Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലു ഗ്രൂപ്പ് വിളിക്കുന്നു: കേരളത്തില്‍ സൂപ്പർവൈസർ അടക്കം നിരവധി ഒഴിവുകള്‍; ഫ്രഷേഴ്സിനും അപേക്ഷിക്കാം

വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ തങ്ങളുടെ സ്ഥാപനങ്ങളിലേക്കുള്ള വമ്പന്‍ റിക്രൂട്ട്മെന്റ് അടുത്തിടെയാണ് ലുലു ഗ്രൂപ്പ് നടത്തിയത്. സെയിൽസ്മാൻ, കാഷ്യർ, ഇലക്ട്രീഷ്യൻ, കാർപെന്റർ, ഹെവി ഡ്രൈവർ തുടങ്ങിയ വിവിധ ഒഴിവുകളിലേക്കായിരുന്നു നിയമനം. തൃശൂരില്‍ വെച്ച് നടന്ന റിക്രൂട്ട്മെന്റില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. ഗള്‍ഫ് രാജ്യങ്ങളിലെ റിക്രൂട്ട്മെന്റ് നടന്ന് ആഴ്ചകള്‍ തികയുന്നതിന് മുമ്പ് തന്നെ കേരളത്തിലെ തങ്ങളുടെ ഒരു സ്ഥാപനങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റും ലുലു പ്രഖ്യാപിച്ചിരിക്കുകയാണ്.

കോട്ടയം ലുലു മാളിലെ വിവിധ ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. ഷിഫ്റ്റ് എഞ്ചിനീയർ, വിഷ്വൽ മർച്ചൻഡൈസർ, സൂപ്പർവൈസർ, ഓപ്പറേഷൻസ് എക്സിക്യൂട്ടീവ്, ബേക്കറി & കൺഫെക്ഷനറി, സോസ് ഷെഫ്, ഡി സി ഡി പി & കോമിസ്, കമ്മീഷൻ/ഷെഫ് ഡി പാർട്ടി/ഡി സി ഡി പി തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം. ഓരോ ഒഴിവുകളിലേക്കും വേണ്ട യോഗ്യതകള്‍ താഴെ വിശദമായി നല്‍കുന്നു.

lulu-kottayam-job

ഷിഫ്റ്റ് എഞ്ചിനീയർ

ഷിഫ്റ്റ് എഞ്ചിനീയർ വിഭാഗത്തിലേക്ക് അപേക്ഷിക്കാന്‍ വേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ഇലക്ട്രിക്കൽ ലൈസൻസുള്ള ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിലെ ബി ടെക് ബിരുദമാണ്. എച്ച് വി എ സി, എം ഇ പി എന്നിവയില്‍ ശക്തമായ അറിവും 5 വർഷത്തെ പ്രവർത്തി പരിചയവുമുണ്ടായിരിക്കണം. ഓട്ടോകാഡ്, പി എല്‍ സി എന്നിവ അറിയുന്നത് ഒരു അധിക നേട്ടമായിരിക്കും.

വിഷ്വൽ മർച്ചൻഡൈസർ

വസ്ത്ര മേഖലയിൽ 2+ വർഷത്തെ പരിചയമാണ് ഈ ഒഴിവിലേക്ക് അപേക്ഷിക്കാന്‍ വേണ്ട പ്രധാന യോഗ്യത. ഫാഷൻ ഡിസൈനിംഗിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമയും ഉണ്ടായിരിക്കണം.

സൂപ്പർവൈസർ

സൂപ്പർവൈസർ വിഭാഗത്തിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ വേണ്ട പ്രായപരിധി 35 വയസ്സില്‍ താഴെയാണ്. ഡെലിക്കേറ്റസെൻ, ഫിഷ് വിഭാഗങ്ങളില്‍ 2+ വർഷത്തെ പ്രായോഗിക പരിചയം ഉണ്ടായിരിക്കണം.

ഓപ്പറേഷൻസ് എക്സിക്യൂട്ടീവ്

ഓപ്പറേഷൻസ് മേഖലയില്‍ എം ബി എയാണ് ഈ വിഭാഗത്തിലെ അപേക്ഷകരോട് ലുലു ചോദിച്ചിരിക്കുന്ന അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. പ്രവർത്തി പരിചയം വേണ്ടതില്ല. അതായത് ഫ്രഷേഴ്‌സിനും അപേക്ഷിക്കാം.

ബേക്കറി & കൺഫെക്ഷനറി, സോസ് ഷെഫ്

ബേക്കറി & കൺഫെക്ഷനറിയിൽ 5+ വർഷത്തെ പരിചയം. ബി എച്ച് എം അല്ലെങ്കിൽ പ്രസക്തമായ പരിചയവും ഉണ്ടായിരിക്കണം.

ഡി സി ഡി പി & കോമിസ്

ബി എച്ച് എം അല്ലെങ്കിൽ ബേക്കറി & കൺഫെക്ഷനറി മേഖലയില്‍ വ്യക്തമായ പ്രവർത്തി പരിചയം അപേക്ഷകർക്ക് ഉണ്ടായിരിക്കണം.

കമ്മീഷൻ/ഷെഫ് ഡി പാർട്ടി/ഡി സി ഡി പി

ബി എച്ച് എം അല്ലെങ്കില്‍ പ്രസക്തമായ പരിചയമാണ് അപേക്ഷകർക്ക് വേണ്ടത്. പ്രാദേശികവും പരമ്പരാഗത ലഘുഭക്ഷണ നിർമ്മാണം, ജ്യൂസ് മേക്കിങ്, ബാരിസ്റ്റ/ ടീ മേക്കിങ്, അസിസ്റ്റന്റ് ബാരിസ്റ്റ തുടങ്ങിയ വിഭാഗങ്ങളിലായിട്ടാണ് ഒഴിവുകളുള്ളത്.

പ്രസക്തമായ യോഗ്യതയും താല്‍പര്യവുമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് നിങ്ങളുടെ പുതുക്കിയ സിവി [email protected] എന്ന വിലാസത്തിലേക്ക് ഇമെയിൽ അയച്ചുകൊണ്ട് ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ഇ-മെയിലിന്റെ സബ്ജക്ട് ഫീൽഡിൽ അപേക്ഷിക്കേണ്ട പോസ്റ്റ് പരാമർശിക്കാൻ മറക്കരുത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയത് 2025 മാർച്ച് 15.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+