മലബാർ കാൻസർ സെന്ററില്‍ നിരവധി ഒഴിവുകള്‍: പ്ലസ്ടു യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം
മലബാർ കാൻസർ സെന്ററിലെ (MCC) വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്‌കാലിക നിയമനമാണ്. ഒരു വിഭാഗത്തിലേയും ഒഴിവുകള്‍, യോഗ്യത, ശമ്പളം തുടങ്ങിയ താഴെ വിശദമായി നല്‍കുന്നു.
ടെക്നീഷ്യൻ (ന്യൂക്ലിയർ മെഡിസിൻ)
ഒഴിവ്: 2.
ശമ്പളം: 60,000 രൂപ (മറ്റ് അലവൻസുകളും ലഭ്യമായിരിക്കും).
യോഗ്യത: ബിഎസ്‌സി (ന്യൂ ക്ലിയർ മെഡിസിൻ ടെക്നോള ജി)/ഡി എം ആർ ഐ ടി/ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിയിൽ പിജി ഡിപ്ലോമ (BARC/AERB 1 അംഗീകൃതമായിരിക്കണം).
പ്രായം: 36 വയസ്സ് കവിയരുത്

റെസിഡെന്റ് സ്റ്റാഫ്
ഒഴിവ്: 10
ശമ്പളം: 20,000 രൂപ
യോഗ്യത: ബി.എസ്‌സി നഴ്‌സിങ്/ജി എൻ എം/പോസ്റ്റ് ബേസിക് ഡിപ്ലോമ (ഓങ്കോളജി കൗൺസിൽ).
പ്രായം: 30 വയസ്സ് കവിയരുത്.
റെസിഡെന്റ് ഫാർമ സിസ്റ്റ്
ഒഴിവ്: 1
ശമ്പളം: 15,000 രൂപ (ഡിപ്ലോമ), 17,000 രൂപ (ബിരുദം).
യോഗ്യത: ഡിഫാം/ബിഫാം.
പ്രായം: 30 വയസ്സ് കവിയരുത്.
പേഷ്യൻ്റ് കെയർ അസിസ്റ്റന്റ്
ഒഴിവ്: 5
ശമ്പളം: 10000 രൂപ
യോഗ്യത: പ്ലസ് ടു
പ്രായം: 30 വയസ്സ് കവിയരുത്
അപേക്ഷ
എല്ലാ തസ്തികയിലേക്കുമുള്ള അപേക്ഷ എം സി സി വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: ഏപ്രിൽ 15 (12 PM).
വെബ്സൈറ്റ്: www.mcc.kerala gov.in.
സിമെറ്റിലും ഒഴിവ്
കേരള സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജി (സി - മെറ്റ്) യുടെ കീഴിലുള്ള സിമെറ്റ് നഴ്സിംഗ് കോളേജുകളിലെ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ (ഉദുമ, താനൂർ, മലമ്പുഴ, ധർമടം), സീനിയർ ലക്ചറർ (ഉദുമ, മലമ്പുഴ, പള്ളുരുത്തി), ലക്ചറർ /ട്യൂട്ടർ (താനൂർ, പള്ളുരുത്തി, ധർമടം, തളിപ്പറമ്പ) തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിലാണ് നിയമനം.
യോഗ്യത: അസിസ്റ്റന്റ് പ്രൊഫസർ - എം.എസ്.സി നഴ്സിംഗ് ബിരുദം, എം.എസ്.സി നഴ്സിംഗിന് ശേഷം മൂന്ന് വർഷത്തെ അധ്യാപനപരിചയം. സീനിയർ ലക്ചറർ: എം.എസ്.സി നഴ്സിംഗ് ബിരുദം, രണ്ട് വർഷത്തെ അധ്യാപനപരിചയം. ലക്ചറർ /ട്യൂട്ടർ - എം.എസ്.സി നഴ്സിംഗ് അല്ലെങ്കിൽ ബി.എസ്.സി / പോസ്റ്റ് ബേസിക് നഴ്സിംഗും ഒരു വർഷത്തെ പ്രവർത്തിപരിചയവും. പരമാവധി പ്രായം: 50 വയസ് (എസ്.സി/എസ്.ടി, ഒ.ബി.സി വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവുണ്ട്)
അപേക്ഷ ഫീസ്: ജനറൽ വിഭാഗത്തിന് 250 രൂപയും എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 100 രൂപയും. ഫീസ് സിമെറ്റിന്റെ വെബ്‌സൈറ്റിലുള്ള (www.simet.in) SB Collect/Challan മുഖേന അടക്കാവുന്നതാണ്. www.simet.in നിന്നും ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ചു ബയോഡേറ്റ, വയസ് തെളിയിക്കുന്ന സിർട്ടിഫിക്കറ്റ്, ബി.എസ്.സി നഴ്സിംഗ്/ എം.എസ്.സി നഴ്സിംഗ്/ ഡിഗ്രി സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ പ്രവൃർത്തിപരിചയ സർട്ടിഫിക്കറ്റുകൾ, സാധുവായ കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ, സംവരണാനുകൂല്യമുള്ള ഉദ്യോഗാർത്ഥികൾ ജാതി സർട്ടിഫിക്കറ്റ്, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം ഡയറക്ടർ, സിമെറ്റ് പാറ്റൂർ, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ ഏപ്രിൽ 25 നകം സമർപ്പിക്കണം












Click it and Unblock the Notifications