ലുലു മാളില്‍ നിരവധി ഒഴിവുകള്‍; പത്താം ക്ലാസുകാര്‍ക്ക് അവസരം.. ആകര്‍ഷകമായ ശമ്പളം

തിരുവനന്തപുരം ലുലു മാള്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കാഷ്യര്‍, സെയില്‍സ്മാന്‍ / സെയില്‍സ്വുമണ്‍, ബുച്ചര്‍ / ഫിഷ് മോംഗര്‍, സെക്യൂരിറ്റി ഗാര്‍ഡ്, സൂപ്പര്‍വൈസര്‍, കോമിസ് / ഷെഫ് ഡി പാര്‍ട്ടി / DCDP എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. നേരിട്ടുള്ള അഭിമുഖത്തിലൂടെയാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. നിയമനം തിരുവന്തപുരത്ത് തന്നെയായിരിക്കും. താല്‍പര്യവും നിശ്ചിത യോഗ്യതയും ഉള്ളവര്‍ക്ക് സെപ്തംബര്‍ 28, 29 തിയതികളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാവുന്നതാണ്.

ആഗോളതലത്തില്‍ ഏകദേശം 65,000 ജീവനക്കാരും 25 രാജ്യങ്ങളില്‍ ഓഫീസുകളുമുള്ള പ്രമുഖ അന്താരാഷ്ട്ര റീട്ടെയില്‍ സ്ഥാപനമാണ് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍. അതിനാല്‍ തന്നെ മികച്ച അവസരമാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൈവന്നിരിക്കുന്നത്. ഓരോ തസ്തികയിലേക്കും ആവശ്യമായ യോഗ്യതകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.

Lulu Jobs

കാഷ്യര്‍

+2, ബികോം യോഗ്യതയുള്ളവര്‍ക്കും പുതുമുഖങ്ങള്‍ക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായപരിധി 30 വയസിയില്‍ താഴെയായിരിക്കണം.

സെയില്‍സ്മാന്‍ / സെയില്‍സ്വുമണ്‍

എസ് എസ് എല്‍ സി, പ്ലസ് ടു യോഗ്യതയുള്ളവര്‍ക്കും പുതുമുഖങ്ങള്‍ക്കും അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായപരിധി 28 വയസില്‍ താഴെയായിരിക്കണം.

ബുച്ചര്‍ / ഫിഷ് മോംഗര്‍

ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തിപരിചയം ആവശ്യമാണ്.

സെക്യൂരിറ്റി ഗാര്‍ഡ്

ബന്ധപ്പെട്ട മേഖലയില്‍ 17 വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഈ തസ്തികയിലേക്ക് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാവുന്നതാണ്.

സൂപ്പര്‍വൈസര്‍

ക്യാഷ് സൂപ്പര്‍വൈസര്‍, ചില്‍ഡ് & ഡയറി, പലചരക്ക് - ഭക്ഷണം, പലചരക്ക് - ഭക്ഷണം അല്ലാത്തവ, റോസ്റ്ററി, ഗൃഹോപകരണങ്ങള്‍, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, മൊബൈല്‍സ്, ആരോഗ്യം & സൗന്ദര്യം, ടെക്‌സ്‌റ്റൈല്‍, പാദരക്ഷകള്‍ എന്നി വിഭാഗങ്ങളിലേക്കാണ് നിയമനം നടക്കുന്നത്. അപേക്ഷകരുടെ പ്രായം 25 വയസിനും 35 വയസിനും ഇടയിലായിരിക്കണം. ബന്ധപ്പെട്ട മേഖലയില്‍ 13 വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

കോമിസ് / ഷെഫ് ഡി പാര്‍ട്ടി / DCDP

സൗത്ത്/നോര്‍ത്ത് ഇന്ത്യന്‍, കോണ്ടിനെന്റല്‍, ചൈനീസ്, അറബിക്, കണ്‍ഫെക്ഷനര്‍, ബേക്കര്‍, ബ്രോസ്റ്റഡ് മേക്കര്‍, ഷവര്‍മ മേക്കര്‍, സാന്‍ഡ്വിച്ച് മേക്കര്‍, പിസ്സ മേക്കര്‍, ജ്യൂസ് മേക്കര്‍, ബിരിയാണി സ്‌പെഷ്യലിസ്റ്റ്, പ്രാദേശിക പരമ്പരാഗത പലഹാരങ്ങള്‍ ഉണ്ടാക്കുന്നവര്‍, പേസ്ട്രി എന്നി വിഭാഗങ്ങളിലേക്കാണ് നിയമനം നടക്കുന്നത്. ബിഎച്ച്എം അല്ലെങ്കില്‍ ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

അഭിമുഖവേദിയും തിയതിയും

തീയതി: 28-09-2026 & 29-09-2026
സമയം: രാവിലെ 9.30 മുതല്‍ വൈകുന്നേരം 5 വരെ (റിപ്പോര്‍ട്ടിംഗ് സമയം)
സ്ഥലം: ലുലു മാള്‍ - തിരുവനന്തപുരം

ഉദ്യോഗാര്‍ത്ഥികള്‍ കളര്‍ ഫോട്ടോ പതിച്ച പുതുക്കിയ ബയോഡാറ്റ കൈവശം കരുതണം. ലുലു ഗ്രൂപ്പ് തൊഴില്‍ മേളകള്‍ നടത്താറില്ലെന്നും ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് യാതൊരുവിധ ഫീസും ഈടാക്കാറില്ലെന്നും ശ്രദ്ധിക്കണം. തൊഴില്‍ സംബന്ധമായ അന്വേഷണങ്ങള്‍ക്ക് ലുലുവിനെ മാത്രം ബന്ധപ്പെടുക.

ഇമെയില്‍: [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma