യുഎഇയിലേക്ക് ലുലു ഗ്രൂപ്പ് വിളിക്കുന്നു: എല്ലാവരും വേണ്ട, ഈ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
യു എ ഇയിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ലുലു ഗ്രൂപ്പ്, റീട്ടെയിൽ ഡെലിവറി എൻജിനീയർ (ടെനന്റ് കോർഡിനേറ്റർ) തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ തേടുന്നു. റീട്ടെയിൽ, കൊമേഴ്സ്യൽ ഫിറ്റ്-ഔട്ട് പ്രോജക്ടുകളുടെ ആസൂത്രണം, ഡിസൈൻ, നിർവ്വഹണം എന്നിവയിൽ ഉടമകൾ, വാടകക്കാർ, കൺസൾട്ടന്റുമാർ, എന്നിവർക്കിടയിൽ ഏകോപനം ഉറപ്പാക്കുക എന്നതാണ് ഈ ജോലിയുടെ പ്രധാന ഉത്തരവാദിത്തം.

യോഗ്യത
വിദ്യാഭ്യാസം: മെക്കാനിക്കൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ബാച്ചിലേഴ്സ് ഡിഗ്രി.
എക്സ്പീരിയന്‍സ്: ടെനന്റ് കോർഡിനേഷൻ, മാൾ മാനേജ്മെന്റ്, അല്ലെങ്കിൽ റീട്ടെയിൽ ഡെലിവറിയിൽ 4-5 വർഷത്തെ പരിചയം (മിക്സഡ്-യൂസ് അല്ലെങ്കിൽ റീട്ടെയിൽ വികസന പദ്ധതികൾക്ക് മുൻഗണന).
വൈദഗ്ധ്യം: എംഇപി സേവനങ്ങൾ, ഫിറ്റ്-ഔട്ട് പ്രക്രിയകൾ, പ്രാദേശിക നിയമങ്ങൾ എന്നിവയെക്കുറിച്ച് നല്ല ധാരണ.
സോഫ്റ്റ്‌വെയർ കഴിവുകൾ: ഓട്ടോകാഡ്, എംഎസ് ഓഫീസ് ടൂളുകൾ എന്നിവയിൽ പ്രാവീണ്യം.
മറ്റ് യോഗ്യതകള്‍
- മികച്ച ആശയവിനിമയ, ചർച്ചാ വൈദഗ്ധ്യം.
- വിശദാംശങ്ങളിൽ ശ്രദ്ധയും ഏകോപന, ആസൂത്രണ കഴിവുകളും.
- ആർക്കിടെക്ചറൽ, എംഇപി ഡ്രോയിംഗുകൾ വ്യാഖ്യാനിക്കാനുള്ള കഴിവ്.
- പ്രശ്നപരിഹാര, സംഘർഷ പരിഹാര കഴിവുകൾ.
- ഒന്നിലധികം ഇടാപാടുകാരെ കൈകാര്യം ചെയ്യാനുള്ള പ്രൊഫഷണലിസം.
ജോലിയുടെ പ്രധാന ഉത്തരവാദിത്തങ്ങൾ
ഇടപാടുകാരുടെ ഓൺബോർഡിംഗ്: പുതിയ ഇടപാടുകാർക്ക് ഫിറ്റ്-ഔട്ട് മാർഗ്ഗനിർദ്ദേശങ്ങൾ വിശദീകരിക്കുക, ഡ്രോയിംഗ് സമർപ്പണം, അനുമതികളുടെ ഏകോപനം എന്നിവ നടത്തുക.
ഡ്രോയിംഗ് പരിശോധനയും അനുമതിയും: വാടകക്കാരുടെ ഡിസൈൻ (ലേ ഔട്ട്, എംഇപി, സൈനേജ്) ഉടമയുടെ മാനദണ്ഡങ്ങൾക്കും നിയമങ്ങൾക്കും അനുസൃതമാണോ എന്ന് പരിശോധിക്കുക.
പ്രോജക്ട് ഏകോപനം: ഡിസൈൻ കൺസൾട്ടന്റുമാർ, കരാറുകാർ, മാൾ മാനേജ്മെന്റ്, റെഗുലേറ്ററി അതോറിറ്റികൾ എന്നിവർക്കിടയിൽ ഏകോപനം നടത്തുക.
സൈറ്റ് മേൽനോട്ടം: ഫിറ്റ്-ഔട്ട് പ്രവൃത്തികളുടെ പുരോഗതിയും ഗുണനിലവാരവും നിരീക്ഷിക്കാൻ സൈറ്റ് സന്ദർശനങ്ങൾ നടത്തുക.
അതോറിറ്റി ബന്ധങ്ങൾ: സിവിൽ ഡിഫൻസ്, മുനിസിപ്പാലിറ്റി തുടങ്ങിയവയിൽ നിന്ന് വാടകക്കാർക്ക് ആവശ്യമായ പെർമിറ്റുകളും എൻഒസികളും നേടാൻ സഹായിക്കുക.
