ലുലു മാളില്‍ ജോലി അവസരം: ഒഴിവുകള്‍ കൊച്ചിയില്‍: വേണ്ടത് ഈ യോഗ്യതകള്‍
ഒരു ജോലി അന്വേഷിച്ച മടുത്തവരാണോ നിങ്ങള്‍? അതും അല്ലെങ്കില്‍ നിലവിലെ ജോലിയില്‍ നിന്നും മാറാന്‍ ഉദ്ദേശിക്കുന്നവരാണോ? എങ്കില്‍ ഇതാ നിങ്ങള്‍ക്കായി ലുലു ഗ്രൂപ്പ് അവസരങ്ങളുടെ വാതില്‍ തുറന്നിരിക്കുകയാണ്. അതായത് കൊച്ചിയിലെ മാളുകളിലെ ഏതാനും ഒഴുവുകളിലേക്ക് ലുലു അർഹരായ ഉദ്യോഗാർത്ഥികളില്‍ നിന്നു അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
റീട്ടെയിൽ പ്ലാനർ, സെൻട്രൽ ബയർ, ഫാഷൻ ഡിസൈനർ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ ഒഴിവുകളിലേക്കും അപേക്ഷിക്കാന്‍ വേണ്ട യോഗ്യതകളും എങ്ങനെ അപേക്ഷിക്കണമെന്നും താഴെ വിശദമായി നല്‍കുന്നു.

റീട്ടെയിൽ പ്ലാനർ (ജോബ് കോഡ്: MP01)
- അപാരൽ വ്യവസായ രംഗത്ത് 3-5 വർഷത്തെ പരിചയം
- ഒ ടി ബി പ്ലാനിംഗ്, സെയിൽസ് ഫോർകാസ്റ്റിംഗ്, ഇൻവെന്ററി മാനേജ്മെന്റ്.
- സ്റ്റോക്ക് അലോക്കേഷൻ, അസോർട്ട്മെന്റ്, കാറ്റഗറി പ്ലാനിംഗ്.
- ഉൽപ്പന്ന പ്രകടനം വിലയിരുത്തൽ, ടീം സഹകരണം.
- ഫാഷൻ മാനേജ്മെന്റിൽ ബിരുദം.
സെൻട്രൽ ബയർ (ജോബ് കോഡ്: CB02)
- ഫാഷൻ ബയിംഗ് രംഗത്തെ പരിചയം
- കിഡ്സ് ബയിംഗ്, വെണ്ടർ മാനേജ്മെന്റ്, നെഗോഷിയേഷൻ.
- ഫാഷൻ/ബന്ധപ്പെട്ട മേഖലയിൽ ബിരുദം (NIFT പ്രധാനമാണ്).
ഫാഷൻ ഡിസൈനർ (ജോബ് കോഡ്: FD03)
- ഫാഷൻ വ്യവസായ രംഗത്ത് നാല് വർഷത്തെ പരിചയം
- വിമൻസ് വെസ്റ്റേൺ വയർ ഡിസൈനിംഗ്
- ഫാഷൻ ടെക്നോളജിയിൽ ബിരുദം/മാസ്റ്റേഴ്സ് (NIFT പ്രധാനമാണ്).
മേല്‍പ്പറഞ്ഞ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താൽപര്യമുള്ളവർ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്. ജൂണ്‍ 26 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി. കൂടാതെ അപേക്ഷയിൽ ജോബ് കോഡ് സബ്ജക്ട് ഫീൽഡിൽ ഉൾപ്പെടുത്തേണ്ടതാണ്.
അതേസമയം, ഒരു താല്‍ക്കാലിക ജോലിയാണ് നിങ്ങള്‍ നോക്കുന്നതെങ്കില്‍ വിവിധ സർക്കാർ വകുപ്പുകളില്‍ ഒഴിവുകള്‍ ലഭ്യമാണ്. അത്തരം ഏതാനും ഒഴിവുകളെക്കുറിച്ച് താഴെ വിശദമായി നല്‍കുന്നു.
