Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലു ഗുജറാത്തില്‍ പണി തുടങ്ങി: ജീവനക്കാരെ വേണം; നിരവധി ഒഴിവുകള്‍, മികച്ച ശമ്പളം

ലുലു ഗ്രൂപ്പിന് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവർക്ക് വീണ്ടും സുവർണ്ണാവസരം. വിവിധ ഒഴിവുകളിലേക്ക് കമ്പനി അർഹരായ ഉദ്യോഗാർത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പതിവ് പോലെ ലുലു നേരിട്ട് നടത്തുന്ന അഭിമുഖമാണ് ഇത്. പ്രോജക്ട് മാനേജർ, എക്സിക്യൂട്ടീവ് തുടങ്ങി താരതമ്യേന ഉയർന്ന ശമ്പളം ലഭിക്കുന്ന ഒഴിവുകളാണ് ഇത്തവണ വന്നിരിക്കുന്നത്. ഗുജറാത്തില്‍ ആരംഭിക്കാന്‍ പോകുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ മാളിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട നിയമനങ്ങളാണ് നടക്കുന്നത്.

പ്രോജക്ട് മാനേജർ (സിവിൽ എഞ്ചിനീയറിംഗ്), സീനിയർ മാനേജർ - ലീസിംഗ്, അസിസ്റ്റന്റ് മാനേജർ - ലീസിംഗ്,എക്സിക്യൂട്ടീവ് - ലീസിംഗ്, സൈറ്റ് ആർക്കിടെക്റ്റ് എന്നിങ്ങനെ 5 തസ്തികളില്‍ ഒഴിവുണ്ട്. ഒരോ വിഭാഗതിനും വേണ്ട കൃത്യമായ യോഗ്യതകള്‍ താഴെ വിശദമായി നല്‍കുന്നു.

lulu-project-

പ്രോജക്ട് മാനേജർ

സിവിൽ എഞ്ചിനീയറായി 20+ വർഷത്തെ പരിചയമുള്ള വ്യക്തികള്‍ക്കാണ് ഈ വിഭാഗത്തിലേക്ക് അപേക്ഷിക്കാന്‍ യോഗ്യതയുണ്ടായിരിക്കുക. ബഹുനില വാണിജ്യ കെട്ടിടങ്ങൾ/ഷോപ്പിംഗ് കോംപ്ലക്സുകളിലെ പ്രവർത്തി പരിചയത്തോടൊപ്പം മാൾ നിർമ്മാണത്തിലെ പരിചയം ഒരു അധിക നേട്ടമായി കണക്കാക്കും. വിദ്യാഭ്യാസ യോഗ്യത: സിവിൽ എഞ്ചിനീയറിംഗിൽ ബി.ടെക്.

സീനിയർ മാനേജർ - ലീസിംഗ് (ജോബ് കോഡ് SML-02)

റീട്ടെയിൽ/മാൾ ലീസിംഗിൽ 8+ വർഷത്തെ പരിചയം, റീട്ടെയിൽ വ്യവസായത്തിലെ പ്രധാന ബ്രാൻഡുകളുമായും ഗ്രൂപ്പ് കമ്പനികളുമായും ശക്തമായ ബന്ധം എന്നിവയുണ്ടായിരിക്കണം. ബന്ധപ്പെട്ട മേഖലയിലെ മികച്ച നെറ്റ്‌വർക്കിംങ് ട്രാക്ക് റെക്കോർഡ് ഒരു അധിക നേട്ടമായിരിക്കും ഇംഗ്ലീഷിലും ഹിന്ദിയിലും മികച്ച ആശയവിനിമയ കഴിവും വേണം. വിദ്യാഭ്യാസ യോഗ്യത: ബിരുദം.

