Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലു മാളില്‍ ഇതാ വീണ്ടും ജോലി അവസരം: ഇത്തവണ ഒഴിവ് പാലക്കാട്; വേണ്ടത് ഈ യോഗ്യത

വിദേശത്ത് ആയാലും സ്വദേശത്ത് ആയാലും ലുലു ഗ്രൂപ്പിന് കീഴില്‍ ജോലി ചെയ്യാന്‍ താല്‍പര്യപ്പെടുന്നവർ നിരവധിയാണ്. ഗ്രൂപ്പ് നടത്തുന്ന തൊഴില്‍ റിക്രൂട്ട്മെന്റുകളില്‍ കണ്ടുവരുന്ന വലിയ തിരക്ക് തന്നെയാണ് ഇതിന് ഏറ്റവും വലിയ ഉദാഹരണം. മറ്റൊരു ഏജന്‍സിയേയും ഏല്‍പ്പിക്കാതെ നേരിട്ട് റിക്രൂട്ട്മെന്റ് നടത്തുന്നു എന്നതാണ് ലുലു ഗ്രൂപ്പിന്റെ പ്രത്യേകതകളിലൊന്ന്. ഇപ്പോഴിതാ പാലക്കാടെ മാളിലേക്കുള്ള ഒരു ഒഴിവിലേക്ക് ലുലു യോഗ്യരായ ഉദ്യാഗാർത്ഥികളെ തേടുകയാണ്.

എക്സിക്യൂട്ടീവ് ഷെഫ് വിഭാഗത്തിലാണ് ഇപ്പോള്‍ ഒഴിവുള്ളത്. ഉന്നത തലത്തിലുള്ള ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് രുചികരമായ ഭക്ഷണങ്ങള്‍ വലിയ അളവില്‍ ഉല്‍പ്പാദനം ചെയ്യാന്‍ കഴിവുള്ളവരെയാണ് ലുലു തേടുന്നത്. വിജ്ഞാപനപ്രകാരം പാലക്കാട് ലുലു മാളിലായിരിക്കും ജോലി ചെയ്യേണ്ടി വരിക.

lulu-palakkad

അടുക്കളയുടെ പ്രവർത്തനങ്ങള്‍, മെനു രൂപീകരിക്കുക തുടങ്ങിയ പ്രവർത്തനങ്ങളുടെ മേല്‍നോട്ടവും തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികള്‍ വഹിക്കേണ്ടി വരും. ഉയർന്ന ഭക്ഷണ നിലവാരവും സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നതും ഉറപ്പാക്കുക, ചിട്ടയായ പ്രവർത്തനങ്ങളിലൂടെ ജീവനക്കാരെ നയിക്കുക, ഇൻവെന്ററി, ബജറ്റിംഗ്, ചെലവ് നിയന്ത്രണം എന്നിവ കൈകാര്യം ചെയ്യുക, പാചകക്കുറിപ്പുകൾ നവീകരിക്കുകയും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുകയും ചെയ്യുക തുടങ്ങിയവയും ജോലിയുടെ ഉത്തരവാദിത്തമാണ്.

ശക്തമായ നേതൃത്വപാടവവും ടീം മാനേജ്‌മെന്റ് കഴിവും ഉദ്യോഗാർത്ഥികള്‍ക്ക് ഉണ്ടായിരിക്കണം. വിവിധ ഭക്ഷണരീതികളിൽ ഭക്ഷണം തയ്യാറാക്കുന്നതിൽ വൈദഗ്ദ്ധ്യം, ഭക്ഷ്യ സുരക്ഷയെയും ശുചിത്വ മാനദണ്ഡങ്ങളെയും കുറിച്ചുള്ള അറിവ്, ബന്ധപ്പെട്ട മേഖലയിലെ പ്രവർത്തന പരിചയവും അപേക്ഷകർക്കുണ്ടായിരിക്കണം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികള്‍ക്ക് ലുലു ഗ്രൂപ്പിന്റെ ലിങ്കിഡ് ഇന്‍ വഴി അപേക്ഷിക്കാം.

അതേസമയം, യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ (യു.എ.ഇ) അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ സേവനമേഖലയിലെ പ്രമുഖ സ്വകാര്യസ്ഥാപനത്തിലേയ്ക്ക് 100 ലധികം സ്റ്റാഫ്നഴ്സ് (പുരുഷന്‍) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന റിക്രൂട്ട്മെന്റിലേയ്ക്കും ഇപ്പോള്‍ അപേക്ഷിക്കാം.

നഴ്സിങില്‍ ബി.എസ്.സി, പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും എമര്‍ജന്‍സി/കാഷ്വാലിറ്റി അല്ലെങ്കില്‍ ഐ.സി.യു സ്പെഷ്യാലിറ്റിയില്‍ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും വേണം. ബി.എൽ.എസ് (ബേസിക് ലൈഫ് സപ്പോർട്ട്), എ.സി.എൽ.എസ് (അഡ്വാൻസ്ഡ് കാർഡിയോവാസ്കുലർ ലൈഫ് സപ്പോർട്ട്), മെഡിക്കൽ നഴ്സിംങ് പ്രാക്ടിസിംഗ് യോഗ്യതയും വേണം.

വിശദമായ CV യും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം www.norkaroots.org www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകൾ സന്ദര്‍ശിച്ച് 2025 ഫെബ്രുവരി 18 നകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു.

5,000 ദിര്‍ഹം ശമ്പളവും, ഷെയേര്‍ഡ് ബാച്ചിലർ താമസം, സൗജന്യ ഭക്ഷണം അല്ലെങ്കില്‍ പാചകം ചെയ്യുന്നതിനുളള സൗകര്യം, ആരോഗ്യ ഇൻഷുറൻസ്, അവധി ആനുകൂല്യങ്ങള്‍, രണ്ടു വർഷത്തിലൊരിക്കൽ നാട്ടിലേയ്ക്കുളള വിമാനടിക്കറ്റ് ആനുകൂല്യങ്ങള്‍ എന്നിവയും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+