മലബാർ ദേവസ്വം ക്ലർക്ക്: ഒഎംആർ പരീക്ഷ 29ന്; തൊഴിൽ അവസരങ്ങൾ അറിയാം
മലബാർ ദേവസ്വം ബോർഡിലെ ക്ലർക്ക് തസ്തികയിലേയ്ക്ക് (നേരിട്ടുള്ള നിയമനം വഴിയും തസ്തികമാറ്റം വഴിയും) നിയമനത്തിന് അപേക്ഷ സമർപ്പിച്ചവർക്കായി (കാറ്റഗറി നമ്പർ: 41/20 & 42/20) എറണാകുളം, കോഴിക്കോട് മേഖലകളിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ ആഗസ്റ്റ് 29ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ ഒരു ഒ.എം.ആർ പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റ് വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉദ്യോഗാർഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

ഹോട്ട് ലുക്കില്‍ ഓണാഘോഷ ചിത്രങ്ങളുമായി പ്രിയ വാര്യര്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്
പരീക്ഷയിൽ പങ്കെടുക്കുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് (40 ശതമാനത്തിന് മുകളിൽ ഭിന്നശേഷിയുള്ളവർ) സ്‌ക്രൈബിനെ ആവശ്യമുണ്ടെങ്കിൽ പരീക്ഷാതിയതിയ്ക്ക് ഏഴു ദിവസം മുൻപെങ്കിലും കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിൽ അറിയിക്കണം. പരിക്ഷയുടെ അഡ്മിഷൻ ടിക്കറ്റ്, മെഡിക്കൽ ബോർഡ് നൽകുന്ന നിശ്ചിത മാതൃകയിലുള്ള ഡിസെബിലിറ്റി സർട്ടിഫിക്കറ്റിനൊപ്പം 'എഴുതുവാൻ ബുദ്ധിമുട്ടുണ്ട്' എന്ന് കാണിച്ച് ബന്ധപ്പെട്ട സ്‌പെഷ്യാലിറ്റിയിലെ ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റ്, ഇവ സഹിതം അപേക്ഷ സമർപ്പിക്കുന്ന ഭിന്നശേഷിക്കാർക്ക് മാത്രമേ സ്‌ക്രൈബിനെ അനുവദിക്കുകയുള്ളൂ.
പരീക്ഷയിൽ പങ്കെടുക്കുന്നവരിൽ കോവിഡ് ബാധിതരോ, ക്വാറന്റീനിൽ കഴിയുന്നവരോ കണ്ടെയിൻമെന്റ് സോണിൽ നിന്നുള്ളവരോ അന്യസംസ്ഥാനത്തു നിന്നോ വിദേശത്തു നിന്നോ വന്നവരോ ഉണ്ടെങ്കിൽ വിവരം പരീക്ഷയ്ക്ക് രണ്ടു ദിവസം മുൻപ് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിൽ ഇ-മെയിലോ ([email protected]) ഫോണോ വഴി അറിയിക്കണം. കോവിഡ് പോസിറ്റീവായ ഉദ്യോഗാർഥികൾ പ്രത്യേക വാഹനത്തിൽ എത്തിയാലേ പരീക്ഷ എഴുതുവാൻ അനുവദിക്കുകയുള്ളൂ. ഇ-മെയിലിൽ ഉൾപ്പെടുത്തേണ്ട രേഖകൾ, കോവിഡ് പോസിറ്റീവ് ആയവർക്കുള്ള നിർദ്ദേശങ്ങൾ ഇവ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ വെബ്‌സൈറ്റിൽ (www.kdrb.kerala.gov.in) ലഭ്യമാണ്.
ശിശു സംരക്ഷണ യൂണിറ്റിൽ കരാർ നിയമനം
വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് എറണാകുളം ജില്ലാക്കാരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.
പ്രൊട്ടക്ഷൻ ഓഫീസർ (ഇൻസ്റ്റിറ്റിയൂഷണൽ കെയർ), റെസ്‌ക്യൂ ഓഫീസർ, ഔട്ട് റീച്ച്‌വർക്കർ എന്നീ ഒഴിവുകളിലേക്കാണ് നിയമനം.
യോഗ്യരായ ഉദ്യോഗാർഥികൾ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ സെപ്റ്റംബർ ആറിനകം ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, സിവിൽ സ്റ്റേഷൻ താഴത്തെ നില, എ3 ബ്ലോക്ക് കാക്കനാട്, എറണാകുളം 682030 എന്ന വിലാസത്തിൽ അപേക്ഷിക്കണം. എഴുത്തു പരീക്ഷ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. ഔട്ട് റീച്ച്‌വർക്കർ, പ്രൊട്ടക്ഷൻ ഓഫീസർ ഇൻസ്റ്റിറ്റിയൂഷണൽ കെയർ എന്നീ തസ്തികയിലേക്കുള്ള അപേക്ഷകർക്ക് പ്രായം 2021 ജനുവരി ഒന്നിന് 36 വയസ്സ് കഴിയാൻ പാടില്ല. റെസ്‌ക്യൂ ഓഫീസറിന് പ്രായം 2021 ജനുവരി ഒന്നിന് 30 വയസ്സ് കഴിയാൻ പാടില്ല. അപൂർണ്ണവും വൈകി ലഭിക്കുന്നതും ആയ അപേക്ഷകൾ നിരസിക്കപ്പെടുന്നതായിരിക്കും.
നിശ്ചിത മാതൃകയിൽ അല്ലാത്ത അപേക്ഷ നിരസിക്കപ്പെടും അപേക്ഷ ഫോം എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, സിവിൽ സ്റ്റേഷൻ, താഴത്തെനില, എ3 ബ്ലോക്ക് കാക്കനാട്, എറണാകുളം 682030, ഫോൺ: 0484 2959177, 9744318290.












Click it and Unblock the Notifications