Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലു മാളില്‍ ജോലി വേണോ? ഇതാ ബെംഗ്ലരൂവില്‍ ഒഴിവ് വന്നിരിക്കുന്നു: ഉടന്‍ അപേക്ഷിക്കൂ

ലുലു മാളിന് കീഴില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ ഇതാ നിങ്ങള്‍ക്കാണ് അവസരത്തിന്റെ വാതില്‍ തുറന്നിരിക്കുകയാണ് ലുലു ഗ്രൂപ്പ്. കേരളത്തില്‍ അല്ല, ബെംഗളൂരിലെ ലുലു മാളിലേക്കാണ് പുതിയ ഒഴിവ് വന്നിരിക്കുന്നത്. സാധാരണ ഗതിയില്‍ നടത്തുന്നത് പോലുള്ള വലിയ റിക്രൂട്ട്മെന്റ് അല്ല ഇതെന്നതാണ് ആദ്യം തന്നെ ഓർക്കേണ്ടത്. പ്രത്യേക യോഗ്യതയുള്ളവർക്ക് മാത്രമാണ് ഈ ഒഴിവിലേക്ക് അപേക്ഷിക്കാന്‍ സാധിക്കുക.

ബെംഗളൂരുവിലെ ഹൈപ്പർമാർക്കറ്റിൽ വനിതകളുടെ വസ്ത്ര വിഭാഗത്തിൽ അസിസ്റ്റന്റ് ബയർ തസ്തികയിലേക്കാണ് ലുലു ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഫുൾ-ടൈം ജോലി ആയിട്ടാണ് ലുലു ഈ ഒഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. അസിസ്റ്റന്റ് ബയർ വനിതകളുടെ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിനും വാങ്ങുന്നതിനും ബയിംഗ് ടീമിനെ സഹായിക്കണം.

lulu-banglore-

വിൽപ്പന റിപ്പോർട്ടുകൾ വിശകലനം ചെയ്യുക, പുതിയ ഉൽപ്പന്നങ്ങൾ കണ്ടെത്തുക, വെണ്ടർ ബന്ധങ്ങൾ നിയന്ത്രിക്കുക, ഇൻവെന്ററി നിയന്ത്രണത്തിൽ പങ്കെടുക്കുക, ട്രേഡ് ഷോകളിലും ഫാഷൻ വീക്കുകളിലും പങ്കെടുക്കുക എന്നിവയാണ് പ്രധാന ഉത്തരവാദിത്തങ്ങൾ. ഡിസൈൻ, മാർക്കറ്റിംഗ്, മെർച്ചൻഡൈസിംഗ് ടീമുകളുമായി സഹകരിച്ച് ഉൽപ്പന്ന തിരഞ്ഞെടുപ്പും പ്രൊമോഷണൽ തന്ത്രങ്ങളും ഏകോപിപ്പിക്കേണ്ടതുണ്ട്.

യോഗ്യത

  • വനിതകളുടെ വസ്ത്ര വിഭാഗത്തിൽ ബയിംഗ്, സോഴ്സിംഗ്, ഇൻവെന്ററി കൺട്രോൾ എന്നിവയിൽ പരിചയം.
  • വിൽപ്പന, വിപണി ട്രെൻഡ് വിശകലനത്തിനുള്ള മികച്ച കഴിവ്.
  • വെണ്ടർമാരുമായുള്ള ആശയവിനിമയ, ചർച്ചാ കഴിവുകൾ.
  • ഡിസൈൻ, മാർക്കറ്റിംഗ്, മെർച്ചൻഡൈസിംഗ് ടീമുകളുമായി സഹകരിക്കാനുള്ള കഴിവ്.
  • മൈക്രോസോഫ്റ്റ് ഓഫീസ്, ബയിംഗ് സോഫ്റ്റ്‌വെയർ എന്നിവയിൽ പ്രാവീണ്യം.
  • ട്രേഡ് ഷോകളിൽ പങ്കെടുക്കാൻ യാത്ര ചെയ്യാനുള്ള സന്നദ്ധത.
  • ഫാഷൻ മെർച്ചൻഡൈസിംഗ്, ബിസിനസ് അല്ലെങ്കിൽ അനുബന്ധ മേഖലയിൽ ബാച്ചിലർ ബിരുദം (നിർബന്ധമല്ല).
  • റീട്ടെയിൽ ഫാഷൻ വ്യവസായത്തിലെ മുൻ പരിചയം ഒരു അധിക യോഗ്യതയാണ്.