അസിസ്റ്റന്റ് മാനേജർ - ലീസിംഗ് (ജോബ് കോഡ് AML-03)

റീട്ടെയിൽ/മാൾ ലീസിംഗിൽ 4-7 വർഷത്തെ പരിചയമാണ് അപേക്ഷകർക്ക് വേണ്ട പ്രധാന യോഗ്യത. ശക്തമായ സംഘടനാപരവും വ്യക്തിപരവുമായ കഴിവിനോടൊപ്പം റീട്ടെയിൽ വ്യവസായത്തിലെ പ്രധാന ബ്രാൻഡുകളുമായും ഗ്രൂപ്പ് കമ്പനികളുമായും മികച്ച ബന്ധവുമുണ്ടായിരിക്കണം. ഇംഗ്ലീഷും ഹിന്ദിയും മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ അറിയണം. യോഗ്യത: ബിരുദം/എംബിഎ

എക്സിക്യൂട്ടീവ് - ലീസിംഗ് (ജോബ് കോഡ് EL-04)

അപേക്ഷകർക്ക് റീട്ടെയിൽ/മാൾ ലീസിംഗിൽ 1-3 വർഷത്തെ പരിചയവും ഇംഗ്ലീഷിലും ഹിന്ദിയിലും മികച്ച ആശയവിനിമയ കഴിവും ഉണ്ടായിരിക്കണം. വിദ്യാഭ്യാസ യോഗ്യത: ബിരുദം/എംബിഎ

സൈറ്റ് ആർക്കിടെക്റ്റ് - (ജോബ് കോഡ് SA-05)

ബന്ധപ്പെട്ട മേഖലയില്‍ അഞ്ച് വർഷത്തെ പ്രവർത്തന പരിചയം ഉണ്ടായിരിക്കണം. കൺസെപ്റ്റ് ഡിസൈൻ, ടെൻഡർ പ്രക്രിയകൾ, വർക്കിംഗ് ഡ്രോയിംഗുകൾ എന്നിവയിൽ മികച്ച വൈദഗ്ദ്ധ്യവും കൺസെപ്റ്റ് ഡീറ്റെയിലിംഗ്, സൈറ്റ് മേൽനോട്ടം, പ്രോജക്റ്റ് നിർവ്വഹണം എന്നിവയിൽ പ്രായോഗിക പരിചയവും ഉള്ളവരായിരിക്കണം അപേക്ഷകർ. കൺസെപ്റ്റ് ഡിസൈൻ മുതൽ നിർമ്മാണ പൂർത്തീകരണം വരെയുള്ള എല്ലാ ഘട്ടങ്ങളിലും ചീഫ് ആർക്കിടെക്റ്റിനെ സഹായിക്കുക, ചീഫ് ആർക്കിടെക്റ്റുമായും ലീസിംഗ് ടീമുമായും സഹകരിച്ച് ഫിറ്റ് ഔട്ടുകളും ഇന്റീരിയർ ജോലികളും നിരീക്ഷിക്കുക എന്നിവയും സൈറ്റ് ആർക്കിടെക്റ്റിന്റെ ഉത്തരവാദിത്തമായിരിക്കും.

Take a Poll

അർഹരായ ഉദ്യോഗാർത്ഥികള്‍ക്ക് [email protected] എന്ന വിലാസത്തിലേക്ക് ഇമെയിൽ ചെയ്തുകൊണ്ട് ഒഴിവുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷിക്കുമ്പോള്‍ മെയിലിന്റെ സബ്ജക്ട് ഫീല്‍ഡില്‍ ബന്ധപ്പെട്ട ഒഴിവിന്റെ ജോബ് കോഡ് രേഖപ്പെടുത്താന്‍ മറക്കരുത്. അപേക്ഷകള്‍ മാർച്ച് 25 ന് ലഭ്യമായിരിക്കണം.

അതേസമയം, ഗുജറാത്തിലെ മാള്‍ നിർമ്മാണത്തിനായി . അഹമ്മദാബാദ് മുനിസിപ്പൽ കൗൺസിലില്‍ നിന്നും ചന്ദ്‌ഖേഡയിലെ എസ്‌പി റിംഗ് റോഡിലെ ഭൂമി ഇതിനകം തന്നെ ഗ്രൂപ്പ് വില കൊടുത്ത് വാങ്ങിയിട്ടുണ്ട്. ഏകദേശം 500 കോടിയോളം രൂപയാണ് ഇതിന് മാത്രമായി ചിലവാക്കിയത്. "ഷോപ്പിംഗ് മാൾ പദ്ധതി മാത്രം 7,500-ലധികം പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരങ്ങൾ സൃഷ്ടിക്കും" എന്നാണ് യൂസഫലി തന്നെ നേരത്തെ വ്യക്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+