ലുലു ഗ്രൂപ്പില്‍ ജോലി നേടാം, അതും കൊച്ചിയില്‍: വേണ്ടത് സോഷ്യല്‍ മീഡിയ പുലികളെ: നിറയെ ഒഴിവുകള്‍
ലുലു ഗ്രൂപ്പിന് കീഴില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവർക്ക് വീണ്ടും സുവർണ്ണാവസരം. കേരളത്തിലെ വിവിധ ഒഴിവുകളിലേക്ക് പുതിയ റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ചിരിക്കുകയാണ് ഗ്രൂപ്പ്. തിരഞ്ഞെടുക്കപ്പെടുന്നവർ കൊച്ചി കേന്ദ്രീകരിച്ചായിരിക്കും ജോലി ചെയ്യേണ്ടി വരിക. അടുത്തിടെയായി കണ്ണൂരിലും കോഴിക്കോടുമായി നടന്ന റിക്രൂട്ട്മെന്റ് റാലികള്‍ക്ക് പിന്നാലെയാണ് പുതിയ ഒഴിവുകള്‍ ലുലു പുറത്തുവിട്ടിരിക്കുന്നത്.
നിരവധി ഒഴിവുകളിലേക്കായാണ് പുതിയ റിക്രൂട്ട്മെന്റ്. അസിസ്റ്റന്റ് മാനേജർ ഡിജിറ്റല്‍ മാർക്കറ്റിങ് , ക്യാമ്പയിന്‍ മാനേജർ - എസ് എഫ് എം സി, സോഷ്യല്‍ മീഡിയ ലീഡ്, പെയിഡ് മീഡിയ ലീഡ്, സോഷ്യല്‍ മീഡിയ എക്സിക്യുട്ടീവ്, ഡിജിറ്റല്‍ മാർക്കറ്റിങ് എക്സിക്യൂട്ടീവ് എന്നീ ഒഴിവുകളിലാണ് ലുലുവിന് പുതിയ ഉദ്യോഗാർത്ഥികളെ ആവശ്യമുള്ളത്. ഒരോ ഒഴിവിലേക്കും വേണ്ട യോഗ്യതകള്‍ താഴെ വിശദമായി നല്‍കുന്നു.

അസിസ്റ്റൻ്റ് മാനേജർ ഡിജിറ്റൽ മാർക്കറ്റിംഗ് (ജോബ് കോഡ് DM-01)
ഉദ്യോഗാർത്ഥികള്‍ക്ക് ബന്ധപ്പെട്ട മേഖലയില്‍ 4-5 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. ആശയ രൂപീകരണം, ബജറ്റിംഗ്, മീഡിയ പ്ലാനിംഗ്, ഒപ്റ്റിമൈസേഷൻ, പെർഫോമന്‍സ് അനാലിസ് എന്നിവ കൈകാര്യം ചെയ്യണം. ഡിജിറ്റൽ ബജറ്റുകൾ കൈകാര്യം ചെയ്യുക, ആവശ്യാനുസരണം ഡാറ്റ അനലിറ്റിക്‌സ്, പെർഫോമന്‍സ്, ക്രിയേറ്റീവ് റിപ്പോർട്ടുകൾ തയ്യാറാക്കലും ഈ ജോലിയുടെ ഉത്തരവാദിത്തമായിരിക്കും.
കാമ്പെയ്ൻ മാനേജർ (SFMC) (ജോബ് കോഡ് CM 05)
സെയിൽസ്ഫോഴ്സ് മാർക്കറ്റിംഗ് ക്ലൗഡ് (എസ്എഫ്എംസി) - ഓട്ടോമേഷൻ, ഇമെയിൽ, എഎംപിസ്ക്രിപ്റ്റ്, ഐൻസ്റ്റീൻ മൊഡ്യൂളുകൾ എന്നിവയിൽ വൈദഗ്ധ്യം ഉണ്ടായിരിക്കണം. സെയിൽസ്ഫോഴ്സ് സർട്ടിഫിക്കേഷൻ അഭികാമ്യമാണ്. ഉദ്യോഗാർത്ഥികള്‍ക്ക് 7 വർഷത്തെ പ്രവർത്തി പരിചയം വേണം.
സോഷ്യൽ മീഡിയ ലീഡ് (ജോബ് കോഡ് - SML 02)
സ്ഥാപനങ്ങളുടെ ഒന്നിലധികം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വിജയകരമായി കൈകാര്യം ചെയ്യുന്നതിൽ പരിചയവും വിവിധ സോഷ്യൽ മീഡിയ ടൂളുകളെ കുറിച്ചുള്ള വ്യക്തമായ ധാരണയും ഉണ്ടായിരിക്കണം. പരിചയം: 2-3 വർഷം.
പെയിഡ് മീഡിയ ലീഡ് (ജോബ് കോഡ് - PML 03)
പ്രോഗ്രമാറ്റിക് പരസ്യങ്ങൾ, ഗൂഗിള്‍, ഫേസ്ബുക്ക്, മറ്റ് സോഷ്യൽ ചാനലുകൾ (സ്നാപ് ചാറ്റ്, ഇന്‍സ്റ്റഗ്രാം, ട്വിറ്റർ, പിന്റസ്റ്റ്, ലിങ്കിഡ് ഇന്‍, യൂട്യൂബ്) എന്നിവയെക്കുറിച്ച് ശക്തമായ ധാരണ ഉണ്ടായിരിക്കണം. ഇ-കൊമേഴ്‌സ് അനുഭവം നിർബന്ധമാണ്. പരിചയം: 3-5 വർഷം
സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ് (ജോബ് കോഡ് SME 04)
എന്‍ഗേജ്മെന്റും ബ്രാൻഡ് അവബോധവും വർദ്ധിപ്പിക്കുന്നതിന് സോഷ്യൽ മീഡിയ തന്ത്രങ്ങൾ വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുക.സമയബന്ധിതവും ഗുണനിലവാരമുള്ളതുമായ കണ്ടന്റ് ഡെലിവറി ഉറപ്പാക്കിക്കൊണ്ട് സോഷ്യൽ മീഡിയ നിയന്ത്രിക്കുക. പരിചയം: കുറഞ്ഞത് 1 വർഷം
ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് (ജോബ് കോഡ് DME 05)
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കായി കണ്ടന്റ് കലണ്ടറുകൾ സൃഷ്‌ടിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക, സമയബന്ധിതവും ആകർഷകവുമായ പോസ്റ്റുകൾ ഉറപ്പാക്കുക. ഓൺലൈൻ രംഗത്തെ സാന്നിധ്യം മെച്ചപ്പെടുത്തുന്നതിന് എതിരാളികളുടെ വിശകലനം, കീവേഡ് റിസർച്ച്, എസ് ഇ ഒ ഒപ്റ്റിമൈസേഷൻ എന്നിവ നടത്തുക. പരിചയം: 1-3 വർഷം
മതിയായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികള്‍ക്ക് [email protected] എന്ന വിലാസത്തിലേക്ക് ബയോഡാറ്റ ഇമെയിൽ ചെയ്തുകൊണ്ട് ഒഴിവുകളിലേക്ക് അപേക്ഷിക്കാം. മെയിലിന്റെ സബ്ജക്ട് ഫീല്‍ഡില്‍ അപേക്ഷിക്കുന്ന ഒഴിവിന്റെ ജോബ് കോഡ് പരാമർശിക്കേണ്ടതാണ്. അപേക്ഷിക്കേണ്ട അവസാന തിയതി - ജനുവരി 30.












Click it and Unblock the Notifications