അർഹരായ, യോഗ്യതയുള്ള ഉദ്യോഗാർത്ഥികള്‍ക്ക് ലുലു ഗ്രൂപ്പിന്റെ ഔദ്യോഗിക ലിങ്ക്ഡ് ഇന്‍ (https://www.linkedin.com/company/lulu-grou-india/jobs/) വഴി അപേക്ഷിക്കാവുന്നതാണ്.

വാക്ക്-ഇൻ-ഇന്റർവ്യൂ

റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് എൻജിനിയർ (സിവിൽ) നിയമിക്കുന്നതിന് ഓഗസ്റ്റ് 12 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ബയോമെഡിക്കൽ എൻജിനിയറെ നിയമിക്കുന്നതിന് ഓഗസ്റ്റ് 5 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

ചാത്തന്നൂര്‍ പ്രീ മെട്രിക് ഹോസ്റ്റലില്‍ ഫിസിക്കല്‍ സയന്‍സ് (ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക്) വിഭാഗത്തില്‍ ട്യൂഷന്‍ ടീച്ചറെ നിയമിക്കും. യോഗ്യത: ഫിസിക്കല്‍ സയന്‍സില്‍ ബി എഡ്, ബിരുദം. ജൂലൈ 22 ന് രാവിലെ 11 ന് ഇത്തിക്കര ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കണം. ഫോണ്‍: 9446525521.

അസിസ്റ്റന്റ് പ്രൊഫസർ അഭിമുഖം

നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിൽ ഫിസിക്സ്, കെമിസ്ട്രി, ഗണിത ശാസ്ത്രം വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 25 രാവിലെ 10.30 ന് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ ഹാജരാകണം. അതിഥി അദ്ധ്യാപകരുടെ നിയമനത്തിനുള്ള കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന യു ജി സി റെഗുലേഷൻ പ്രകാരം നിശ്ചിത യോഗ്യത നേടിയിട്ടുള്ള ഉദ്യോഗാർത്ഥികളും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് അസൽ രേഖകളും പകർപ്പുമായി അഭിമുഖത്തിന് പങ്കെടുക്കാം. ഫോൺ : 0471 2222935.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ ക്ലിനിക്കൽ അല്ലെങ്കിൽ റിഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റിന്റെ താത്കാലിക ഒഴിവുണ്ട്. പ്രതിമാസ വേതനം 46,230 രൂപ. ഒരു വർഷത്തേക്കാണ് നിയമനം. ക്ലിനിക്കൽ അല്ലെങ്കിൽ റിഹാബിലിറ്റേഷൻ സൈക്കോളജിയിൽ എം.ഫിൽ, ആർ.സി.ഐ അംഗീകാരം എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവയുമായി ജൂലൈ 30ന് രാവിലെ 10ന് സി.ഡി.സിയിൽ വാക്ക് ഇൻ ഇന്റർവ്യൂവിനെത്തണം. വിശദവിവരങ്ങൾക്ക്: www.cdckerala.org. ഫോൺ: 0471 - 2553540.

താല്‍ക്കാലിക നിയമനം

എഴുകോണ്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിന്റെ കീഴിലുള്ള എഴുകോണ്‍, തേവള്ളി ജി. ഐ.എഫ്.ഡി സെന്ററുകളിലായി ഇംഗ്ലീഷ് അധ്യാപകന്റെ ഒരു താല്‍ക്കാലിക ഒഴിവുണ്ട്. ഹയര്‍ സെക്കന്‍ഡറിതലത്തില്‍ പഠിപ്പിക്കാന്‍ യോഗ്യതയുള്ള വിരമിച്ച അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് അവസരം. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 28 രാവിലെ 10 ന് ഹാജരാകണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+