മഹാരാജാസ് കോളേജിൽ ലാബ് അറ്റന്റന്റ്,ക്ലാർക്ക് ഉൾപ്പെടെ നിരവധി ഒഴിവുകൾ; നിയമനം അഭിമുഖം വഴി
എറണാകുളം: മഹാരാജാസ് കോളേജിലെ ആര്‍ക്കിയോളജി ആന്റ് മെറ്റീരിയല്‍ കള്‍ച്ചര്‍ സ്റ്റഡീസ് വിഭാഗത്തില്‍ ഈ അധ്യയന വര്‍ഷം അതിഥി അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ആര്‍ക്കിയോളജി ആന്റ മെറ്റീരിയല്‍ കള്‍ച്ചര്‍ സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം. പി എച്ച് ഡി , നെറ്റ് മുന്‍ഗണന. പ്രവര്‍ത്തി പരിചയം അഭിലഷണീയം.
നിശ്ചിത യോഗ്യതയുള്ള എറണാകുളം വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലക്ചറര്‍ പാനലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ( ഒരു സെറ്റ് കോപ്പികള്‍ സഹിതം) ജൂണ്‍ ആറിന് രാവിലെ 11 ന് പ്രിന്‍സിപ്പല്‍ ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.maharajas.ac.in എന്ന വെബ്‌സെറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 0484 2352838.

ഫിസിക്‌സ് ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്ട്രോണിക്‌സ്, കെമിസ്ട്രി, എന്‍വയോണ്‍മെന്റല്‍ കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് വിഷയങ്ങളിലും താത്കാലിക ഒഴിവുണ്ട്. കൂടാതെ ലാബ് അസിസ്റ്റന്റ്, പാര്‍ട്ട് ടൈം ക്ലര്‍ക്ക് ഒഴിവുകളുമുണ്ട്. വിശദവിവരങ്ങൾക്ക് https://maharajas.ac.in/
താല്‍കാലിക അധ്യാപക നിയമനം
കണ്ണൂർ: ജി വി എച്ച് എസ് എസ് കതിരൂര്‍ വി എച്ച് എസ് ഇ വിഭാഗത്തില്‍ ഒഴിവുള്ള നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇംഗ്ലീഷ് സീനിയര്‍, കെമിസ്ട്രി സീനിയര്‍, വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ഡി എന്‍ എച്ച്, ടി ടി ഐ എന്നീ തസ്തികയിലേക്ക് താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂണ്‍ 1 ശനിയാഴ്ച സ്‌കൂളില്‍ നടക്കും. ഇംഗ്ലീഷ് സീനിയര്‍, കെമിസ്ട്രി വിഷയങ്ങളുടെ കൂടിക്കാഴ്ച രാവിലെ 10 മണി മുതല്‍. വൊക്കേഷണല്‍ വിഷയങ്ങളുടെ കൂടിക്കാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍. നോണ്‍ വൊക്കേഷണല്‍ വിഷയങ്ങള്‍ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ പിജി, ബി എഡ്, സെറ്റ്, വൊക്കേഷണല്‍ വിഷയങ്ങള്‍ക്ക് ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ എന്നിവയിലേതെങ്കിലുമുള്ള എഞ്ചിനീയറിങ്ങ് ബിരുദമാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 7510153050, 9947085920.
അഴീക്കല്‍ ഗവ: റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വി എച്ച് എസ് ഇ വിഭാഗത്തില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ( ജൂനിയര്‍), ഫിസിക്‌സ്, എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് ( ഇഡി) എന്നീ തസ്തികകളില്‍ ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ ( മാസ്റ്റര്‍ ബിരുദം, ബി എഡ്, സെറ്റ്) അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ മൂന്നിന് രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ എത്തണം.
ഗവ: വി.എച്ച്.എസ്.എസ് തോട്ടടയില്‍ വൊക്കേഷണല്‍ ടീച്ചര്‍ പ്ലംബര്‍ ജനറല്‍, വൊക്കേഷണല്‍ ടീച്ചര്‍ ഫോര്‍വീലര്‍ സര്‍വ്വീസ് ടെക്‌നീഷ്യന്‍, നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇ.ഡി എന്നീ വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപക ഒഴിവ്. അഭിമുഖം : ജൂണ്‍ മൂന്നിന് ഉച്ചക്ക് രണ്ട് മണിക്ക് തോട്ടട ഗവ: വി.എച്ച്.എസ്.എസ്-ല്‍ കുടുതല്‍ വിവരങ്ങള്‍ക്ക് : 9447647340, 9447319053.












Click it and Unblock the Notifications