മലബാർ കാൻസർ സെൻ്ററിൽ നഴ്സ്,ഫാർമസിസ്റ്റ്,ടെക്നീഷ്യൻ തുടങ്ങി നിരവധി ഒഴിവുകൾ;60,000ത്തിന് മുകളിൽ ശമ്പളം
തിരുവനന്തപുരം; മലബാർ കാൻസർ സെന്റർ (പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ച്) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ അറിയാം
ഫാർമസിസ്റ്റ് (ശമ്പളം: 20,000): എംഫാം യോഗ്യതയുള്ളവർക്ക് ഒരു വർഷവും ബിഫാം യോഗ്യതയുള്ളവർക്ക് രണ്ട് വർഷവും പ്രവൃത്തിപരിചയം വേണം. ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.
ക്ലിനിക്കൽ ഫാർമസിസ്റ്റ് (ശമ്പളം: 30,000): ഫാംഡി/എംഫാം ബിരുദം നിർബന്ധം. കുറഞ്ഞത് 200 കിടക്കകളുള്ള മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ ക്ലിനിക്കൽ ഫാർമസിസ്റ്റ്/ഫാർമസിസ്റ്റ് ആയി ഒരു വർഷത്തെ പരിചയം വേണം.

ടെക്നീഷ്യൻ ക്ലിനിക്കൽ ലാബ് (ശമ്പളം: 23,300): ബിഎസ്സി എംഎൽടി യോഗ്യതയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും വേണം. ക്ലിനിക്കൽ ലാബ്, മൈക്രോബയോളജി, റിസർച്ച് ലാബ്, പാത്തോളജി, ബ്ലഡ് ബാങ്ക് അല്ലെങ്കിൽ 200 കിടക്കകളുള്ള മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലെ ലബോറട്ടറി പരിചയം പരിഗണിക്കും. MCC/RCC/CCRC-യിലെ പരിശീലനം പ്രവൃത്തിപരിചയമായി കണക്കാക്കും. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം.
ഫിസിയോതെറാപ്പിസ്റ്റ് (ശമ്പളം: 37,800): 200 കിടക്കകളുള്ള മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ മൂന്ന് വർഷത്തെ പരിചയമുള്ള ബിപിടി അല്ലെങ്കിൽ രണ്ട് വർഷത്തെ പരിചയമുള്ള എംപിടി ബിരുദം ആവശ്യമാണ്. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം.
അസിസ്റ്റന്റ് ഫാർമസിസ്റ്റ് (ശമ്പളം: 22,110): ഡിഫാം/ബിഫാം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ആശുപത്രി മേഖലയിൽ പരിചയമുള്ളവർക്ക് മുൻഗണന. കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധം.
ലക്ചറർ (ശമ്പളം: 25,000): എംഎസ്സി (മെഡിക്കൽ മൈക്രോബയോളജി) യോ അല്ലെങ്കിൽ ബിഎസ്സി (മെഡിക്കൽ മൈക്രോബയോളജി) യോടൊപ്പം രണ്ട് വർഷത്തെ അധ്യാപന പരിചയമോ വേണം.
ടെക്നീഷ്യൻ ന്യൂക്ലിയർ മെഡിസിൻ (ശമ്പളം: 60,000 + അലവൻസുകൾ): ബിഎസ്സി ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി/ഡിഎംആർഐടി/ബിഎആർസി/എഇആർബി അംഗീകൃത പിജി ഡിപ്ലോമ ഇൻ ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി എന്നിവയാണ് യോഗ്യത. പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. ഈ തസ്തികയ്ക്ക് പ്രതിമാസം 25,000 പ്രത്യേക അലവൻസും രണ്ട് വർഷത്തിൽ കൂടുതൽ പരിചയമുള്ളവർക്ക് 5,000 അധിക അലവൻസും ലഭിക്കും.
സ്റ്റാഫ് നഴ്സ് (3 ഒഴിവുകൾ, ശമ്പളം: 32,550): 200 കിടക്കകളിൽ കുറയാത്ത ഒരു മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ മൂന്ന് വർഷത്തെ ജിഎൻഎം അല്ലെങ്കിൽ രണ്ട് വർഷത്തെ BSc നഴ്‌സിംഗ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. കാൻസർ ചികിത്സാ പരിചയമുള്ളവർക്ക് മുൻഗണന.
ഒരു വർഷത്തെ ഓങ്കോളജി നഴ്സിംഗ് സ്പെഷ്യൽ ട്രെയിനിംഗ്/പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിംഗ് ഉള്ള GNM/BSc നഴ്‌സിംഗ് ബിരുദധാരികൾക്ക്, കുറഞ്ഞത് 200 കിടക്കകളുള്ള കാൻസർ സെന്ററിലോ/വിഭാഗത്തിലോ ഒരു വർഷത്തെ പരിചയം മതിയാകും.
എംസിസി/ആർസിസി/സിസിആർസി-യിലെ പരിശീലന കാലയളവോ ഓങ്കോളജി നഴ്സിംഗ് ഇന്റേൺഷിപ്പോ പ്രവൃത്തിപരിചയമായി പരിഗണിക്കും. കേരള നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (KNMC) രജിസ്ട്രേഷൻ, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയും നിർബന്ധമാണ്.
ജൂനിയർ സിസ്റ്റം അനലിസ്റ്റ് (ശമ്പളം: 25,700): കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്/കമ്പ്യൂട്ടർ സയൻസ് ബിരുദം, അല്ലെങ്കിൽ ബിടെക്/ബിഇ (കമ്പ്യൂട്ടർ സയൻസ്/ഐടി), എംസിഎ (60% മാർക്കോടെ) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സർക്കാർ/യൂണിവേഴ്സിറ്റി/എഐസിടിഇ അംഗീകൃത റെഗുലർ കോഴ്‌സ് നിർബന്ധം. ഹാർഡ്‌വെയർ/സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റിലും ഡാറ്റാ പ്രോസസ്സിംഗിലും അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം വേണം. അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 20 ആണ്. കൂടുതൽ വിവരങ്ങൾക്ക് https://www.mcc.kerala.gov.in/storage/uploads/jobs/176778463874.pdf












Click it and Unblock the Notifications