Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലു ഗ്രൂപ്പില്‍ 1300 ലേറെ ഒഴിവുകള്‍; പത്താംക്ലാസുകാർക്കും അവസരം: റിക്രൂട്ട്മെന്റ് ഈ ജില്ലയില്‍

ലുലു ഗ്രൂപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ ആഗ്രഹമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇതാ നിങ്ങള്‍ക്കുള്ള സുവർണ്ണാവസരമായി വന്‍ റിക്രൂട്ട്മെന്റ് നടക്കുന്നു. ഇടുക്കി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും, കട്ടപ്പന ഗവ: കോളേജും സംയുക്തമായി മാർച്ച് 7 ന് കട്ടപ്പന ഗവ: കോളേജില്‍ വച്ച് നടക്കുന്ന 'പ്രയുക്തി 2025 ' എന്ന തൊഴില്‍ മേളയുടെ ഭാഗമായി ലുലു ഗ്രൂപ്പിനു വേണ്ടി 1000 ൽ അധികം ഒഴിവുകളിലേക്കായാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. നേരിട്ടുള്ള അഭിമുഖമാണ്.

ഫിനാൻസ്, ബിസിനസ്, സർവീസ്, ടെക്നിക്കൽ, ഹോസ്പിറ്റാലിറ്റി മേഖലകളിലായി ഒട്ടേറെ ഒഴിവുകൾ നിലവിലുണ്ട്. എസ് എസ് എല്‍ സി, എച്ച് എസ് ഇ, ഐ ടി ഐ, ഡിപ്ലോമ, ഡിഗ്രി, എഞ്ചിനീയറിങ്, പിജി യോഗ്യതകളുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മേളയില്‍ പങ്കെടുക്കാം. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ www.ncs.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക. ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് അന്നേ ദിവസം നേരിട്ട് രജിസ്റ്റർ ചെയ്യുന്നതിന് അവസരം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 04868272262, 6282265993 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. പ്രധാനപ്പെട്ട ഒഴിവുകളും അവയ്ക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യതയും താഴെ വിശദമായി നല്‍കുന്നു.

lulu-kozhikode-

പത്താം ക്ലാസ് അല്ലെങ്കില്‍ പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഹെൽപ്പർ, പാക്കർ ഒഴിവുകളിലേക്കാണ് അപേക്ഷിക്കാന്‍ സാധിക്കുക. പ്ലസ് ടു, ഏതെങ്കിലും ഡിഗ്രി വിയോഗ്യതയുള്ളവരാണെങ്കില്‍ നിങ്ങളെ തേടി കാത്തിരിക്കുന്നത് സൂപ്പർവൈസർ, കാഷ്യർ, സെയിൽസ്മാന്‍, സെയില്‍സ് വുമണ്‍ ഒഴിവുകളാണ്. ഫ്രഷേഴ്സിനും സീനിയേഴ്സിനും അവസരമുണ്ട്.

സ്റ്റോർ കീപ്പർ / ഡാറ്റ എൻട്രി ഓപ്പറേറ്റർ, റൈഡ് ഓപ്പറേറ്റർ, വിഷ്വൽ എന്നീ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ ഏതെങ്കിലും ഡിഗ്രി യോഗ്യതയാണ് വേണ്ടത്. ബന്ധപ്പെട്ട മേഖലയില്‍ രണ്ട് മുതല്‍ 4 വർഷം വരെ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് മുന്‍തൂക്കം ലഭിക്കും. സോസ് ഷെഫ് കോമ്മിസ്/ഷെഫ് ഡി പാർട്ടി/ ഡിസിഡിപി ഒഴിവിലേക്കാണ് നിങ്ങള്‍ അവസരം തേടുന്നതെങ്കില്‍ ഡിഗ്രി / ഡിപ്ലോമ (ഹോട്ടൽ മാനേജ്‌മൻ്റ്) യോഗ്യത വേണം.

ബിടെക് / ഡിപ്ലോമ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് യോഗ്യതയുള്ളവർക്ക് മെയിൻറനൻസ് സൂപ്പർവൈസർ /എച്ച് വി എ സി ടെക്നീഷ്യൻ വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്. ഇതിന് പുറമെ മതിയായ പ്രവർത്തി പരിചയമുള്ളവർക്ക് സെക്യൂരിറ്റി സൂപ്പർവൈസർ / ഗാർഡ് / സി സി ടി വി ഓപ്പറേറ്റർ, ബുച്ചർ, ഫിഷ് മോങ്കർ, ടൈലർ വിഭാഗത്തിലും അവസരമുണ്ട്.

താല്പര്യമുള്ളവർക്ക് നേരിട്ട് കട്ടപ്പന ഗവൺമെന്റ്റ് കോളേജിൽ ബയോഡാറ്റ അല്ലെങ്കിൽ റെസ്യൂമെ സഹിതം ഹാജരാവുക.
പ്രായപരിധി : 18-50
സമയം : 9:30 - 4:00 മണി വരെ
രജിസ്റ്റർ ചെയ്യാൻ : [email protected] എന്ന മെയിൽ ഐഡിയിൽ Hi അയിക്കുമ്പോൾ, തൊഴിൽ മേള സംബന്ധിച്ചുള്ള വിവരങ്ങൾ ഓട്ടോമാറ്റിക് റിപ്ലൈ ആയി വരും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+