Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലു മാളില്‍ ജോലി വേണോ: പത്താംക്ലാസുകാർക്കും അവസരം, നിരവധി ഒഴിവുകള്‍, ഫ്രീ റിക്രൂട്ട്മെന്റ്

വിവിധ വിഭാഗങ്ങളിലായി നിരവധി തൊഴില്‍ അവസരങ്ങള്‍ തുറന്ന് ലുലു ഗ്രൂപ്പ്. കൊട്ടിയം, തിരുവനന്തപുരം എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നത്. യാതൊരു ഫീസും ഇടാക്കാതെ പൂർണ്ണമായും ഫ്രീയായി റിക്രൂട്ട്മെന്റ് നടത്തുന്നു എന്നുള്ളതാണ് ലുലു ഗ്രൂപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. ഉദ്യോഗാർത്ഥികള്‍ക്ക് ലുലു ഗ്രൂപ്പ് നേരിട്ട് തന്നെ നടത്തുന്ന അഭിമുഖങ്ങളില്‍ പങ്കെടുക്കാം.

കാഷ്യർ മുതല്‍ പാക്കർ വരെ തുടങ്ങിയ വിഭാഗങ്ങളിലാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. മതിയായ യോഗ്യതയുള്ളവർക്ക് സെയില്‍സ്മാന്‍, സെയില്‍സ് വുമണ്‍, സെക്യുരിറ്റി ഗാർഡ്, ബുച്ചർ, ഫിഷ് മോങ്കർ, സൂപ്പർവൈസർ, ഷെഫ്, ഡി സി ഡി പി, ഹെല്‍പ്പർ തുടങ്ങിയ ഒഴിവുകളിലേക്കും അപേക്ഷിക്കാം.

lulu-trivandrum

ക്യാഷർ വിഭാഗത്തിലേക്ക് അപേക്ഷിക്കാന്‍ പ്ലസ് ടു, ബി.കോം യോഗ്യതയാണ് വേണ്ടത്. പ്രായപരിധി 30 വയസ്സിന് താഴെയായിരിക്കണം. സെയില്‍സ്മാന്‍/സെയില്‍സ് വുമണ്‍ വിഭാഗത്തില്‍ എസ് എസ് എല്‍ സി/എച്ച് എസ് സി യോഗ്യത മതിയായിരിക്കും. പ്രായപരിധി -25.

ബുച്ചർ/ഫിഷ് മോങ്കർ വിഭാഗത്തിലാണ് ജോലി തേടുന്നതെങ്കില്‍ ഈ മേഖലയില്‍ മതിയായ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. സെക്യുരിറ്റി/ഗാർഡ് വിഭാഗത്തിലേക്ക് പുരുഷന്‍മാർക്കും സ്ത്രീകള്‍ക്കും അവസരമുണ്ട്. എന്നാല്‍ അപേക്ഷകർക്ക് ഈ മേഖലയില്‍ നേരത്തെ പ്രവർത്തി പരിചയമുണ്ടായിരിക്കണം.

ക്യാഷ് , ചിൽഡ് ആൻഡ് ഡയറി, ഗ്രോസറി ഫുഡ്, ഗ്രോസറി നോൺ-ഫുഡ്, റോസ്റ്ററി, ഹൌസ് ഹോള്‍ഡ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, മൊബൈല്‍, ഹെല്‍ത്ത് ആന്‍ ബ്യൂട്ടി, ടെക്സ്റ്റൈൽ തുടങ്ങിയ വിഭാഗങ്ങളിലേക്ക് ലുലു ഗ്രൂപ്പ് സൂപ്പർവൈസർമാരെ തേടുന്നുണ്ട്. ഈ വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവർക്ക് 1-3 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.

ബേക്കറി, കിച്ചണ്‍ വിഭാഗത്തിലും നിരവധി ഒഴിവുകളുണ്ട്. സൗത്ത്/നോർത്ത് ഇന്ത്യൻ, കോണ്ടിനെൻ്റൽ, ചൈനീസ്, അറബിക്, മിഠായി, ബേക്കർ, ബ്രോസ്റ്റഡ് മേക്കർ, ഷവർമ മേക്കർ, സാൻഡ്‌വിച്ച് മേക്കർ, പിസ്സ മേക്കർ, പേസ്ട്രി, ജ്യൂസ് മേക്കർ, ബിരിയാണി സ്പെഷ്യലിസ്റ്റ് തുടങ്ങിയ ഒഴിവുകളാണുള്ളത്. ഉദ്യോഗാർത്ഥികള്‍ക്ക് മതിയായ യോഗ്യതയും പ്രവർത്തിപരിചയവും ഉണ്ടായിരിക്കണം. ഹെല്‍പ്പർ അല്ലെങ്കില്‍ പാക്കർ വിഭാഗത്തിലേക്കാണ് അപേക്ഷിക്കുന്നതെങ്കില്‍ യോഗ്യതകളൊന്നും വേണ്ടതില്ല.

ഒക്ടോബർ 15-ാം തിയതി കൊട്ടിയത്ത് വെച്ചാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. ശ്രീനാരായണ പോളിടെക്നിക്കില്‍ വെച്ച് രാവിലെ 8.30 മുതല്‍ 4 മണി വരെയാണ് അഭിമുഖം. ഉദ്യോഗാർത്ഥികള്‍ സിവി, സർട്ടിഫിക്കറ്റകളുടെ പകർപ്പ് എന്നിവ കയ്യില്‍ കരുതണം.

ലോകമെമ്പാടുമായി 75000 ത്തില്‍ അധികം ആളുകള്‍ക്ക് നേരിട്ട് ജോലി നല്‍കുന്ന സ്ഥാപനമാണ് ലുലു ഗ്രൂപ്പ്. തുടക്കത്തില്‍ വിദേശ രാജ്യങ്ങളില്‍ മാത്രമായിരുന്നു ലുലുവിന്റെ പ്രവർത്തനം. അന്ന് മുതല്‍ തന്നെ ലുലുവില്‍ ജോലി നേടാനായി നിരവധി ആളുകളായിരുന്നു ശ്രമിച്ചുകൊണ്ടിരുന്നത്. തൃശൂർ നാട്ടികയില്‍ നടത്തുന്ന ലുലുവിന്റെ വിദേശ റിക്രൂട്ട്മെന്റിനായി ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളായിരുന്നു എത്താറുണ്ടായിരുന്നത്.

കൊച്ചിയില്‍ മാള്‍ ആരംഭിച്ചുകൊണ്ട് കേളത്തിലും പ്രവർത്തനം സജീവമാക്കിയ ലുലു ഗ്രൂപ്പിന് ഇന്ന് തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളില്‍ മാളുകളും മറ്റു ചില ഇടങ്ങളില്‍ ഹൈപ്പർ മാർക്കറ്റുകളുമുണ്ട്. കോട്ടയം, തിരൂർ, പെരിന്തല്‍മണ്ണ, കൊട്ടിയം എന്നിവിടങ്ങലിലായി പുതിയ മാളുകള്‍ വരാനും പോകുന്നു. അതായത് വലിയ തൊഴില്‍ അവസരങ്ങളാണ് ലുലു ഉദ്യോഗാർത്ഥികള്‍ക്കായി തുറക്കുന്നത്. ഇതിന്റെ ഭാഗമാണ് നാളെ നടക്കുന്ന അഭിമുഖവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+