Get Updates
Get notified of breaking news, exclusive insights, and must-see stories!

ആർസിസിയില്‍ ഉള്‍പ്പെടെ നിരവധി ജോലി ഒഴിവുകള്‍: സർക്കാറിന് കീഴില്‍ താല്‍ക്കാലിക ജോലികള്‍ നേടാം

തിരുവനന്തപുരം: തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനീയറിങ്ങ് കോളേജിൽ ദിവസവേതനാടിസ്ഥാനത്തിൽ ബസ് ഡ്രൈവർ- കം- ഓഫീസ് അറ്റൻഡന്റിന്റെ ഒഴിവിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഏഴാം ക്ലാസ് വിജയം, ഒപ്പം ഹെവി പാസഞ്ചർ/ ഹെവി ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിന് നിലവിലുള്ള സാധുവായ മോട്ടോർ ഡ്രൈവിംഗ് ലൈസൻസ് എടുത്ത് അഞ്ചു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റും, പൂർണ്ണമായ കാഴ്ച/ ശ്രവണശേഷി/ ഫിറ്റനസ് (അംഗീകൃത മെഡിക്കൽ ഓഫീസർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് കൂടിക്കാഴ്ചയ്ക്ക് വരുമ്പോൾ ഹാജരാക്കേണ്ടതാണ്) എന്നിവയുണ്ടാകണം. പ്രായപരിധി 30 നും 56 നും ഇടയിൽ. വിമുക്തഭടന്മാർക്ക് മുൻഗണന ഉണ്ടായിരിക്കും. ഭിന്നശേഷിക്കാർ അപേക്ഷിക്കാൻ പാടില്ല.

 jobnews

നിശ്ചിത യോഗ്യതയുള്ളവർ, ജനനതീയതി വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, ഹെവി മോട്ടർ ഡ്രൈവിംഗ് ലൈസൻസ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, മറ്റ് അനുബന്ധ രേഖകൾ എന്നിവയോടൊപ്പം ബയോഡേറ്റ സഹിതം നവംബർ 24 നു രാവിലെ 10.30 നു പ്രിൻസിപ്പൾ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകണം.

ആർസിസി യിൽ ഒഴിവുകൾ

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ ബയോമെഡിക്കൽ എഞ്ചിനീയറിംഗ്, സിവിൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ആൻഡ് മെക്കാനിക്കൽ എഞ്ചിനീയറിംഗ് അപ്രന്റിസുകളുടെ നിയമനത്തിന് നവംബർ 28, 29 തീയതികളിൽ വാക്ക്- ഇൻ- ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് www.rcctvm.gov.in

കേരള ഡെന്റൽ കൗൺസിലിൽ യു.ഡി. ക്ലർക്ക് ഒഴിവ്

കേരള ഡെന്റൽ കൗൺസിലിൽ നിലവിലുള്ള ഒരു യു.ഡി. ക്ലർക്ക് തസ്തികയിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് സംസ്ഥാന സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.dentalcouncil.kerala.gov.in.

പട്ടികജാതി പട്ടികവർഗക്കാർക്ക് സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം രണ്ടു സ്വകാര്യ സ്ഥാപനങ്ങളുമായി സംയോജിച്ച് പട്ടികജാതി/ പട്ടികവർഗ യുവതീയുവാക്കൾക്ക് വേണ്ടി ഡിസംബർ ഒന്നിനു രാവിലെ പത്തു മുതൽ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ഒഴിവ് സംബന്ധമായ വിശദവിവരങ്ങൾക്ക് 'National Career Service Centre for SC/STs, Trivandrum' എന്ന ഫേസ്ബുക്ക് പേജിൽ ലഭിക്കും.

താത്പര്യമുള്ള ഉദ്യോഗാർഥികൾ നവംബർ 28 നു രാവിലെ ഒമ്പതിനു മുൻപായി https://forms.gle/BzWR6reNZ5S1fE739 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികളിൽ നിന്നും യോഗ്യരായിട്ടുള്ളവർക്ക് ഇന്റർവ്യൂവിന് ഹാജരാകേണ്ട സ്ഥലവും സമയവും SMS ലൂടെ അറിയിക്കും. SMS ലഭിക്കുന്നവർ ഇൻർവ്യു ദിവസം ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2332113.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+