൽ പരിചയം.
  • മികച്ച ആശയവിനിമയ, സംഘടനാ കഴിവുകൾ.
  • സജീവവും പ്രതികരണശേഷിയുള്ളതുമായ സമീപനം.

ഉയർന്ന പ്രശ്നപരിഹാര കഴിവ്

യുഎഇയിലെ റീട്ടെയിൽ മേഖലയിൽ മുൻനിരയിൽ നിൽക്കുന്ന സ്ഥാപനമാണ് ഇന്ന് ലുലു. വരും വർഷങ്ങളില്‍ വലിയ വികസ പദ്ധതികളും ഗ്രൂപ്പിന് രാജ്യത്തുണ്ട്. പുതിയ പ്രോജക്ടുകളുടെ വിജയകരമായ നടപ്പാക്കലിനും നിലവിലുള്ള സൗകര്യങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കലിനും മെക്കാനിക്കൽ ഡിസൈൻ എൻജിനീയർ തസ്തിക പ്രധാന പങ്കുവഹിക്കും . യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ലുലു ഗ്രൂപ്പിന്റെ പ്രൊഫഷണൽ ടീമിനൊപ്പം പ്രവർത്തിക്കാനും അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രോജക്ടുകളിൽ പങ്കാളികളാകാനും അവസരം ലഭിക്കും.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ലുലു ഗ്രൂപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ഔദ്യോഗിക ലിങ്കിഡ് ഇന്‍ അക്കൌണ്ട് (https://www.linkedin.com/company/-lulu-retail/jobs/) വഴിയോ അപേക്ഷ സമർപ്പിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+