Get Updates
Get notified of breaking news, exclusive insights, and must-see stories!

നിഷില്‍ ഉള്‍പ്പെടെ നിരവധി ജോലി ഒഴിവുകള്‍: ശമ്പളം 75000 വരെ, കെയര്‍ വര്‍ക്കറേയും വേണം

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) റെക്കോർഡ് റൂം അസിസ്റ്റന്‍റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റെക്കോഡ് റൂം അസിസ്റ്റൻ്റിന് മാസം 35600 മുതല്‍ 75400 വരെ ശമ്പളം ലഭിക്കും. യോഗ്യത: മെഡിക്കൽ റെക്കോഡ്‌സ് ഡോക്യുമെൻ്റേഷനിൽ ബാച്ചിലർ ബിരുദം/ ബിരുദവും മെഡിക്കൽ റെക്കോഡ്‌സ് മാനേജ്മെന്റിൽ ഡിപ്ലോമയും/ തത്തു ല്യം (റഗുലർ), മെഡിക്കൽ റെക്കോഡ്‌സ് ലൈബ്രേറിയൻ/തത്തുല്യ തസ്തികയിൽ മൂന്നുവർഷ പ്രവൃത്തി പരിചയം.

പ്രായം: 36 കവിയരുത്.അപേക്ഷ തപാലായോ ഇമെയിൽ വഴിയോ അയയ്ക്കാം. വിലാസം : The Executive Director National Institute of Speech and Hearing NISH Road, Sreekaryam P.O. Thiruvanathapuram-695017. ഇമെയിൽ ഐ.ഡി: nishhr@nish. ac.in, അവസാന തീയതി: ജനുവരി 25 (5PM).

 job-new-

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (ലീവ് വാക്കൻസി), ശമ്പളം: 35000 രൂപ, യോഗ്യത: സൈക്കോളജിയിൽ മാസ്റ്റേഴ്‌സ് (റഗുലർ), ക്ലിനിക്കൽ/ റീഹാബിലിറ്റേഷൻ സൈക്കോള ജിയിൽ എം.ഫിൽ, ആർ.സി.ഐ. രജിസ്ട്രേഷൻ, ഒരുവർഷ പ്രവൃത്തി പരിചയം. അപേക്ഷ അയക്കേണ്ട ഇ-മെയില്‍ ഐഡി : nishhr@nish. ac.in, അവസാന തീയതി: ജനുവരി 22 (5PM). വെബ്സൈറ്റ് : www.nish.ac.in.

രജിസ്ട്രാർ ഒഴിവ്

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് സെന്ററിൽ (കെ.എസ്.ടി.എസ്.ടി.ഇ-നാറ്റ്പാക്) രജിസ്ട്രാറുടെ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഡയറക്ടർ, കെ.എസ്.ടി.എസ്.ടി.ഇ-നാറ്റ്പാക്, കെ. കരുണാകരൻ ട്രാൻസ്പാർക്, ആക്കുളം, തുറുവിക്കൽ പി.ഒ., തിരുവനന്തപുരം 695011, എന്ന വിലാസത്തിൽ ജനുവരി 31 മുമ്പ് ലഭിക്കത്തക്കവിധം നിർദ്ധിഷ്ട ഫോറത്തിൽ അപേക്ഷ സമർപ്പിക്കണം. യോഗ്യത, പ്രായപരിധി, ശമ്പള നിരക്ക്, അപേക്ഷ ഫോം തുടങ്ങിയ വിവരങ്ങൾക്ക് www.natpac.kerala.gov.in

വിഴിഞ്ഞം സി.എം.എഫ്.ആർ.ഐയിൽ ഒഴിവുകൾ

വിഴിഞ്ഞത്തെ കേന്ദ്ര സമുദ്ര ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് അസിസ്റ്റന്റ്/ടെക്നീഷ്യൻ (2 എണ്ണം), പ്രോജക്ട് അസിസ്റ്റന്റ് (1 എണ്ണം), ഫീൽഡ് കം ഹാച്ചറി സ്റ്റാഫ് (1 എണ്ണം) എന്നീ ഒഴിവുകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.cmfri.org.in, ഫോൺ: 0471 2480224.

വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ നിയമനം

ക്ഷീരവികസന വകുപ്പ് ജില്ലയിലെ ആലത്തൂര്‍, പാലക്കാട് ക്ഷീരവികസന യൂണിറ്റുകളില്‍ മില്‍ക്ക് ഷെഡ് വികസന പദ്ധതിയിലുള്‍പ്പെടുത്തി കരാറടിസ്ഥാനത്തില്‍ വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സിയാണ് യോഗ്യത. പ്രായപരിധി 18-45. മുന്‍പ് ഈ തസ്തികയില്‍ സേവനമനുഷ്ഠിച്ചവര്‍ക്ക് പ്രായപരിധിയില്‍ ഇളവ് ലഭിക്കും. കൃഷിപ്പണി, കഠിനാധ്വാനം ചെയ്യുന്നതിന് ശാരീരിക ശേഷി ഉണ്ടായിരിക്കണം. ബന്ധപ്പെട്ട ബ്ലോക്കുകളില്‍ സ്ഥിരതാമസക്കാരായിരിക്കണം.

അപേക്ഷകര്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം ജനുവരി 20 ന് വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട ബ്ലോക്ക് വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. അപേക്ഷകരുടെ ലിസ്റ്റ് ജനുവരി 22 ന് പാലക്കാട് സിവില്‍ സ്റ്റേഷനിലെ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ പ്രസിദ്ധീകരിക്കും. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ജനുവരി 23 ന് രാവിലെ 10 ന് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ അഭിമുഖത്തിനെത്തണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+