ലുലു ഗ്രൂപ്പിന് കൊച്ചിയിലേക്ക് ആളെ വേണം: വേണ്ടത് ഈ യോഗ്യത ഉള്ളവരെ: ഉടന്‍ അപേക്ഷിക്കൂ
മികച്ച കഴിവും യോഗ്യതയും ഉണ്ടായിട്ടും അർഹിച്ച ജോലി ലഭിക്കാതെ പോയവരാണോ നിങ്ങള്‍? അല്ലെങ്കില്‍ നിലവിലെ സ്ഥാപനത്തില്‍ നിന്നും മറ്റൊരു സ്ഥാപനത്തിലേക്ക് മാറാന്‍ ഉദ്ധേശിക്കുന്നവരാണോ? എങ്കില്‍ ഇതാ നിങ്ങള്‍ക്കായി മികച്ച ചില അവസരങ്ങള്‍ ലുലു ഗ്രൂപ്പ് തുറന്നിരിക്കുകയാണ്. കൊച്ചിയില്‍ തന്നെയാണ് ഈ ഒഴിവുകള്‍ എന്നതാണ് ശ്രദ്ധേയം. സീനിയർ ഗ്രാഫിക് ഡിസൈനർ, എസ്എപി ബേസിസ് അഡ്മിനിസ്ട്രേറ്റർ വിഭാഗങ്ങളിലാണ് ഒഴിവ് വന്നിരിക്കുന്നത്. ഓരോ വിഭാഗത്തിലേക്കും അപേക്ഷിക്കാന്‍ വേണ്ട യോഗ്യതകള്‍ താഴെ നല്‍കുന്നു.
സീനിയർ ഗ്രാഫിക് ഡിസൈനർ
സീനിയർ ഗ്രാഫിക് ഡിസൈനർ വിഭാഗത്തിലേക്ക് അപേക്ഷിക്കാന്‍ ബന്ധപ്പെട്ട മേഖലയില്‍ മുന്ന് മുതല്‍ ആറ് വർഷത്തെ പ്രവർത്തി പരിചയമാണ് വേണ്ടത്. മാർക്കറ്റിംഗ് വിഷ്വലുകൾ സൃഷ്ടിക്കുന്നതിൽ ശക്തമായ കഴിവും അപേക്ഷകർക്ക് ഉണ്ടാകണം. അഡോബ് ക്രിയേറ്റീവ് സ്യൂട്ട് (ഫോട്ടോഷോപ്പ്, ഇല്ലസ്‌ട്രേറ്റർ, ഇൻഡിസൈൻ) തുടങ്ങിയ ഡിസൈൻ ടൂളുകളിൽ വിദഗ്ധ പരിജ്ഞാനവും ഡിസൈൻ പ്രോജക്ടുകൾ നയിക്കാനും ജൂനിയർ ഡിസൈനർമാർക്ക് ഫീഡ്‌ബാക്ക് നൽകാനുമുള്ള പരിചയവും ഉണ്ടായിക്കണം.

ഏറ്റവും പുതിയ ഡിസൈൻ ട്രെൻഡുകളെക്കുറിച്ചും ഡിജിറ്റൽ മാർക്കറ്റിംഗ് മികച്ച രീതികളെക്കുറിച്ചും ശക്തമായ ധാരണയുള്ളവരായിരിക്കണം അപേക്ഷകർ. കോപ്പിറൈറ്റർമാർ, മാർക്കറ്റർമാർ എന്നിവരുമായി ചേർന്ന് പുതിയ ആശയങ്ങള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുകയും വേണം.
തിരഞ്ഞെടുക്കപ്പെടുന്നവർ ഡിജിറ്റൽ ക്യാമ്പെയ്‌നുകൾ, സോഷ്യൽ മീഡിയ, പ്രിന്റ് മെറ്റീരിയലുകൾ, വെബ്‌സൈറ്റുകൾ, ഇമെയിൽ മാർക്കറ്റിംഗ് എന്നിവയുൾപ്പെടെ വിവിധ മാർക്കറ്റിംഗ് സംരംഭങ്ങൾക്കായി ഉയർന്ന നിലവാരമുള്ള വിഷ്വൽ അസറ്റുകൾ എന്നിവ സൃഷ്ടിക്കേണ്ടി വരും.മാർക്കറ്റിംഗ് ടീമിനൊപ്പം സഹകരിച്ച് ആകർഷകമായ പ്രസന്റേഷനുകൾ, ലാൻഡിംഗ് പേജുകൾ, പരസ്യങ്ങൾ, സോഷ്യൽ മീഡിയ ഗ്രാഫിക്സ് എന്നിവ രൂപകൽപ്പന ചെയ്യുകയും നടപ്പിലാക്കുകയും വേണം
എസ്എപി ബേസിസ് അഡ്മിനിസ്ട്രേറ്റർ
കമ്പ്യൂട്ടർ സയൻസ്, ടെക്നോളജി, അല്ലെങ്കിൽ അനുബന്ധ പഠനമേഖലയിൽ ബിരുദം അല്ലെങ്കിൽ തത്തുല്യ പരിചയമുള്ളവരായരിക്കണം. ലുലു ഗ്രൂപ്പിന്റെ ലിങ്കിഡ് ഇന്‍ വഴിയാണ് ഉദ്യോഗാർത്ഥികള്‍ അപേക്ഷിക്കേണ്ടത്.
