മലബാർ കാൻസർ സെന്ററില്‍ നിരവധി ഒഴിവുകള്‍: 85000 വരെ ശമ്പളം; വേറേയും നിരവധി ഒഴിവുകള്‍
തലശ്ശേരി മലബാർ കാൻസർ സെന്റർ (MCC) വിവിധ തസ്തികകളിലായി 21 ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആരോഗ്യ രംഗത്ത് കരിയർ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് ഈ ഒഴിവുകൾ. അപേക്ഷകർക്ക് മേയ് 31, 2025 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
തസ്തികകളും യോഗ്യതകളും
റസിഡന്റ് സ്റ്റാഫ് നഴ്സ്
യോഗ്യത: ബിഎസ്‌സി നഴ്സിങ്/ജിഎൻഎം/പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഒാങ്കോളജി കൗൺസിൽ
പ്രായപരിധി: 30 വയസ്സിന് താഴെ
ശമ്പളം: 20000

റസിഡന്റ് ഫാർമസിസ്റ്റ്
യോഗ്യത: ഡിഫാം/ബിഫാം
പ്രായപരിധി: 30 വയസ്സിന് താഴെ
ശമ്പളം: 15,000 - 17000
പേഷ്യന്റ് കെയർ അസിസ്റ്റന്റ്
യോഗ്യത: പ്ലസ് ടു
പ്രായപരിധി: 30 വയസ്സിന് താഴെ
ശമ്പളം: 10000
ക്ലിനിക്കൽ ട്രയൽ കോഓഡിനേറ്റർ
യോഗ്യത: ഫാം ഡി/എംപിഎച്ച്/എംഎസ്‌സി ബയോസ്റ്റാറ്റിക്സ്/ലൈഫ് സയൻസ്/ബിടെക് ബയോടെക്നോളജി
പ്രായപരിധി: 35 വയസ്സിന് താഴെ
ശമ്പളം: 30000
ഫാർമസിസ്റ്റ്
യോഗ്യത: ഡിഫാം/ബിഫാം
പ്രായപരിധി: 35 വയസ്സിന് താഴെ
ശമ്പളം: 20000
ടെക്നിഷ്യൻ - ന്യൂക്ലിയർ മെഡിസിൻ
യോഗ്യത: ബിഎസ്‌സി ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി/ഡിഎംആർഐടി/പിജി ഡിപ്ലോമ ഇൻ ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി
പ്രായപരിധി: 36 വയസ്സിന് താഴെ
ശമ്പളം: 85000
കൂടുതൽ വിവരങ്ങൾക്ക് മലബാർ കാൻസർ സെന്ററിന്റെ ഔദ്യോഗിക വെബ്സൈറ്റ് (https://www.mcc.kerala.gov.in/) സന്ദർശിക്കുക.
എക്സിക്യൂട്ടീവ് എൻജിനിയർ കരാർ നിയമനം
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ കരാർ അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് എൻജിനിയറെ നിയമിക്കുന്നതിന് പുതുക്കിയ മാനദണ്ഡങ്ങൾ ചേർത്തു കൊണ്ട് അപേക്ഷ ക്ഷണിക്കുന്നു. വിശദ വിവരങ്ങൾക്ക് ബോർഡിന്റെ www.kshb.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക.
കരാർ നിയമനം
സംസ്ഥാന കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെ കീഴിൽ രൂപീകരിച്ചിട്ടുള്ള വിവിധ കൈത്തറി ക്ലസ്റ്ററുകളിലേക്ക് ക്ലസ്റ്റർ ഡവലപ്മെന്റ് എക്സിക്യൂട്ടീവ്, ടെക്സ്റ്റൈൽ ഡിസൈനർ തസ്തികകളിലേക്ക് 3 വർഷത്തം കരാർ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ കൈത്തറി വസ്ത്ര ഡയറക്ടറേറ്റ്, നാലാം നില, വികാസ് ഭവൻ, പി.എം.ജി, തിരുവനന്തപുരം - 695 033 എന്ന വിലാസത്തിൽ ജൂൺ 20 ന് മുൻപായി ലഭിക്കണം. ഫോൺ : 0471-2303427/2302892 വെബ്സൈറ്റ് : www.handloom.kerala.gov.in
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തൊഴില്‍ പരിശീലന പദ്ധതിയിലേക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരില്‍ നിന്നും അപ്രന്റീസ് ട്രെയ്നിയായി അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സില്‍ വിജയം നേടിയവർക്ക് അപേക്ഷിക്കാം. രണ്ട് വര്‍ഷത്തേക്കാണ് നിയമനം.
കരാർ നിയമനം
സംസ്ഥാന കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെ കീഴിൽ രൂപീകരിച്ചിട്ടുള്ള വിവിധ കൈത്തറി ക്ലസ്റ്ററുകളിലേക്ക് ക്ലസ്റ്റർ ഡവലപ്മെന്റ് എക്സിക്യൂട്ടീവ്, ടെക്സ്റ്റൈൽ ഡിസൈനർ തസ്തികകളിലേക്ക് 3 വർഷത്തം കരാർ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ കൈത്തറി വസ്ത്ര ഡയറക്ടറേറ്റ്, നാലാം നില, വികാസ് ഭവൻ, പി.എം.ജി, തിരുവനന്തപുരം - 695 033 എന്ന വിലാസത്തിൽ ജൂൺ 20 ന് മുൻപായി ലഭിക്കണം. ഫോൺ : 0471-2303427/2302892 വെബ്സൈറ്റ് : www.handloom.kerala.gov.in
ക്ലീനിംഗ് സ്റ്റാഫ് അഭിമുഖം
പെരുങ്കടവിള സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ക്ലീനിംഗ് സ്റ്റാഫിനെ നിയമിക്കുന്നതിനായി അഭിമുഖം നടത്തുന്നു. ഒരു വര്‍ഷം പ്രവൃത്തി പരിചയമുള്ള താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ മെയ് 26ന് ഉച്ചയ്ക്ക് 12ന് പെരുങ്കടവിള സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി എത്തിച്ചേരണം. പ്രായപരിധി 30. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2276169












Click it and Unblock the Notifications