Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലു ഗ്രൂപ്പ് വിളിക്കുന്നു; വീണ്ടും നിറയെ ജോലി അവസരം: ഓണ്‍ലൈനായി അപേക്ഷിക്കാം

നാട്ടിലായാലും വിദേശത്ത് ആയാലും ലുലു ഗ്രൂപ്പിന് കീഴില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവർ നിരവധിയാണ്. കമ്പനിയുടെ റിക്രൂട്ട്മെന്റ് റാലികളില്‍ കാണുന്ന വന്‍ തിരക്ക് തന്നെയാണ് ലുലുവിലെ ജോലിക്കായി ആളുകള്‍ എത്രത്തോളം ആഗ്രഹിക്കുന്നു എന്നുള്ളതിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണം. മറ്റേതെങ്കിലും ഏജന്‍സിയെ ഏല്‍പ്പിക്കാതെ തങ്ങള്‍ക്ക് ആവശ്യമുള്ള ജീവനക്കാരെ നേരിട്ട് തിരഞ്ഞെടുക്കുന്നു എന്നുള്ളതാണ് ലുലു ഗ്രൂപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത.

നിരവധി ഒഴിവുകളിലേക്ക് ഒരേ സമയം അവസരം വരികയാണെങ്കിലാണ് പൊതു റിക്രൂട്ട്മെന്റുകള്‍ കമ്പനി നടത്താറുള്ളത്. അല്ലാത്ത അവസരങ്ങളില്‍ അപേക്ഷകരില്‍ നിന്നും നേരിട്ട് അപേക്ഷ ക്ഷണിച്ച്, അതില്‍ നിന്നും യോഗ്യരായവരെ അഭിമുഖം നടത്തി തിരഞ്ഞെടുക്കുകയാണ് ചെയ്യാറുള്ളത്. അത്തരത്തില്‍ ഇപ്പോഴിതാ ഇന്ത്യയില്‍ ഒഴിവ് വന്നിരിക്കുന്ന ഏതാനും ഒഴിവുകളിലേക്ക് ലുലു അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

lulu-kottayam

ക്രിയേറ്റീവ് ഡയറക്ടർ, പിആർ/കോപ്പി റൈറ്റർ, സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ്, മോഷൻ ഗ്രാഫിക് ഡിസൈനർ എന്നിങ്ങനെ വൈവിധ്യമാർന്ന റോളുകളിലാണ് ഒഴിവ് വന്നിട്ടുള്ളത്. ഒരോ തസ്തികതയിലേക്കും കൃത്യമായ യോഗ്യതയും അപേക്ഷകർക്ക് ലുലു നിശ്ചിയിക്കുന്നുണ്ട്. ഒരോ ഒഴിവിലേക്കും അപേക്ഷിക്കാന്‍ വേണ്ട യോഗ്യതയെക്കുറിച്ച് താഴെ കൃത്യമായി നല്‍കുന്നു.

ക്രിയേറ്റീവ് ഡയറക്ടർ സ്ഥാനത്തേക്ക് അപേക്ഷിക്കാന്‍ ഉദ്യോഗാർത്ഥികൾക്ക് 10 വർഷത്തെ പ്രസക്തമായ അനുഭവം ആവശ്യമാണ്. അതോടൊപ്പം തന്നെ ഉദ്യോഗാർത്ഥികള്‍ ക്രിയേറ്റീവ് മേഖലയില്‍ ശക്തമായ പശ്ചാത്തലം ഉണ്ടായിരിക്കണം. പിആ/കോപ്പി റൈറ്റർ ഒഴിവിലേക്കാണ് അപേക്ഷിക്കുന്നതെങ്കില്‍ ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വർഷത്തെ പ്രായോഗിക പ്രവർത്തി പരിചയമാണ് വേണ്ടത്.

സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ് ഒഴിവിലേക്ക് അപേക്ഷിക്കാനും രണ്ട് വർഷത്തെ പ്രവർത്തി പരിചയം വേണം. ഡിജിറ്റല്‍ മാർക്കറ്റിങ്, സോഷ്യല്‍ മീഡിയ പ്രമോഷന്‍ എന്നിവയെല്ലാം ഈ ഒഴിവിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥിയുടെ ജോലിയുടെ ഉത്തരവാദിത്തങ്ങളായിരിക്കും. അതേസമയം മോഷൻ ഗ്രാഫിക് ഡിസൈനർ സ്ഥാനത്തേക്ക് അപേക്ഷിക്കാന്‍ മൂന്ന് മുതൽ നാല് വർഷം അനുഭവ പരിചയമാണ് വേണ്ടത്.

ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി 2025 ഏപ്രിൽ 30-ആണ്. അപേക്ഷകർ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്കാണ് അവരുടെ സിവി അയക്കേണ്ടത്. മെയിലിന്റെ സബ്ജക്ട് ഫീല്‍ഡില്‍ ബന്ധപ്പെട്ട ജോബിന്റെ കോഡ് ചേർക്കുന്നത് നല്ലതാണ്. അഡ്വർടൈസിംഗ് രംഗത്ത് കരിയർ വളർത്താൻ ആഗ്രഹിക്കുന്നവർക്കുള്ള മികച്ച ഒരു ഓപ്ഷനായിരിക്കും ലുലുവിന്റെ ഈ റിക്രൂട്ട്മെന്റ്.

മലയാളികളുടെ അഭിമാനമായ എം എ യൂസുഫ് അലി യു എ ഇയില്‍ സ്ഥാപിച്ച ലുലു ഗ്രൂപ്പ് ഇന്ന് ഇരുപതില്‍ അധികം രാജ്യങ്ങളിലേക്ക് പടർന്ന് പന്തലിച്ച് ലോകത്തിലെ തന്നെ പ്രമുഖ റീടെയില്‍ ബിസിനസുകളില്‍ ഒന്നാണ്. ലോകമെമ്പാടുമായി ലുലു ഗ്രൂപ്പിന് കീഴില്‍ എഴുപതിനായിരത്തോളം ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. കേരളത്തില്‍ അഞ്ച് മാളുകളും അതിന് പുറമെ നിരവധി ഹൈപ്പർ മാർക്കറ്റുകളും കണ്‍വന്‍ഷന്‍ സെന്ററുകളും ലുലു ഗ്രൂപ്പ് പ്രവർത്തിപ്പിക്കുന്നുണ്ട്.

മറ്റ് തൊഴില്‍ അവസരങ്ങള്‍

കരാര്‍ നിയമനം

പന്തളം ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അക്കൗണ്ടന്റ്-കം-ഐ.റ്റി അസിസ്റ്റന്റിനെ നിയമിക്കുന്നതിന് ബികോമും പിജിഡിസിഎയും ഉളളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അക്കൗണ്ടിംഗ്, ബുക്ക് കീപ്പിംഗ്, എംജിഎന്‍ആര്‍ഇജിഎസ് എന്നിവയില്‍ മുന്‍ പരിചയം അഭികാമ്യം. ഏപ്രില്‍ 25ന് വൈകിട്ട് നാലിന് മുമ്പ് സെക്രട്ടറി, പന്തളം ബ്ലോക്ക് പഞ്ചായത്ത്, കുളനട പി.ഒ, പിന്‍-689503 വിലാസത്തില്‍ അപേക്ഷ (ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം) സമര്‍പ്പിക്കണം. അഭിമുഖം ഏപ്രില്‍ 26ന് രാവിലെ 11ന് പന്തളം ബ്ലോക്ക് പഞ്ചായത്തില്‍.
ഫോണ്‍: 04734 260314.

കുടുംബശ്രീ അംഗങ്ങള്‍ക്ക് തൊഴിലവസരം

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കില്‍ ബിസിനസ് കറസ്‌പോണ്‍ന്റ് ഒഴിവിലേക്ക് കുടുംബശ്രീ അംഗങ്ങളെ പഞ്ചായത്ത് അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത- പത്താം ക്ലാസ്. സ്വന്തമായി സ്മാര്‍ട്‌ഫോണ്‍ ഉണ്ടായിരിക്കണം. കുടുംബശ്രീ അംഗമോ കുടുംബാംഗമോ ഓക്‌സിലറി ഗ്രൂപ്പംഗമോ ആയിരിക്കണം. പ്രായപരിധി 50 വയസ്. തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, ഹരിത കര്‍മസേന അംഗങ്ങള്‍, കിടപ്പുരോഗികള്‍, ഗര്‍ഭിണികള്‍, സാധാരണക്കാര്‍ എന്നിവര്‍ക്ക് ബാങ്കിംഗ് സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഏപ്രില്‍ 23ന് രാവിലെ 10ന് പത്തനംതിട്ട ടൗണ്‍ ഹാളില്‍ അഭിമുഖത്തിനെത്തണം.
ഫോണ്‍ : 0468 2221807.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+