അതേസമയം, സർക്കാറിന്റെ വിവിധ വകുപ്പുകളിലായി നിരവധി താല്‍ക്കാലിക ഒഴിവുകള്‍ ലഭ്യമാണ്. അത്തരം ഒഴിവുകളെക്കുറിച്ച് താഴെ വിശദമായി നല്‍കുന്നു.
കോപ്പി എഡിറ്റർ നിയമനം
കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിന്റെ പ്രവർത്തനങ്ങൾക്ക് ഓൺലൈൻ കോപ്പി എഡിറ്ററെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ മലയാളം/ഇംഗ്ലീഷ് സാഹിത്യത്തിൽ/ ഇതര ബിരുദ വിഷയങ്ങളിൽ ബിരുദവും ജേർണലിസത്തിൽ ഡിപ്ലോമയുമാണ് യോഗ്യത.
സ്വന്തമായി ലേഖനങ്ങൾ എഴുതി പ്രസിദ്ധീകരിച്ചുള്ള പരിചയവും വീഡിയോ ഷൂട്ട് ചെയ്യുക, ടോക്കുകൾ റിക്കോർഡ് ചെയ്ത് എഡിറ്റ് ചെയ്യുക എന്നിവയിലുള്ള പ്രവൃത്തി പരിചയവും അഭികാമ്യം. പ്രതിമാസ വേതനം 32,550 രൂപ. വിശദമായ ബയോഡാറ്റ സഹിതം ജൂൺ 26 നകം അപേക്ഷകൾ ഇ-മെയിൽ/ തപാൽ ആയി സമർപ്പിക്കണം. മേൽ വിലാസം: ഡയറക്ടർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപെഡിക് പബ്ലിക്കേഷൻസ്, ജവഹർ സഹകരണ ഭവൻ, പത്താം നില, ഡി.പി.ഐ ജംഗ്ഷൻ, തൈക്കാട് പി.ഒ, തിരുവനന്തപുരം - 695014. അവസാന തീയതി ജൂൺ 26.
താൽക്കാലിക അധ്യാപകർ
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ വർക്കിങ് പ്രൊഫഷണൽ സിവിൽ എൻജിനിയറിങ് ഈവനിങ് കോഴ്സിലെ താൽക്കാലിക അധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒന്നാം ക്ലാസ് സിവിൽ എൻജിനിയറിങ് ബി.ടെക് ബിരുദ യോഗ്യയുള്ളവർക്ക് ജൂൺ 9 ന് രാവിലെ 10 മണിക്കുള്ള അഭിമുഖത്തിൽ പങ്കെടുക്കാം.
കോച്ച്, ട്രെയിനർ
കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന് കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ സ്‌പോർട്‌സ് അക്കാദമികളിലേക്കും കേന്ദ്രങ്ങളിലേക്കും കരാർ അടിസ്ഥാനത്തിൽ കോച്ച്/ട്രെയിനർമാരെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. ഫുട്‌ബോൾ, ഫെൻസിങ്, ജൂഡോ, ഗുസ്തി, ഹോക്കി, ബാസ്‌കറ്റ്‌ബോൾ, വോളിബോൾ, ടായ്‌ക്വോണ്ടോ എന്നീ കായിക ഇനങ്ങളിൽ മികവ് പുലർത്തുന്നവർക്കാണ് അവസരം.
കോച്ച് തസ്തികയ്ക്ക് അപേക്ഷിക്കുന്നവർ എൻ.ഐ.എസിൽ നിന്നുള്ള ഒരു വർഷത്തെ റെഗുലർ ഡിപ്ലോമ, അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം, ബന്ധപ്പെട്ട കായിക ഇനത്തിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തന പരിചയം, അതോടൊപ്പം ആ കായിക ഇനത്തിൽ മികവ് എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി 45 വയസ്സ്.
ട്രെയിനർ തസ്തികയ്ക്ക് SAI യിൽ നിന്നുള്ള സർട്ടിഫിക്കറ്റ് കോഴ്‌സോ അംഗീകൃത അതോറിറ്റി നൽകിയ കോച്ചിങ് ലൈസൻസോ, പ്ലസ് ടു വിദ്യാഭ്യാസ യോഗ്യത, ബന്ധപ്പെട്ട കായിക ഇനത്തിൽ രണ്ട് വർഷത്തെ പരിചയം, മികവ് എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി 45 വയസ്സ്. മുൻ സൈനികർക്ക് ഇളവുകൾ ബാധകമാകും.
യോഗ്യരായവർ ജൂൺ 11ന് രാവിലെ 10ന് തിരുവനന്തപുരത്തെ കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ ബന്ധപ്പെട്ട രേഖകളുടെ അസലും പകർപ്പുമായി വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം.












Click it and Unblock the Notifications