ഹാൻഡോവർ & ടേക്കോവർ: യൂണിറ്റുകൾ വാടകക്കാർക്ക് കൈമാറ്റം ചെയ്യുകയും വാടക കാലാവധി അവസാനിക്കുമ്പോൾ തിരികെ സ്വീകരിക്കുകയും ചെയ്യുക.
റിപ്പോർട്ടിംഗ്: ഇടപാടുകളുടെ പുരോഗതി, പൂർത്തീകരണ നില എന്നിവയുടെ കൃത്യമായ രേഖകൾ സൂക്ഷിക്കുകയും മാനേജ്മെന്റിന് റിപ്പോർട്ട് നൽകുകയും ചെയ്യുക.
കുറവുകൾ പരിഹരിക്കുക: ഫിറ്റ്-ഔട്ട് കാലയളവിനിടയിലും ശേഷവും ഉണ്ടാകുന്ന കുറവുകൾ പരിഹരിക്കാൻ ഏകോപിപ്പിക്കുക.
ലുലു ഗ്രൂപ്പിന്റെ ഈ ജോലി, യുഎഇയിലെ റീട്ടെയിൽ മേഖലയിൽ കരിയർ വളർച്ച തേടുന്ന എൻജിനീയർമാർക്ക് മികച്ച അവസരമാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ലുലുവിന്റെ റീട്ടെയിൽ വികസന പദ്ധതികളിൽ ഭാഗമാകാനും മികച്ച ഒരു കരിയർ രൂപപ്പെടുത്താനും ഇതിലൂടെ സാധിക്കും. താല്‍പര്യമുള്ളവർക്ക് ലുലു റീടെയിലെന്റെ ഔദ്യോഗിക ലിങ്ക്ഡ് ഇന്‍ പ്രൊഫൈല്‍ (https://www.linkedin.com/company/-lulu-retail/jobs/) വഴി അപേക്ഷിക്കാം.
അതേസമയം നാട്ടില്‍ തന്നെയാണ് ജോലി അന്വേഷിക്കുന്നതെങ്കില്‍ വിവിധ സർക്കാർ വകുപ്പുകളില്‍ നിരവധി ഒഴിവുകള്‍ ലഭ്യമാണ്. അത്തരത്തിലുള്ള ഏതാനും ഒഴിവുകള്‍ താഴെ നല്‍കുന്നു.ഇൻസ്ട്രക്ടർ തസ്തികയിലേക്ക് അപേക്ഷിക്കാം
ചെങ്ങന്നൂർ ഗവ. ഐ ടി ഐയിലെ മെക്കാനിക്ക് കൺസ്യൂമർ ഇലക്ട്രോണിക്സ് ആൻഡ് അപ്ലയൻസ് ട്രേഡിൽ നിലവിലുള്ള രണ്ട് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് അപേക്ഷിക്കാം. യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ എഞ്ചിനീയറിങ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ബ്രാഞ്ചിൽ മൂന്നു വർഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ബ്രാഞ്ചിൽ എൻടിസി/എൻഎസിയും, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും.
ഒന്നാമാത്തെ ഒഴിവിൽ ഈഴവ/ബില്ലവ/തിയ്യ വിഭാഗത്തിൽപ്പെട്ടവരും, രണ്ടാമത്തെ ഒഴിവിൽ ജനറൽ മുൻഗണനവിഭാഗത്തിൽപ്പെട്ടവരുമായഉദ്യോഗാർഥികളെയാണ് ഗസ്റ്റ് ഇൻസ്ട്രക്ടറായി നിയമിക്കുന്നത്. അഭിമുഖം ആഗസ്റ്റ് 21ന് രാവിലെ 10 മണിക്ക് ഐ ടി ഐ യിൽ നടത്തും. അഭിമുഖത്തിന് ഹാജരാകുന്നവർ അസ്സൽ സർട്ടിഫിക്കറ്റുകളോടൊപ്പം അവയുടെ പകർപ്പുകൾ കൂടി ഹാജരാക്കണം. ഫോൺ: 0479 2452210, 2953150
സഭാ ടിവിയിൽ ഒഴിവ്
നിയമസഭാ സെക്രട്ടേറിയറ്റിൽ കരാറടിസ്ഥാനത്തിൽ സഭാ ടി.വി.യിൽ റിസർച്ച് അസിസ്റ്റന്റുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും കല, സാഹിത്യം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിൽ എം.ഫിൽ അഥവാ പി.എച്ച്.ഡി. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യവുമുള്ളവർക്ക് അപേക്ഷിക്കാം. 25 നും 45 നും ഇടയിലാണ് പ്രായപരിധി.
വിശദമായ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതമുള്ള അപേക്ഷകൾ നിയമസഭാ സെക്രട്ടറി, നിയമസഭാ സമുച്ചയം, വികാസ് ഭവൻ.പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ, ഇ-മെയിൽ ([email protected]) മുഖേനയോ ആഗസ്റ്റ് 22ന് വൈകിട്ട് 5 മണിക്ക് മുമ്പായി ലഭ്യമാക്കണം. കൂടുതൽവിവരങ്ങൾക്ക്: www.niyamasabha.org.












Click it and Unblock the Notifications