ഗസ്റ്റ് ലക്ചറർ നിയമനം
നെടുമങ്ങാട് ഗവ. പോളിടെക്നിക് കോളജിൽ ഒഴിവുള്ള മെക്കാനിക്കൽ ഗസ്റ്റ് ലക്ചറർ തസ്തികയിലേക്ക് എൻജിനിയറിങ് ഗ്രാഫിക്സ് വിഷയം കൈകാര്യം ചെയ്യുന്നതിനായി 30ന് രാവിലെ 10.30ന് ഇന്റർവ്യൂ നടത്തും. മെക്കാനിക്കൽ എൻജിനിയറിങ് ബിരുദത്തിൽ (ബി.ടെക്) ഒന്നാം ക്ലാസാണ് യോഗ്യത. നിയമനം ഒരു സെമസ്റ്ററിലേക്ക് മാത്രമായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ കോളജ് പ്രിൻസിപ്പൽ മുമ്പാകെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0472 2802686, ഇ-മെയിൽ: [email protected].
ലീഗല്‍ കൗണ്‍സിലര്‍, അഡ്വൈസർ നിയമനം
പട്ടിക വിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമവും (പിഒഎ ആക്ട്) പൗരാവകാശ സംരക്ഷണ നിയമവും മെച്ചപ്പെട്ട രീതിയില്‍ നടപ്പാക്കുക, അതിക്രമത്തിനിരയാകുന്ന പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ പട്ടികജാതി വികസന വകുപ്പ് രൂപം നല്‍കിയ 'ജ്വാല' ലീഗല്‍ സെല്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ലീഗൽ അഡ്വൈസർ, ജ്വാല ലീഗല്‍ സെല്‍ അസിസ്റ്റന്റ്, ജില്ലകളില്‍ ലീഗല്‍ കൗണ്‍സിലര്‍ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും.
യോഗ്യത (ലീഗല്‍ കൗണ്‍സിലര്‍): അപേക്ഷകര്‍ പട്ടികജാതി വിഭാഗക്കാരായിരിക്കണം. നിയമ ബിരുദവും അഡ്വക്കേറ്റായി രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി: 21-40. പ്രതിമാസ ഹോണറേറിയം 20,000 രൂപ. അപേക്ഷ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാപട്ടികജാതി വികസന ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് -673020 വിലാസത്തില്‍ ജൂണ്‍ 30ന് വൈകിട്ട് അഞ്ച് വരെ സമര്‍പ്പിക്കാം.
ലീഗല്‍ അഡ്വൈസർ: നിയമ ബിരുദവും കുറഞ്ഞത് അഭിഭാഷകനായി അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി 21-45. പ്രതിമാസ ഹോണറേറിയം 25,000 രൂപ. ജ്വാല ലീഗല്‍ സെല്‍ അസിസ്റ്റന്റ്: ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും. എല്‍എല്‍ബി/എംഎസ്ഡബ്യൂ ബിരുദധാരികള്‍ക്ക് മുന്‍ഗണന. പ്രായപരിധി: 21-35. പ്രതിമാസ ഓണറേറിയം 18,000.
ജ്വാല ലീഗല്‍ സെല്‍ അസിസ്റ്റന്റ്, ലീഗല്‍ അഡ്വൈസർ അപേക്ഷകള്‍ തിരുവനന്തപുരത്തെ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍ (ഡയറക്ടര്‍, പട്ടികജാതി വികസന വകുപ്പ്, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം-695033) സമര്‍പ്പിക്കണം. അവസാന തീയതി: 2025 ജൂണ്‍ 30ന് വൈകീട്ട് അഞ്ച് മണിവരെ.
കൂടുതല്‍ വിവരങ്ങളും അപേക്ഷ ഫോറത്തിന്റെ മാതൃകയും ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകള്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവ സമര്‍പ്പിക്കണം. ഫോണ്‍: 0495 2370379, 2370657.
-
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു












Click it and Unblock the Notifications