ഇസിഎച്ച്എസ് ക്ലിനിക്കുകളില്‍ നിരവധി അവസരം; 205ഓളം ഒഴിവുകള്‍, അപേക്ഷിക്കേണ്ടത് ഇങ്ങനെ
കേരളത്തിലെ എക്സ്-സര്‍വീസ്‌മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്‌കീം പോളി ക്ലിനിക്കുകളില്‍ നിരവധി ഒഴിവുകള്‍. ഇപ്പോള്‍ 62 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എല്ലാ നിയമനങ്ങളും താത്കാലികമാണ്്. തിരുവനന്തപുരം, കൊച്ചി എന്നീ റീജണല്‍ സെന്ററുകള്‍ക്ക് കീഴിലുള്ള വിവിധ പോളി ക്ലിനിക്കുകളിലായാണ് ഒഴിവുകള്‍. വിമുക്തഭടന്മാര്‍ക്ക് പ്രത്യേക സംവരണമുണ്ട്. വിശദവിവരങ്ങളും അപേക്ഷാഫോമും echs.gov.in എന്ന വെബ്സൈറ്റിലുണ്ട്. അപേക്ഷയും ഫോട്ടോ ഒട്ടിച്ച ബയോഡേറ്റയും ആവശ്യമായ രേഖകളും അയയ്ക്കണം.

ഒഴിവുകള്‍: ഓഫീസര്‍ ഇന്‍ ചാര്‍ജ്- 10, മെഡിക്കല്‍ സ്പെഷ്യലിസ്റ്റ്- 9, ഗൈനക്കോളജിസ്റ്റ്- 4, മെഡിക്കല്‍ ഓഫീസര്‍- 39, ഡെന്റല്‍ ഓഫീസര്‍- 10, ഡെന്റല്‍ ഹൈജീനിസ്റ്റ്- 11, ലാബ് ടെക്നീഷ്യന്‍- 11, ഫിസിയോതെറാപ്പിസ്റ്റ്- 4, ഫാര്‍മസിസ്റ്റ്- 19, റേഡിയോഗ്രാഫര്‍- 4, നഴ്സിങ് അസിസ്റ്റന്റ്- 21, ഡ്രൈവര്‍- 4, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍- 5, ക്ലാര്‍ക്ക്- 17, വനിതാ അറ്റന്‍ഡന്റ്- 7, ചൗക്കിദാര്‍- 4, സഫായ്വാല- 14, ലാബോറട്ടറി അസിസ്റ്റന്റ്- 10, പ്യൂണ്‍- 1, ഐ.ടി. നെറ്റ് വര്‍ക്ക് ടെക്നീഷ്യന്‍- 1.
കൊച്ചി കേന്ദ്രത്തിന് കീഴിലുള്ള ക്ലിനിക്കുകളിലേക്കുള്ള അപേക്ഷ സ്റ്റേഷന്‍ ഹെഡ് ക്വാര്‍ട്ടേഴ്സ് കൊച്ചി (ആര്‍മി), നേവല്‍ ബേസ് (പി.ഒ.), കൊച്ചി- 682004 എന്ന വിലാസത്തില്‍ അയയ്ക്കണം. അവസാന തീയതി: ജനുവരി 28.
Recommended Video
തിരുവനന്തപുരം കേന്ദ്രത്തിന് കീഴിലുള്ള ക്ലിനിക്കുകളിലേക്കുള്ള അപേക്ഷ സ്റ്റേഷന്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് (ഇ.സി.എച്ച്.എസ്.), പാങ്ങോട്, തിരുമല (പി.ഒ.), തിരുവനന്തപുരം- 695006 എന്ന വിലാസത്തില്‍ അയയ്ക്കണം. അവസാന തീയതി: ജനുവരി 30.












Click it and Unblock the Notifications