എയിംസില്‍ നിരവധി അവസരങ്ങള്‍; 358 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) റായ്പൂര്‍ 358 നോണ്‍ ഫാക്കല്‍റ്റി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ജൂലായ് 31 വരെ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് താല്‍പ്പര്യവും യോഗ്യതയുമുള്ള അപേക്ഷകര്‍ ഔദ്യോഗിക വെബ്‌സൈറ്റ് aiimsraipur.edu.in സന്ദര്‍ശിക്കണം.

റിക്രൂട്ട്മെന്റിനെക്കുറിച്ചുള്ള പ്രധാന വിശദാംശങ്ങള്‍
ട്യൂട്ടര്‍/ ക്ലിനിക്കല്‍ ഇന്‍സ്ട്രക്ടര്‍: 12, സീനിയര്‍ നഴ്സിംഗ് ഓഫീസര്‍: 126, സീനിയര്‍ ഹിന്ദി ഓഫീസര്‍: 1, ഡയറ്റീഷ്യന്‍: 10, ലൈബ്രേറിയന്‍ ഗ്രേഡ് 4,
ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്: 2, ടെക്‌നിക്കല്‍ ഓഫീസര്‍: 3, ഫാര്‍മസിസ്റ്റ് ഗ്രേഡ് : 27, സ്‌കെയില്‍ സ്റ്റെനോ (ഹിന്ദി): 1, ഇലക്ട്രീഷ്യന്‍: 6, ഡിസെക്ഷന്‍ ഹാള്‍ അറ്റന്‍ഡന്റ്‌സ്: 8, മെക്കാനിക്ക് 6, സ്റ്റോര്‍ കീപ്പര്‍-കം-ക്ലര്‍ക്ക്: 85, വയര്‍മാന്‍: 20, ആശുപത്രി അറ്റന്‍ഡന്റ് : 30
ജനറല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 1000 രൂപയാണ് ഫീസ്
SC/ST/PWD/ സ്ത്രീകള്‍ക്കും വിമുക്തഭടന്മാര്‍ക്കും- 100 രൂപ
നിര്‍ദ്ദിഷ്ട തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് അപേക്ഷകര്‍ക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് 10, 12, അല്ലെങ്കില്‍ ബാച്ചിലേഴ്‌സ് ബിരുദം ഉണ്ടായിരിക്കണം. 21 മുതല്‍ 35 വയസ് വരെയാണ് പ്രായപരിധി.












Click it and Unblock the Notifications