അബുദാബിയില്‍ ജോലി വേണോ? അതും ലുലു ഗ്രൂപ്പില്‍: എങ്കില്‍ ഈ യോഗ്യതയുള്ളവർ അപേക്ഷിക്കൂ..
ഗള്‍ഫ് മേഖലയിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ലുലു ഗ്രൂപ്പിന് കീഴില്‍ ജോലി ചെയ്യാന്‍ സുവർണ്ണാവസരം. കമ്പനി മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പ്ലംബിംഗ് (MEP) ഡിസൈൻ എൻജിനീയർ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ തേടുന്നു. മേഖലയിലെ പുതിയതും നിലവിലുള്ളതുമായ ലുലു സ്ഥാപനങ്ങളിൽ ഉയർന്ന നിലവാരമുള്ള മെക്കാനിക്കൽ, പ്ലംബിംഗ് ഡിസൈനുകളും പ്രോജക്ട് നടപ്പാക്കലും ഉറപ്പാക്കുകയാണ് ഈ തസ്തികയുടെ പ്രധാന ലക്ഷ്യം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥി പ്രോജക്ട് ഡെവലപ്മെന്റ് വിഭാഗത്തിന്റെ തലവന് കീഴിലാണ് പ്രവർത്തിക്കേണ്ടി വരിക.

ജോലിയുടെ പ്രധാന ഉത്തരവാദിത്തങ്ങള്‍
മെക്കാനിക്കല്‍ ഡിസൈന്‍ എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താഴെ പറയുന്ന യോഗ്യതകളുണ്ടായിരിക്കണം.
- യുഎഇ നിയമങ്ങൾ: യുഎഇയിലെ പ്രാദേശിക അതോറിറ്റി കോഡുകളും നിയന്ത്രണങ്ങളും അറിഞ്ഞിരിക്കണം.
- സോഫ്റ്റ്‌വെയർ വൈദഗ്ധ്യം: HVAC ഡിസൈനിംഗ് സോഫ്റ്റ്‌വെയറുകളായ HAP, ഡക്‌ടിംഗ് ഡിസൈൻ, പൈപ്പിംഗ് ഡിസൈൻ, ഓട്ടോകാഡ്, എംഎസ് ഓഫീസ് എന്നിവയിൽ പ്രാവീണ്യം.
- ഓട്ടോകാഡ് ഡ്രാഫ്റ്റിംഗ്: അടിസ്ഥാന ഓട്ടോകാഡ് ഡ്രാഫ്റ്റിംഗ് അറിവ്.
- HVAC, പ്ലംബിംഗ് കണക്കുകൂട്ടലുകൾ: വാട്ടർ സപ്ലൈ, ഡ്രെയിനേജ്, സ്റ്റോം വാട്ടർ, പമ്പ് ഫ്ലോ & ഹെഡ്, ESP എന്നിവയുടെ കണക്കുകൂട്ടലുകളിൽ വൈദഗ്ധ്യം.
- എസി സിസ്റ്റം: എയർ-കൂൾഡ് ചില്ലറുകൾ, വാട്ടർ-കൂൾഡ് ചില്ലറുകൾ, ഡിസ്ട്രിക്ട് കൂളിംഗ്, DX, VRF, പാക്കേജ് AC സിസ്റ്റങ്ങൾ എന്നിവയെക്കുറിച്ചുള്ള അറിവ്.
- മറ്റ് മെക്കാനിക്കൽ സേവനങ്ങൾ: ഫയർഫൈറ്റിംഗ്, ഗ്യാസ് സംവിധാനങ്ങളുടെ അടിസ്ഥാന ഡിസൈനിംഗ്.
- ആശയവിനിമയം: മികച്ച എഴുത്ത്, വാക്കാലുള്ള ആശയവിനിമയ കഴിവുകള്‍ ഉണ്ടായിരിക്കണം
യോഗ്യത
- വിദ്യാഭ്യാസം: മെക്കാനിക്കൽ എൻജിനീയറിംഗിൽ ബി ടെക് അല്ലെങ്കിൽ ബി ഇ ബിരുദം.
- പരിചയം: യുഎഇയിൽ എം ഇ പി ഡിസൈൻ മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം. സൂപ്പർമാർക്കറ്റുകൾ, മാളുകൾ തുടങ്ങിയ വാണിജ്യ കെട്ടിടങ്ങളിലെ പരിചയം അഭിലഷണീയം.
- സോഫ്റ്റ്‌വെയർ വൈദഗ്ധ്യം: ഓട്ടോകാഡ്, റെവിറ്റ്, എംഎസ് ഓഫീസ് എന്നിവയിൽ പ്രാവീണ്യം.
- മറ്റ് കഴിവുകൾ: മികച്ച ആ शയവിനിമയവും സംഘാടനാ കഴിവുകളും, പ്രോആക്ടീവ് സമീപനം, ഉയർന്ന പ്രശ്നപരിഹാര കഴിവ്.
- നിർമ്മാണ അറിവ്: നിർമ്മാണ നടപടിക്രമങ്ങളും രീതികളും അറിഞ്ഞിരിക്കണം.
ലുലു ഗ്രൂപ്പിന്റെ അബുദാബിയിലെ പ്രോജക്ടുകളിൽ ഉയർന്ന നിലവാരമുള്ള എം ഇ പി ഡിസൈനുകൾ ഉറപ്പാക്കുന്നതില്‍ നിർണ്ണായക ജോലിയാണ് മെക്കാനിക്കല്‍ ഡിസൈന്‍ എഞ്ചിനീയർ. യു എ ഇയിലെ വാണിജ്യ, റീട്ടെയിൽ മേഖലകളിൽ ലുലുവിന്റെ വളർച്ചയ്ക്ക് എംഇപി എൻജിനീയർമാരുടെ സാങ്കേതിക വൈദഗ്ധ്യം അനിവാര്യമാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ലുലു ഗ്രൂപ്പിന്റെ ഔദ്യോഗിക ലിങ്കിഡ് ഇന്‍ വഴി അപേക്ഷിക്കാം (https://www.linkedin.com/company/-lulu-retail/jobs/). യോഗ്യതകൾ, പരിചയം, സോഫ്റ്റ്‌വെയർ വൈദഗ്ധ്യം എന്നിവ വ്യക്തമാക്കുന്ന അപ്‌ഡേറ്റ് ചെയ്ത റെസ്യൂമെ സമർപ്പിക്കേണ്ടതാണ്.












Click it and Unblock the Notifications