ലുലു ഗ്രൂപ്പില്‍ ജോലി നേടാന്‍ അവസരം: പ്ലസ്ടു യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം; അഭിമുഖം കൊച്ചിയില്‍
കേരളത്തിന് അകത്തായാലും പുറത്തായാലും ലുലു ഗ്രൂപ്പിന് കീഴില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവരായിരിക്കും നമ്മളില്‍ പലരും. ലോകം അറിയുന്ന കമ്പനി എന്നതിനൊപ്പം ജോലി സ്ഥിരത എന്നതാണ് ലുലു ഗ്രൂപ്പിലേക്ക് ഉദ്യോഗാർത്ഥികളെ ആകർഷിക്കുന്ന പ്രധാനഘടകം. ഇപ്പോഴിതാ ലുലു ഗ്രൂപ്പ് നിരവധി ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ചിരിക്കുകയാണ്.
സൂപ്പർവൈസർ, സെയില്‍സ്മാന്‍ / സെയില്‍ വുമണ്‍, കാഷ്യർ, ഷെഫ് തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം. കേരളത്തിലെ വിവിധ ലുലു ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികള്‍ ജോലി ചെയ്യേണ്ടി വരും. മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമായിരിക്കും. ഒഴിവുകളും യോഗ്യതകളും താഴെ കൊടുക്കുന്നു.

സൂപ്പർവൈസർ: ബിരുദമാണ് ഉദ്യോഗാർത്ഥികള്‍ക്ക് വേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. പ്രവർത്തി പരിചയമുള്ളവർക്കൊപ്പം തുടക്കക്കാർക്കും അപേക്ഷിക്കാം. പ്രായപരിധി 21 മുതല്‍ 35 വരെ.
സെയില്‍സ്മാന്‍ / സെയില്‍ വുമണ്‍: പ്ലസ്ടുവാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. പ്രവർത്തി പരിചയമുള്ളവർക്കൊപ്പം തുടക്കക്കാർക്കും അപേക്ഷിക്കാം. പ്രായപരിധി 18 മുതല്‍ 30 വരെ.
കാഷ്യർ: പ്ലസ്ടു അല്ലെങ്കില്‍ ഉയർന്ന വിദ്യാഭ്യാസ യോഗ്യത നിർബന്ധമാണ്. പ്രവർത്തി പരിചയമുള്ളവർക്കൊപ്പം തുടക്കക്കാർക്കും ഈ ഒഴിവിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 18 മുതല്‍ 30 വരെ.
ഷെഫ് (commi, chef de partie,dcdp,sous chef): ഉദ്യോഗാർത്ഥികള്‍ ഹോട്ടല്‍ അല്ലെങ്കില്‍ റീ ടെയില്‍ മേഖലയില്‍ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തന പരിചയമുള്ളവരായിരിക്കണം. സൗത്ത് /നോർത്ത് ഇന്ത്യന്‍, കോണ്ടിനെന്റല്‍, ചൈനീസ്, അറബിക്, ഷവർമ്മ മേക്കർ, സ്നാക്സ് മേക്കർ, ചാറ്റ് മേക്കർ, ജ്യൂസ് മേക്കർ, ബ്ലോസ്റ്റഡ് മേക്കർ, സാന്‍വിച്ച് മേക്കർ, പിസ മേക്കർ ഒഴിവുകളിലേക്കാണ് നിയമനം.
ബുച്ചർ/ഫിഷ് മോങ്കർ: അപേക്ഷകർ ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വർഷത്തെ പ്രവർത്തന പരിചയമുള്ളവരായിരിക്കണം.
എടപ്പള്ളയിലെ മാരിയറ്റ് ഹോട്ടലില്‍ വെച്ച് ബുധനാഴ്ച (04-12-2024) രാവിലെ 10 മണി മുതല്‍ 3 മണിവരെയായിരിക്കും അഭിമുഖം. സിവിയും യോഗ്യതകള്‍ തെളിയിക്കുന്ന വിദ്യാഭ്യസ, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുകളും ഉദ്യോഗാർത്ഥികള്‍ കയ്യില്‍ കരുതണം. നിയമനങ്ങള്‍ക്ക് മറ്റേതെങ്കലും ഏജന്‍സികളെ എല്‍പ്പിക്കുകയോ, യാതൊരുവിധത്തിലുള്ള ഫീസുകളും ഈടാക്കാത്ത കമ്പനിയാണ് ലുലു ഗ്രൂപ്പ്. അതുകൊണ്ട് തന്നെ മറ്റ് റിക്രൂട്ട്മെന്റ് ഏജന്‍സികളുടെ തട്ടിപ്പിന് ഇരയാകരുതെന്നും ലുലു അധികൃതർ അറിയിക്കുന്നു.
അതേസമയം, കോട്ടയത്തെ ലുലു മാള്‍ നവംബർ 14 ന് ഉദാഘാടനം ചെയ്യും. ലുലു ഗ്രൂപ്പിന്റെകേരളത്തിലെ അഞ്ചാമത്തെ മാളാണ് കോട്ടയത്ത് ആരംഭിക്കുന്നത്. കൊച്ചി, തിരുവന്തപുരം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് ലുലുവിന് നിലവില്‍ മാളുകളുണ്ട്. ഈ മാളുകളില്‍ ഏതെങ്കിലും ഒന്നിലായിരിക്കും തിരഞ്ഞെടുക്കപ്പെടുന്നവർ ജോലി ചെയ്യേണ്ടി വരിക.












Click it and Unblock the Notifications